കുറെ നേരം കറങ്ങുന്ന ഫാനും നോക്കി ഞാൻ മനസ്സിൽ ഓരോ ഐഡിയ ചിന്തിച്ചു കൂട്ടി …
(ഇതേ സമയം അടുക്കളയിൽ)
അലീന മിസ്കിയിൽ ജ്യൂസ് റെഡി ആകുക ആയിരുന്നു ഇത് കണ്ടു വന്ന അന്ന വേറെ ആരേലും ഉണ്ടോ എന്ന് നോക്കി അവളുടെ അടുത്തേക്ക് പോയി
അന്ന : ഹലോ തിരക്കിലാണോ….
അലീന : അവനു കൊറച്ചു ജ്യൂസ്….മുത്തശ്ശി പറഞ്ഞപ്പോ.. ഞാൻ…
അന്ന : ഹോ മുത്തശ്ശി പറഞ്ഞാലേ നീ നിന്റെ കെട്ടിയോന് ജ്യൂസ് കൊടുക്കു…🤨
അലീന ഒരു നാണത്തോടെ തല തായ്‌തി😌
അന്ന : അവൻ ഒരു പാവമാ ഞാൻ… ഞാൻ കാരണം ആണ് നീ അവനോട് പൊറുക്കണം എല്ലാം എന്റെ തെറ്റാ..
അലീന : അത് പോട്ടെ ഡി സാരം ഇല്ല നീ അത് വിട്ടേക്ക് പെട്ടെന്നു നിങ്ങളെ അങ്ങെനെ ഒരു അവസ്ഥയിൽ കണ്ടപ്പോ കൈ വിട്ടു പോയെടി അതാ ഞാൻ…പിന്നെ അവൻ… അവൻ നിനക്ക് അറിയാലോ എനിക്ക് അവൻ കഴിഞ്ഞേ ഉള്ളു എന്തും…
(അന്ന് ആ സംഭവത്തിന് ശേഷം രാത്രി അന്ന അലിനയുടെ റൂമിൽ പോയി എല്ലാം അവളോട് ഏറ്റു പറഞ്ഞിരുന്നു അലീന അന്നയോടും അവനെ ഇഷ്ടമാണ് എന്നുള്ള കാര്യവും പറഞ്ഞിരുന്നു…)
അന്ന : ഞാൻ രാവിലെ അവനോട് സംസാരിച്ചു..അവൻ നിന്നോട് വല്ലതും പറഞ്ഞായിരുന്നോ ഡി…
അലീന : പറഞ്ഞു…🥹
അന്ന : എന്നിട്ട് നീ എന്ത് പറഞ്ഞു…
അലീന : ഞാൻ ഒന്നും പറഞ്ഞില്ല… 🤕
അന്ന : അത് നന്നായി അവൻ എത്രത്തോളം പോവും എന്ന് നോകാം…
അലീന : അത് എന്തിനാ പാവം ണ്ടാവും 🙁
അന്ന : എടി മണ്ടി പ്രേമിച്ചാൽ മാത്രം പോരാ… ഈ ആണുങ്ങൾക് നമ്മൾ അങ്ങനെ കൈ വിട്ടു കൊടുക്കരുത് അവസാനം വരെ കട്ടക്ക് നിൽക്കണം ചിലപ്പോ അവന്റെ ഉള്ളിലും ഇഷ്ട്ടം ഉണ്ടാവാൻ അത് ഒരു കാരണം ആവും അതും അല്ല ഇനി അങ്ങനെ അവനു നിന്നോട് ഉണ്ടെകിൽ ചിലപ്പോൾ അതും അറിയാൻ പറ്റും.. അതുകൊണ്ട് മോൾ അവനെ അങ്ങനെ പാവം ആകെല്ലേ കേട്ടോ…