” എന്നാ നീ പൊക്കോടാ മഹീ … ടിക്കറ്റ് ക്യാൻസലാക്കാൻ വിളിച്ചു പറഞ്ഞത് വേണ്ടന്ന് പറ … അവൻ നാട്ടിൽ നിൽക്കാൻ ഒരു പാതി മനസോടെ നിക്കുവാരുന്നു … ഇനിയിപ്പോ വേണ്ട അല്ലെ ഏട്ടാ ?”
കാവേരി പറഞ്ഞപ്പോൾ അപ്പുറത്തെ മുറി തുറക്കുന്ന ശബ്ദം കേട്ടു
” നേരാണോ മഹീ ?’
മാധവിയുടെ സന്തോഷം നിറഞ്ഞ സ്വരം
” ഹ്മ്മ്മ് ..ഇനി ഞാൻ ഇങ്ങോട്ടും പോകുന്നില്ല ..നാളെ പെട്ടീം കിടക്കേം ഒക്കെ പാക്ക് ചെയ്‌തെടുത്തോ.. നമുക്ക് നമ്മുടെ വീട്ടിൽ പോകാം ”
മഹി വാതിൽപാളി പാതി തുറന്നു പിടിച്ചു നിന്ന മാധവിയെ എടുത്തു പൊക്കി വട്ടം കറക്കിയപ്പോൾ മാധവി അവന്റെ പിടി വിടുവിച്ചു മുറിയിലേക്കോടി കയറി
”അയ്യേ … ദുഷ്ടാ … ”
വെറുമൊരു ഷിമ്മിയും ധരിച്ച് കൊഴുത്ത ശരീരവും കുലുക്കി മാധവി ഓടുന്നത് കണ്ടപ്പോൾ കാവേരി പൊട്ടിച്ചിരിച്ചു കൊണ്ട് രജീഷിന്റെ കണ്ണ് പൊത്തി .
അണിയറയിൽ അരങ്ങേറുന്ന കളികൾ കാണാനാവാതെ …
വീണ്ടും മടുപ്പ് ബാധിച്ചിരിക്കുന്നു .അതുകൊണ്ട് എഴുതി മുഴുമിപ്പിച്ചത് എഡിറ്റ് പോലും ചെയ്യാതെ ഇടുന്നു
വാൽ കഷണത്തിലേക്കെത്തുന്നത് കൂടെ എഴുതണം എന്നുണ്ടായിരുന്നു .
മനസ്സൊന്ന് ശാന്തമാകുമ്പോൾ വരാം .. പഴയൊരു കഥയുടെ തുടർ ഒരു പാർട്ട് കൂടിയൊരാൾ ആവശ്യപ്പെട്ടിരുന്നു .
സുഹൃത്തുക്കൾ എന്നുമൊരു ബലമാണ് , അത് ആണായാലും പെണ്ണായാലും .
ഒരിക്കൽ താങ്ങായി നിന്നവർ പിന്നീട് നമുക്കെന്ത് ദ്രോഹം ചെയ്താലും അവർ ഒരിക്കൽ നൽകിയ നല്ലവാക്കുകൾ , സാന്ത്വനം ഒക്കെ മനസിൽ നിന്നും പോകുകയുമില്ല , അവരെ ദ്രോഹിക്കാൻ മനസു വരികയുമില്ല .
അതുകൊണ്ട് സമയം പോലെ ആ കഥ എഴുതണമെന്ന് കരുതുന്നു .
നിങ്ങളുടെ സ്നേഹത്തിന് നന്ദി ..
വെറുപ്പിനും …- രാജാ
സ്നേഹത്തോടെ -രാജ