അവളും അവൻ്റെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു തിരിച്ച് അവനും. പണ്ട് പ്രേമിച്ചു നടക്കുന്ന കാലം തൊട്ട് ഉള്ള ശീലം ആണ് എന്നും രാവിലെ ഒരു മുത്തം. കല്യാണത്തിന് ശേഷം അത് എഴുന്നേൽക്കുമ്പോൾ ആയി എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ.
അല്ല നിങൾ ഓർക്കുന്നുണ്ടാകും അല്ലേ ഇതൊക്കെ ആരാ എന്ന്. എന്നാല് അതുകൂടി പറഞ്ഞിട്ട് ബാക്കി കഥയിലേക്ക് പോവാം.
ഞാൻ കൃഷ്ണ ഇവിടെ വയനാട്ടിൽ ആണ് താമസം. സ്വന്തം നാട് എറണാകുളം ആണ്.ഇവിടെ ചെറിയ ഒരു എസ്റ്റേറ്റ് ഉണ്ട് പിന്നെ ഒരു സൂപ്പർ മാർക്കറ്റ് ഉം ചെറിയ ഒരു ബിസിനെസ്സ് മാൻ എന്ന് വേണേൽ പറയാം. പിന്നെ ഇപ്പൊൾ എന്നെ കൊഞ്ചിച്ച് പോയത് അത് എൻ്റെ പ്രിയ പത്നി അർച്ചന. പാവം ഒരു കൊച്ചിക്കാരി പെണ്ണ്.
പിന്നെ ഞങ്ങളുടെ ഏക മകൾ ആമി എന്ന് വിളിക്കുന്ന അഷ്മിക. എൻ്റെ പെങ്ങൾ സൂസൻ, അവളുടെ കുഞ്ഞ് അഭിമന്യു. ഞങ്ങളുടെ എല്ലാം അഭി കുട്ടൻ. ഇനി ഒരാള് കൂടി ഉണ്ട് അയാളെ വഴിയേ പരിചയ പെടാം കേട്ടോ😉….
“മതി കഥ പറഞ്ഞു നിന്നത് പോയി കുളിച്ചു വാ ചെക്കാ”
കുളിച്ചു തനിക്കായി എടുത്ത് വെച്ചിരുന്ന ഡ്രസ്സ് ഉം ഇട്ടുകൊണ്ട് താഴേക്ക് പോയ കിച്ചു തന്നെയും കാത്തിരിക്കുന്ന തൻ്റെ കുടുംബത്തിൻ്റെ അടുത്തേക്ക് ആണ് പോയത്.നേരെ ചെന്ന് കുറച്ചുനേരം മോളെയും അഭി കുട്ടനെയും കളിപ്പിച്ച ശേഷം അവൻ ഭക്ഷണം കഴിക്കുവാൻ ഇരുന്നു. അങ്ങനെ ഒൻപത് മണിയോടെ അവർ വീട്ടിൽ നിന്നും ഇറങ്ങി. വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകുന്ന സന്തോഷം അർച്ചനയിലും സൂസനിലും കാണാനുണ്ടായിരുന്നു. എന്നാല് കിച്ചുവിന് ആവട്ടെ കുറച്ച് ടെൻഷൻ നും ആയിരുന്നു ഉണ്ടായിരുന്നു.
“എന്തിനായിരിക്കും ഇത്രയും പെട്ടന്ന് തന്നെ ചെല്ലാൻ അവൻ പറഞ്ഞിട്ട് ഉണ്ടാവുക?
ഇനി എന്തേലും പ്രശ്നം ഉണ്ടകുവോ?
അതോ മറ്റെന്തെങ്കിലും????”
അങ്ങനെ പല ചോദ്യങ്ങൾ അവൻ്റെ മനസ്സിൽ ഉടനീളം പരന്നിരുന്നു.
“അല്ല അച്ചു ചേട്ടായി തല്ലിനൊന്നും പോവാരില്ലായിരുന്നോ?”