തൃഷ്‌ണ [മന്ദന്‍ രാജാ]

Posted by

”ശ്ശെ …മിണ്ടാതടി ”

ചൂലും കൊട്ടയുമെടുത്തു തിരിഞ്ഞ സാവിത്രി ചൂല് സെലീനാമ്മയുടെ നേരെ ഓങ്ങി കണ്ണുരുട്ടി .

മഹിയൊന്ന് സ്‌തബ്ധനായി .

അവരെന്ത് അർത്ഥത്തിലാണ് പറഞ്ഞത് ? !!

” എനിക്കെന്റെ എല്ലാം എന്റെയമ്മയും ചേച്ചിയുമാ ” മഹി അല്പം കടുപ്പിച്ചാണ് പറഞ്ഞത്

”എന്നിട്ടാണോ ചേച്ചിയെ പുറത്തൊക്കെ കൊണ്ടുപോയപോലെ ഇച്ചെയിയെ കൊണ്ടുപോകാത്തെ ? അതോ ഇച്ചേയിക്ക് ഭാരം കൂടുതലായത് കൊണ്ടാണോ പുറത്ത് …”

”എടി മിണ്ടാതിരിക്കടി ശവമേ ” സാവിത്രി ചൂലുകൊണ്ട് സെലീനാമ്മയെ ചെറുതായി തല്ലി

പതുക്കെയാണ് അമ്മ പറഞ്ഞതെങ്കിലും മഹീയത് വ്യക്തമായി കേട്ടിരുന്നു .

”നീ വാടാ ..അപ്പമുണ്ടാക്കി തരാം ചൂടോടെ ”’

സാവിത്രി പറഞ്ഞുകൊണ്ട് പടിക്കെട്ടോടി കയറിവന്നു

”അതെ … പോയി അപ്പം കഴിക്ക് ..ചൂടോടെ കഴിച്ചാലേ ടേസ്റ്റ് ഉണ്ടാകൂ ”

സെലീനാമ്മ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അമ്മ തിരിഞ്ഞു നോക്കാതെ തന്നെ അവരെ ചൂല് പൊക്കിക്കാണിക്കുന്നതും മഹി കണ്ടു .

” ഞാനൊന്ന് കയ്യും കാലും കഴുകിയേച്ചും വരാടാ …. നീ പല്ലൊക്കെ തേച്ചതാണോ ?” സാവിത്രി വീടിന്റെ സൈഡിലൂടെ പുറകിലേക്ക് നടക്കുന്നതിനിടെ പറഞ്ഞു .

മഹി അകത്തേക്ക് കയറി .

” അമ്മെ അവള് എവിടെ ?”

മഹി പല്ല് തേച്ചിട്ട് വന്നപ്പോൾ സാവിത്രി അടുക്കളയിൽ അപ്പം ചുടുന്നുണ്ടായിരുന്നു

” അവള് ക്‌ളാസിൽ പോയി മോനെ … ക്‌ളാസ് കഴിഞ്ഞതുവഴി മാധവിയമ്മേടെ വീട്ടിലേക്ക് പോകുന്നാ പറഞ്ഞെ …” സാവിത്രി അവനെ നോക്കാതെ പറഞ്ഞു

”അതെന്നാ പരിപാടിയാ .. ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ..അതെങ്ങനാ ശെരിയാവുന്നെ ? നമ്മള് കൊണ്ടുപോയി വിടേണ്ടതല്ലേ … എല്ലാം ഒന്ന് സംസാരിച്ച് …”’

” നിന്നെ വിളിക്കണ്ടന്നവള് തന്നെയാ പറഞ്ഞെ … നീയെണീറ്റാൽ പിന്നെ ഒന്നും രണ്ടും പറഞ്ഞു കരച്ചിൽ ആകുന്നോർത്താരിക്കും .. രജീഷും അവളും സംസാരിച്ചെന്നല്ലേ പറഞ്ഞെ … അവരെന്തേലും ധാരണയിലെത്തിക്കാണും ””

”എന്നാലും … ”’ മഹിക്ക് അതൊരു സുഖമായി തോന്നിയില്ല .

”സാരമില്ല ..നീയതൊന്നും ഓർക്കണ്ട . ഒരു താക്കോൽ ഞാൻ കൊടുത്തുവിട്ടിട്ടുണ്ട് .ഏത് പാതിരാത്രിക്കു വേണേലും ഇങ്ങോട്ട് പോന്നോളാൻ പറഞ്ഞു അവിടെ ഇഷ്ടമില്ലേൽ ”

Leave a Reply

Your email address will not be published. Required fields are marked *