അല്പം അസൂയയോടെ അവള് പറഞ്ഞു.
ഇതൊക്കെ കണ്ടിരുന്ന കിചുവും.സൂസൻ ഉം കുട്ടികളും കൂടി അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി. അവള് ദേഷ്യത്തിൽ അവരെ നോക്കാതെ പുറത്തേക്ക് നോക്കി ഇരിക്കാനും.എന്നാല് അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
“ദേ ഈ കാണുന്നത് ആണ് എൻ്റെ ഫാമിലി. ഞാൻ ജീവിക്കുന്നത് തന്നെ ഇവർക്കൊക്കെ വേണ്ടി ആണ്. എന്ന് കരുതി ഞാൻ നല്ലവൻ ഒന്നും ആണെന്ന് പറയുന്നില്ല കേട്ടോ. ആവശ്യം വരുമ്പോൾ ഈ പാവം മുഖം മൂടി മാറ്റുവാനും അറിയാം. പക്ഷേ ഇപ്പൊൾ എനിക്ക് ആവശ്യം ഇതാണ് ഒരു അയ്യോ പാവം രൂപം. അതാണ് നല്ലത് ഇവർക്കും ഇവരുടെ സംരക്ഷണത്തിനും”
ഇതേ സമയം ബോംബേ…….
” നീയൊക്കെ എന്ത് ആണ് മൈരുകളെ കഴിഞ്ഞ 4 വർഷം ആയിട്ട് അന്നേക്ഷിക്കുന്നത്? അവന്മാരെ രണ്ടിനെയും കണ്ടെത്തുവാൻ ഇത്രക്ക് താമസം എന്താ? ”
( ബോംബേ അധോലോകത്തിൻ്റെ കിരീടം വയ്ക്കാത്ത രാജാക്കന്മാരിൽ ഒരാള്. മാർക്കസ് തൻ്റെ സഹായികളോട് അലറി)
“അത് സാർ ഞങൾ അന്നേക്ഷിക്കുന്നുണ്ട്. അവന്മാർ എങ്ങോട്ടാണ് പോയത് എന്ന് ഒരു പിടിയും ഇല്ല. ഇനി സൗത്ത് മാത്രം ആണ് തപ്പാൻ ഉള്ളത്. ഉടനെ കണ്ടെത്താം”
“നീയൊക്കെ കുറെ അങ്ങ് ഉണ്ടാക്കും. എടാ നമ്മുടെ കൂടെ കൂടി മൂന്നുമാസം ആണ് അവന്മാർ ഇവിടെ നിന്നത് എന്നിട്ട് നിനക്കൊക്കെ അവന്മാർ ആരാ എന്താ എന്ന് പോലും അറിയത്തില്ല. ആ നീയൊക്കെ ആണ് ഇപ്പൊൾ മല മറിക്കാൻ പോകുന്നത് ഒന്ന് പോടാ തായൊളി ”
“സാർ ഒരു മാസം അതിനുള്ളിൽ അവന്മാർ എവിടെ ഉണ്ടെങ്കിലും ഞാൻ കൊണ്ടുവന്നു തന്നിരിക്കും വാക്ക്”
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു.
“ശെരി ഒരുമാസം സമയം നീയൊന്നും കൊണ്ടുവന്നു തരാൻ നിൽക്കണ്ട എവിടെ ആണ് ഉള്ളത് എന്ന് മാത്രം കണ്ട് പിടിച്ചാൽ മതി. പിന്നെ ഈ സമയത്തിനുള്ളിൽ കണ്ടെത്തിയില്ല എങ്കിൽ ദേ ഇതായിരിക്കും അവസ്ഥ.”