“ആര് ഇവനൊ? അടി എന്ന് എഴുതി കാണിച്ചാൽ മതി ഇവൻ അവിടുന്ന് മുങ്ങും . മഹാ പെടിച്ചോടി ആണ്.”
“അയ്യേ അച്ചക്ക് പെടിയാണോ? ”
ആമി മോൾ ആണ് അവളുടെ അച്ഛനെ കളിയാക്കി കൊണ്ടിരുന്നത്.
“അതേ പേടി ഒന്നും അല്ല കേട്ടോ പിന്നെ എന്തിനാ വെറുതെ ഈ അടിയും പിടിയും ഒക്കെ എല്ലാവരും മനുഷന് അല്ലേ അപ്പൊൾ പിന്നെ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കണം എനിക്ക് അതാ താൽപ്പര്യം”
“ഉവ്വ് ഉവ്വേ ”
ഒന്ന് ആക്കി കൊണ്ട് ആണ് സൂസൻ അത് പറഞ്ഞത്. പേടി ആയത് കൊണ്ട് ആക്കിയത് ആണന്നു കരുതി അർച്ചനയും അവളെ സപ്പോർട്ട് ചെയ്തുകൊണ്ട് അവനെ കളിയാക്കി.
“നിങൾ എന്നെ കളിയാക്കി ഒരുപാട് ചിരിക്കണ്ട. എനിക്ക് പേടി ആണ് പോരെ സമ്മതിച്ചു. പിന്നെ തല്ലും പിടിയും ഒന്നും അല്ല ദേ ഈ കാറിൽ ഇരിക്കുന്നില്ലെ ഇതാണ് എൻ്റെ കുടുംബം ഞാൻ ജീവിക്കുന്നതും ഇതിന് വേണ്ടി മാത്രം ആണ്.അത്കൊണ്ട് ഞാൻ വല്ല വഴക്കിനും പോയിട്ട് അത് എൻ്റെ കുടുംബത്തെ ബാധിക്കാൻ പാടില്ല അത്കൊണ്ട് എനിക്ക് എല്ലാത്തിനെയും പേടി ആണ്. പോരെ ഇനി ആ topic വേണ്ട ”
പെട്ടന്ന് ഇമോഷണൽ ആയ കിച്ചുവിനെ തന്നെ നോക്കി ഇരിക്കുവായിരുന്ന് അർച്ചനയും സൂസൻ ഉം
“ഏയ് കിച്ചു നീ എന്തിനാ ഇങ്ങനെ ഇമോഷണൽ ആവുന്നെ ഞങൾ ചുമ്മാ തമാശ പറഞ്ഞതല്ലേ. എന്താ ഇത് ചെക്കാ കുട്ടികളെ പോലെ?.”
“എൻ്റെ ചേട്ടന് കുടുംബം ആണ് വലുത് അപ്പൊൾ കുറച്ചൊക്കെ ഇമോഷണൽ ആവാം അല്ലേ?”
തൻ്റെ കൂടെ ഇത്രയും നേരം നിന്നിട്ട് പെട്ടന്ന് കിച്ചുവിൻ്റെ side പറഞ്ഞ സൂസനെ അവള് കണ്ണുരുട്ടി പേടിപ്പിച്ചു
“എന്നെ കണ്ണുരുട്ടി കാണിക്കണ്ട ഞാൻ പറഞ്ഞത് ശെരിയായ കാര്യം ആണ് അല്ലേ ചേട്ടാ?”
“പിന്നല്ലതെ ” കിച്ചുവും അവളുടെ കൂടെ കൂടി
“ഓ ഇപ്പൊൾ ചേട്ടനും അനിയത്തിയും ഒരുമിച്ച് നമ്മൾ ഔട്ട് അല്ലേ കൊള്ളാം”