” സ്ത്രീധനം കൊണ്ട് ഇവിടെ വല്ല പരിപാടീം തുടങ്ങാൻ കെട്യോള് പറഞ്ഞപ്പോ അവനു കൊറച്ചിൽ .. തിരിച്ചു ഗൾഫിൽ പോണോന്ന് …… അങ്ങനാണേൽ എന്റടുത്തേക്ക് വരണ്ടന്ന് പറഞ്ഞപ്പോൾ ആ വാശിക്ക് എന്നേം കൊണ്ട് കേറീതാ മുറീല് ..അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ”
”എന്നതാടാ അളിയാ ഇത് ? ഇക്കാണുന്ന സ്വത്തുകൊണ്ടൊന്നും ഒരു കാര്യോമില്ല .. മൂന്ന് നേരം വല്ലതും രുചിയായി കഴിക്കണം .. പേടിക്കാതെ അന്തിയുറങ്ങാൻ ഒരു വീട് വേണം . എന്തേലും അസുഖം വന്നാൽ അല്പം പണം കയ്യിലും വേണം .. ഇതൊക്കെ കഴിഞ്ഞാൽ ആവശ്യം വേണ്ടത് സ്നേഹിക്കുന്നോരുടെ കൂടെ കുറച്ചുസമയം മനഃസമാധാനത്തോടേം സന്തോഷത്തോടേം കഴിയുക എന്നതാ … അല്ലാതെയീ പൈസയൊക്കെ സ്വരുക്കൂട്ടിയിട്ടെന്ത് കാര്യം ?”’ ‘
” അതെയെട്ടാ ..അതാ ഞാനും ഇവനോട് പറഞ്ഞെ ”
രെജീഷ് ബെഡിൽ നിന്ന് ഇറങ്ങിയതും കാവേരി എണീറ്റ് നൈറ്റ് ഗൗൺ ഇട്ടുകൊണ്ട് പറഞ്ഞു
”എടാ … ഈ ചെറിയ പിണക്കോം വഴക്കുമൊക്കെ സ്നേഹം കൊണ്ടാ ..എന്നും കണ്ടോണ്ടിരിക്കാൻ .ഹൃദയം തകർന്ന് , ആർക്കോ വേണ്ടി , ഒരു കീ കൊടുത്ത പാവയെ പോലെ ജീവിക്കുമ്പോൾ ഒരാൾ അല്പം സ്നേഹം പകർന്നാൽ .. ആ കച്ചിത്തുരുമ്പ് മതി അവർക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ . ആ തണലേകിയവരെ , കൂടെ നിന്നവരെ ..പിന്നീടവർ എന്തൊക്കെ ദ്രോഹം ചെയ്താലും അവർ മറക്കില്ല .. കാരണം .. നാളെ എന്തെന്നൊരു ചിന്തയിൽ നിൽക്കുമ്പോൾ , കൂടെ ഉണ്ടെന്ന് പറഞ്ഞ ആൾ അവർക്ക് ദൈവ തുല്യമാ .. ജീവൻ ഉള്ളിടത്തോളം കാലം അവർ അയാളെ മറക്കില്ല .”’
”’വാക്കുകൾ കൊണ്ടേ പിണങ്ങാറുള്ളൂ … മനസുകൊണ്ടില്ല . വാക്കുകളും പരിഭവങ്ങളും പരാതികളുമൊക്കെ ഇഷ്ടക്കൂടുതൽ കൊണ്ടാകും . നിനക്കിനിയും ജീവിതമുണ്ട് . ഒന്നോ രണ്ടോ വർഷം കഴിഞ്ഞു നീ വരുമ്പോൾ അവരുടെ പ്രായം കൂടുകയാണ് എന്നോർക്കണം . കൈവിട്ടതെല്ലാം കൈ തുമ്പത്ത് എത്തിയിട്ട് കൈ വിട്ടു പോകുന്നത് അസഹനീയമാണ് മഹീ .. പരുഷമായ വാക്കുകൾ കൊണ്ട് ഞാനിവളെ ഒരുപാട് മുറിവേൽപ്പിച്ചിട്ടുണ്ട് … അതോടൊപ്പം തന്നെ കാൽക്കൽ വീണു മനസുകൊണ്ട് മാപ്പും പറഞ്ഞിട്ടുണ്ട് . പക്ഷെ അതുകൊണ്ടെന്ത് കാര്യം … സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് … അത് വെച്ചുതാമസിപ്പിക്കരുത് ”