പിന്നെ എല്ലാരും അവന്റെ നേരെ ആയി അടി. അവസാനം അവളെ സതീഷിന് തന്നെ കെട്ടേണ്ടി വന്നു.
ഒരിക്കലും പെണ്ണ് കിട്ടില്ലാ എന്ന് പറഞ്ഞ സതീഷിന് അങ്ങനെ പെണ്ണ് ആയി.
അതിൽ പിന്നെ അവൻ എവിടെ കല്യാണത്തിന് പോയാലും ഞങ്ങൾ ഇങ്ങനെ അവനെ കളിയാക്കും.
അത് എല്ലാം ഒരത്തു ഞാൻ വീടിന്റെ മുന്നിൽ എത്തി. ഒരു പഴയ നാലു കെട്ടു ആണ് എന്റെ വീട്.മുറ്റത്തിൽ പന്തൽ എല്ലാം ഇട്ടിട്ടുണ്ട്.
എന്റെ ബന്ധുക്കൾ എല്ലാരും അവിടെ ഉണ്ടാരുന്നു.അവർ പരസ്പരം തമാശ എല്ലാം പറഞ്ഞു അവര് അവരുടെ വൈബ് ആഘോഷിക്കുന്നു.
എന്നെ കണ്ട ഉടനെ അമ്മ എന്റെ അടുത്തേക് വന്നു.
: മോനെ കിച്ചു നീ ഇത് എവിടെ പോയതാ എല്ലാരും നിന്നെ അന്വേഷിക്കുന്നു ഉണ്ടാരുന്നു.
: ഞാൻ രാഹുൽന്റെ വീട് വാഴെ പോയതാ അമ്മേ. കല്യാണം അല്ലെ അവനോടു പറയേണ്ടേ.
അവൻ വേറെ ആരും അല്ല എന്റെ ഉയിർ നന്പൻ രാഹുൽ. അവൻ ഇപ്പൊ എന്നെ വിട്ട് പോയിട്ട് 5 വർഷം ആയി.
എന്നെ രക്ഷിക്കാൻ വേണ്ടി ആണ് അവൻ അവന്റെ ജീവിതം കളഞ്ഞത്.
എന്റെ കല്യാണം കാണണം എന്ന് വെള്ളം അടിക്കുമ്പോൾ തമാശയ്ക് ആണ് എങ്കിലും അവൻ പറയും ആയിരുന്നു.
ബാക്കി എല്ലാം വഴിയേ പറഞ്ഞു തരാം.
എന്റെ പേര് പറയാൻ മറന്നു പോയി എന്റെ പേര് കൃഷ്ണൻ നായർ. എല്ലാരും കിച്ചു എന്ന് വിളിക്കും.എന്റെ അമ്മ ജയപ്രഭ. അച്ഛൻ രാമേന്ദ്രൻ നായർ . അച്ഛൻ എന്റെ ചെറുപ്പത്തിലേ മരിച്ചു.
അത് കൊണ്ട് തന്നെ ഞാൻ ഒറ്റയാൻ ആയി വളർന്നത് തന്നെ.
: എന്നാ മോൻ പോയി കുളിച്ചിട്ടു വാ അമ്മ ചോറ് എടുത്തു വെക്കാം.
: കിച്ചു അടിക്കാൻ ഒന്നും ഇല്ലേ എന്റെ വലിയ അമ്മാവൻ ചോദിച്ചു.ഇവിടത്തെ കല്യാണ വീട്ടിൽ ഒളിവും മറയും ഇല്ലതെ ആണ് എല്ലാരും കുപ്പി ചോദിക്കുന്നത്.