അവൻ കപ്പിലൊഴിച്ച പാൽ അങ്ങനെ തന്നെ വെച്ചിട്ട് അതിവേഗത്തിൽ വീടിന് പുറത്തേക്ക് നടന്നു .
അമ്പലപറമ്പിലും പാടത്തും ഗ്രൗണ്ടിലുമൊക്കെ കറങ്ങിനടന്നു സന്ധ്യയായപ്പോഴാണ് മഹി വീട്ടിലെത്തിയത് .
പടിക്കെട്ടുകൾ കയറി മുറ്റത്തേക്ക് കാൽ ചവിട്ടാനൊരുങ്ങിയ മഹിയോന്ന് ശങ്കിച്ചു
അമ്മയെ എങ്ങനെ ഫേസ് ചെയ്യും .
അവൻ ഒരു മാർജ്ജാരനെ പോലെ ഹാളിലേക്ക് കയറി . അടുക്കളയിൽ തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ട് .
മുറിയിൽ കയറി ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടുമവന് സമാധാനമുണ്ടായില്ല .
ഒരെണ്ണം അടിച്ചാലോ ?!! വേണ്ട .. മദ്യമാണ് തന്നെ ഈ അവസ്ഥയിൽ ആക്കിയത് .
കുറച്ചുസമയം കൂടി കഴിഞ്ഞതും മനസിന്റെ പിരിമുറുക്കം കൊണ്ടവൻ എണീറ്റ് ബെഡിനടിയിലെ ബാഗിൽ നിന്നും ഒരു കുപ്പി വെളിയിലെടുത്തു .
അടിക്കണേൽ ഗ്ലാസും വെള്ളവും അടുക്കളയിലാണ് . അമ്മയവിടെയുണ്ട് .. എങ്ങനെ അടിക്കും .
രണ്ടെണ്ണം കീറിയാൽ എന്തും നേരിടാനുള്ളൊരു ധൈര്യം കിട്ടും .
മഹി വെരുകിനെ പോലെ മുറിയിലൂടെ നടന്നു .
പിന്നെ അടുക്കളയിലെ തട്ടും മുട്ടും കേൾക്കുന്നുണ്ടെന്നുറപ്പാക്കി ഹാളിലേക്ക് ശബ്ദമുണ്ടാക്കാതെ കുപ്പിയും കയ്യിൽ പിടിച്ചിറങ്ങി . എന്നിട്ട് വരാന്തയുടെ അങ്ങേയറ്റത്തേക്ക് നടന്നു .
താനെപ്പോഴും ഇരിക്കുന്നിടത്തേക്ക് നോക്കിയ മഹി ഞെട്ടിപ്പോയി .
അവിടെ കിടപ്പുള്ള ടീപ്പോയിൽ ഗ്ലാസും വെള്ളവും , കുപ്പി ഇന്നലെയെ തീർന്നിരുന്നു .
ഗ്ലാസ് ഒരെണ്ണമേയുള്ളൂ എന്ന് കണ്ടതും മഹിയുടെ കണ്ണിൽ നിന്നും കുടുകുടാ കണ്ണീർ പ്രവഹിക്കാൻ തുടങ്ങി .
അമ്മ താൻ വന്നത് അറിഞ്ഞിട്ടുണ്ട് . തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും .അതുകൊണ്ടല്ലേ ഒന്നും മുണ്ടുവോ ചോദിക്കുവോ ചെയ്യാതെ ഇതെല്ലാം ഇവിടെ കൊണ്ടുവെച്ചിരിക്കുന്നെ ? അമ്മയിനി കുടിക്കില്ല , കുടിച്ചാൽ പിന്നെയും താൻ പ്രാപിക്കുമെന്നറിയാം . അത് കൊണ്ടല്ലേ ഒരു ഗ്ലാസ് മാത്രം വെച്ചേക്കുന്നേ .
രണ്ടടി കിട്ടിയാലും കുഴപ്പമില്ലാരുന്നു . ഇങ്ങനെ മിണ്ടാതെ , മുന്നിൽ പോലും വരാതെ .
മഹേഷ് തലക്ക് മീതെ കയ്യും വെച്ച് അവിടെ കിടന്ന കസേരയിലേക്ക് തളർന്നിരുന്നു പോയി .
സമയം ഏറെ കഴിഞ്ഞു .