“കത്തിൽ ആകെ രണ്ടോ മൂന്നോ വരി മാത്രം ഉണ്ടായിരുന്നു. “” തീർക്കുമ്പോൾ മുഴുവനായും തീർക്കണം മാർക്കസ് ഇല്ലങ്കിൽ ഇതുപോലെ സ്നേഹിക്കുന്നവർ വീഴുന്ന വേദന അനുഭവിക്കേണ്ടി വരും. ഒന്നും ഇവിടെ തീർന്നില്ല ഒരിക്കൽ നിൻ്റെ മുന്നിലും ഞങൾ വരും നിന്നെയും പറഞ്ഞയക്കാൻ. പിന്നെ ഞങ്ങൾക്ക് ഉണ്ടായ നഷ്ടത്തിന് പകരം ആവില്ല എങ്കിലും ഈ daimonds ഞങൾ എടുക്കുന്നു bye”” ഇത്രയും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്.”
“അവരുടെ പേരും ഫോട്ടോ um ഒന്നും ഇല്ലെ?”
“ഫോട്ടോ ഉണ്ടായിരുന്നു എന്നാല് അതിൽ ഉണ്ടായിരുന്ന രൂപം ജീവിച്ചിരിക്കുന്ന ആരുടെയും അല്ലായിരുന്നു. AI വഴി നിർമിച്ച ഫേസ് മാസ്ക് ആയിരുന്നു അവന്മാർ ധരിച്ചിരുന്നത്. ആകെ അവന്മാരെ കുറിച്ചുള്ള തെളിവ് എന്ന് പറയാൻ അതിൽ ഒരുത്തൻ്റെ കയ്യിൽ അരുൺ എന്ന് ഒരു ടാറ്റൂ ഉണ്ടായിരുന്നു. മറ്റെവൻ്റെ കയ്യിൽ ഒരു വെട്ട് കൊണ്ട് ആഴത്തിൽ മുറിഞ്ഞ പാടും”
പെട്ടന്ന് അങ്ങോട്ട് വളരെ വേഗത്തിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ ആൾ വലിയ ഒച്ചയോടെ തന്നെ വിളിച്ചു പറഞ്ഞു.
“കിട്ടി അവന്മാരെ കിട്ടി.അവന്മാരുടെ അഡ്രസ്സ് ഉൾപ്പെടെ എല്ലാം കിട്ടി
അവരുടെ പേര്: അർജുന്&കൃഷ്ണ
തുടരും.