തൃഷ്‌ണ [മന്ദന്‍ രാജാ]

Posted by

മഹിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി .

ആറുമണി കഴിഞ്ഞപ്പോഴാണ് അവൻ വീട്ടിൽ മടങ്ങിയെത്തിയത് .

അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നുണ്ടായിരുന്നു അവൻ ഹാളിലേക്ക് കയറുമ്പോൾ .

”ചായ വേണോടാ ?”’ സാവിത്രിയമ്മയുടെ തല അടുക്കളവാതിൽക്കൽ പ്രത്യക്ഷപ്പെട്ടു .

”വേണ്ടമ്മേ … ”’

പറഞ്ഞിട്ടവൻ അകത്തേക്ക് കയറി കൈലി മുണ്ട് ഉടുത്ത് തോർത്തുമെടുത്തു കുളിക്കാനായി കാവേരിയുടെ മുറിയിലേക്ക് കയറി .

കുളിച്ചിറങ്ങി വരാന്തയുടെ അങ്ങേ അറ്റത്തെ കസേരയിൽ ചെന്നിരുന്ന് അകലെ മലമുകളിൽ അസ്തമിക്കുന്ന സൂര്യന്റെ മനോഹാരിതയും കണ്ടെന്തോ ചിന്തയിൽ ഇരിക്കുമ്പോഴാണ് ടീപ്പോയിയിൽ കുപ്പിയും ഗ്ലാസും അമ്മ കൊണ്ടുവെക്കുന്നത് കണ്ടത് .

” നീയെന്നാടാ ചിന്തിച്ചിരിക്കുന്നെ ? നീ വിഷമിക്കണ്ട .എല്ലാം നല്ലതിനാകും ” സാവിത്രി അവന്റെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു തിരിഞ്ഞപ്പോൾ മഹി അവളുടെ കയ്യിൽ പിടിച്ചു

” അമ്മ ഇരിക്കുന്നില്ലേ ?”

” പുഴമീൻ കിട്ടീട്ടുണ്ട് . അത് വറചട്ടിയിൽ കിടക്കുവാ . അതും റെഡിയാക്കി അമ്മ ഒന്ന് കുളിച്ചേച്ചും വരാം . നല്ല പണിയായിരുന്നു . വല്ലാത്ത അസ്വസ്ഥത . ” സാവിത്രി അവന്റെ മുടിയിൽ തഴുകി .

”അമ്മയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ ? ഇനിയാർക്ക് വേണ്ടിയാ …ആരുമൊന്നും പറഞ്ഞില്ലെങ്കിലും അവളുമിറങ്ങിപ്പോയി , നമ്മക്ക് ബുദ്ധിമുട്ടാകുന്നോർത്താരിക്കും ”

”’ കെട്ടിച്ചുവിട്ട പെണ്ണുങ്ങൾ രണ്ടു ദിവസത്തിൽ കൂടുതൽ സ്വന്തം വീട്ടിൽ വന്നു നിന്നാൽ അതെന്തിനാണെന്ന് തല പുകക്കുന്നവരാ ഇന്നാട്ടിലെ നാറികൾ . പിന്നെ ചോദ്യവും പിറുപിറുക്കലും തുടങ്ങും .അവന്റെയൊക്കെ അമ്മേടെ മറ്റേടത്തു ആരേലും കേറിയാൽ പോലും അവന്മാർക്കൊക്കെ അറിയേണ്ടതില്ല… അയലോക്കത്തെ പെണ്ണുങ്ങൾ ആരോടൊക്കെ മിണ്ടുന്നു ..എവിടൊക്കെ പോകുന്നൂന്ന് അറിഞ്ഞാൽ മതി .. പട്ടി ചെറ്റകൾ ”

സാവിത്രിയുടെ രോക്ഷം അണപൊട്ടി

” ഞാനൊന്നും പറഞ്ഞില്ല കൊച്ചിനോട് ..പോകണോന്നെ ചോദിച്ചുള്ളൂ .. മനസിലൊരു കുറ്റബോധം കിടക്കുമ്പോ ഞാൻ നിർബന്ധിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ ? സർക്കാർ ജോലീം മറ്റും കണ്ടൊണ്ടല്ല കെട്ടിച്ചുകൊടുത്തത് . നമ്മളെപ്പോലെ ആരുമില്ലാതെ വളർന്നതല്ലേ അവനും ..അതുകൊണ്ടു കൊച്ചിനെ പൊന്നുപോലെ നോക്കുന്നൊക്കെ കരുതി . മാധവിയമ്മക്കും ഒരു മോളില്ലാത്ത വിഷമം കാണും .. അവൻ പോയാപ്പിന്നെ ആരേലും കൂട്ടുണ്ടല്ലോ … എനിക്കുമിടക്ക് പോയി കാണാല്ലോ ..അടുത്തല്ലേ എന്നൊക്കെയോർത്തു … ആരറിഞ്ഞു ഇങ്ങനെയൊക്കെ ഉണ്ടാകൂന്ന് ..” സാവിത്രിയമ്മയുടെ കണ്ഠം ഇടറി .

Leave a Reply

Your email address will not be published. Required fields are marked *