പിറ്റേദിവസം നേരം വെളുത്തതും കുളിച്ച് റെഡിയായി കരിമ്പച്ച സാരിയുമെടുത്ത് ഞാൻ പോവാൻ റെഡിയായി …..
” അനു നീ പൂവാണോ ….
“ഏട്ടാ ഭക്ഷണം ഞാൻ അവിടെ എടുത്തു വച്ചിട്ടുണ്ട് കഴിക്കണം അമ്മ എടുത്തു തരും …… പിന്നെ മോള് ഉണരുമ്പഴേക്കും പോയിക്കഴിഞ്ഞ പ്രശ്നമില്ല അല്ലങ്കിൽ അവൾ വെറുതെ വാശിപിടിക്കാൻ നിൽക്കും ….
അതും പറഞ്ഞ് ഞാൻ തിരിയാൻ ഒരുങ്ങിയതും ഏട്ടൻ എന്നെ പിന്നിൽ നിന്ന് വിളിച്ചു …..
” ഡി നിന്നോട് ഞാൻ പറഞ്ഞിട്ടില്ല ഒരു കാര്യം …. പുറത്തിറങ്ങുമ്പോൾ സിന്ദൂരം തൊട്ട് പോകണമെന്ന് നീ എന്റെ പെണ്ണാണെന്നുള്ളതിന് അടയാളമാണ് . നീ എൻറെ മാത്രമാണെന്നുള്ളതിന് … ഞാൻ തളർന്നു കിടന്നിട്ടേ ഉള്ളു ചത്തിട്ടില്ല സിന്ദൂരം ഒഴിവാക്കാൻ വേണ്ടിട്ട് …..
അത് പറയുമ്പോ അതിയായ ദേഷ്യം അവനിൽ വന്ന് ചേർന്നിരുന്നു…
” അയ്യോ അങ്ങനെ പറയല്ലേ ഞാൻ മറന്നതാ സത്യായിട്ടും മറന്നതാ അല്ലെങ്കിൽ ഞാൻ അങ്ങനെ ചെയ്യില്ല …… ഏട്ടനും വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് ഞാൻ പറഞ്ഞതല്ലേ ….
ഏട്ടൻറെ കൈകൊണ്ട് തന്നെ നറുകയിൽ സിന്ദൂര ചുവപ്പ് അണിഞ്ഞു . ഞാനിറങ്ങി . പല പ്രാവശ്യം എന്നെ പിന്നിലേക്ക് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും എന്റെ വീട്ടുകാരുടെ മുഖം ഓർത്തപ്പോൾ കാലടികൾ അതിവേഗം മുന്നിലേക്ക് ചലിച്ചു . ഒരു ഓട്ടോ പിടിച്ച് നേരെ ടൗണിൽ എത്തി ….. എന്നിട്ട് സാറിൻറെ നമ്പറിലേക്ക് ഞാൻ കോൾ ചെയ്തു …….
“ഹലോ സാറേ
“അനു പറ എവിടെ എത്തി ….
” ഞാൻ ഇതാ ടൗണിൽ നീതി മെഡിക്കൽസിന്റെ അവിടെ നിൽക്കുന്നുണ്ട്.
” ഓക്കേ നീ അവിടെ നിൽക്ക് ഞാൻ ദേ വന്നു …
ഒരു 15 മിനിറ്റ് കഴിഞ്ഞതും .. സാറിൻറെ വണ്ടി ദൂരെ നിന്നും വരുന്നത് ഞാൻ കണ്ടു . അതുമല്ലേ എൻറെ അടുത്ത് നിർത്തിയപ്പോൾ ഫ്രണ്ട് ഡോർ തുറന്നു ഞാൻ അതിനുള്ളിൽ കയറി ……. എന്നെ നോക്കി ഒരു വഷളൻ ചിരി ചിരിച്ച് സാർ വണ്ടി മുമ്പിലേക്ക് എടുത്തു …