അത്രയും പറഞ്ഞുകൊണ്ട് അയാള് തൻ്റെ കയ്യിൽ ഇരുന്ന വാൾ ഉപയോഗിച്ച് കൂട്ടത്തിൽ നിന്നിരുന്ന ഒരാളുടെ തല നിഷ്കരുണം വെട്ടി കളഞ്ഞു.
അത് കണ്ട് നിന്നവർ ഒന്നാകെ പേടിച്ച് വിറച്ചു …
“കണ്ടല്ലോ അപ്പൊൾ ഒരു മാസം…”
അത്രയും പറഞ്ഞ ശേഷം അയാള് തൻ്റെ വണ്ടിയിൽ കയറി പോയി.
അയാള് പോയ ശേഷം കൂട്ടത്തിൽ പുതുതായി ചേർന്ന ഒരുത്തൻ കൂടെ ഉള്ള ആളോട്…
“അല്ല ചേട്ടാ ഏതോ രണ്ടുപേരെ കണ്ടെത്താൻ എന്തിനാ സാർ ഇത്രക്ക് വയലെൻ്റ് ആവുന്നത്?”
“അത് നീ ഇപ്പൊൾ വന്ന് ചേർന്നത് കൊണ്ട് തോന്നുന്നത് ആണ്. സ്വന്തം മകനെയും അനിയനെയും കൊന്നു തള്ളിയ ആളുകളെ ആണ് സാർ അന്നെക്ഷിക്കുന്നത്.”
“അത്രയ്ക്ക് ധൈര്യം ഉള്ള ആളുകൾ ആരാ അത്? അവന്മാർ അപ്പൊൾ നിസാര ക്കാർ ആയിരിക്കില്ല”
“നീ പറഞ്ഞത് ശെരി ആണ് അവന്മാർ നിസാരക്കാര് അല്ല. അവന്മാരെ അയച്ച ആളെ വരെ കിട്ടി അയാളെ തീർത്തു എന്നിട്ടും അവന്മാരെ മാത്രം കിട്ടിയില്ല.
അവന്മാർ പോയത് കൊല മാത്രം ചെയ്തിട്ടും അല്ല”
“അന്ന് ആ സംഭവം നടന്ന ആ ദിവസം ഏകദേശം 4 വർഷം ആവുന്നു. ഒരു വലിയ daimond ഡീൽ നടക്കുന്നു എന്ന് രഹസ്യ വിവരം കിട്ടിയിട്ട് ആണ് ഞങൾ അത് കൈക്കൽ ആക്കാൻ പോയത്. അന്ന് ഞങ്ങളുടെ കൂടെ അവന്മാര് കൂടി ഉണ്ടായിരുന്നു. അവിടെ എത്തി അത് കൈകൾ ആക്കിയ ശേഷം രേക്ഷ പെടാൻ നിൽക്കുന്ന സമയത്ത് ആണ് പോലീസ് ഞങ്ങളെ വളയുന്നത്. എങ്ങനെയോ അവന്മാരും സാറിൻ്റെ മോനും അനിയനും മാത്രം രക്ഷ പെട്ടു. എന്നാല് ഞങ്ങളൊക്കെ തിരിച്ച് എത്തിയിട്ടും അവർ മാത്രം എത്തിയില്ല. 5 ദിവസത്തിന് ശേഷം ആണ് കണ്ണുകൾ രണ്ടും കുത്തി എടുത്ത രീതിയിൽ അവരുടെ ശവവും ഒരു കത്തും കിട്ടുന്നത് . അന്ന് മുതൽ തുടങ്ങിയ തിരച്ചിൽ ആണ് ഇതുവരെ കിട്ടിയിട്ടില്ല.”
“എന്തായിരുന്നു ആ കത്തിൽ? അവൻ മാരുടെ പേര് അറിയോ?”