2 വർഷം കൂടുമ്പോൾ ആദം നാട്ടിലേക് വരുമായിരുന്നു….വിക്കി അവനെ ഒരു മോനെ പോലെ നോക്കിയിരുന്നു…
ഇപ്പോൾ വിക്കിയുടെ ടീമിലെ സെക്കന്റ് പൈലെറ്റും ടീം സെക്കന്റ് ക്യാപ്റ്റനും ആയിമാറി നമ്മുടെ ആദം. ആ ടീമിൽ 6 പേർ ആയിരുന്നു ഉള്ളത് വിക്കിയെ കൂടാതെ ടീമിൽ മലയാളിയും ആദമിന്റെ ഉറ്റ ചെങ്ങാതിമാരും ആയിരുന്ന ആദമിന്റെ സമപ്രായക്കാർ ആയ രണ്ടു മലയാളികൾ അൻവറും പിന്നെ സത്യ നാരായണൻ എന്ന സത്യയും..ഇവരെ കൂടാതെ ടീമിൽ റഷ്യ കാരൻ ആയ ആൽബിനും ജപ്പാനിൽ നിന്നും ഉള്ള ഇവർ എല്ലാവരും കളിയാക്കി വിളിക്കുന്ന ജാക്കിച്ചാൻ എന്നാ (ചിശോ)
ആൾ ഒരു നല്ല തമാശകരൻ ആണ് കേട്ടോ ജാക്കിച്ചാന്റെ ചെറിയ കട്ട് ഒക്കെ ഉണ്ട്… അങ്ങനെ ഇരിക്കെ ബോയിങ് കമ്പനിയിൽ ഇവരുടെ ടീം ഡവോലോപ് ചെയ്തു എടുത്ത പുതിയ മോഡൽ ഫൈറ്റർ ജെറ്റ് ടെസ്റ്റ് ചെയ്യാൻ വേണ്ടി ഒരു വലിയ ഫ്ലൈ ഓവർ തന്നെ വേണ്ടി വന്നു കാരണം ഇത്തരത്തിൽ പ്രേത്യേകമായി ഇറക്കിയ നിരവതി സവിശേഷതകൾ ഉള്ള ജെറ്റ് ആയിരുന്നു അത്… ഒരേ സമയം 7പേർക് വരെ അതിൽ പോകാം. ആ ജെറ്റ് എല്ലാതരം ലൊക്കേഷനും പ്രകൃതി വിക്ഷോപങ്ങളും മറികടക്കും എന്ന് ആയിരുന്നു ഇവരുടെ ടീം മുന്നോട്ടു വച്ച വാദം എന്നാൽ ഇതുപോലെ ഒരു ജെറ്റ് ഒരു രാജ്യ സേനക്ക് കൈ മാറാൻ അത് ബോയിങ് കമ്പനിക്ക് തെളിക്കേണ്ട ഒരു സാഹചര്യം അവിടെ ഉണ്ടായി.. അതിന് വേണ്ടി ബോയിങ് കമ്പനി ഇത് ഗവണ്മെന്റിനു മുന്നിൽ തെളിക്കാൻ ഇവരുടെ ടീമിനോട്…the western North Atlantic Ocean…റൂട്ട് ടെസ്റ്റ് കവർ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു അതിന് വേണ്ടി ഇറങ്ങിയതാണ് ഇവരുടെ 6 പേർ അടങ്ങുന്ന ടീം….എന്നാൽ ആദം തന്റെ പെങ്ങൾ ആയ ക്ലാരയുടെ കല്യാണം ആയിരുന്നു അന്ന് സെക്കന്റ് ക്യാപ്റ്റൻ ആയതുകൊണ്ടും വലിയ പ്രൊജക്റ്റ് ആയത് കൊണ്ടും കമ്പനി അവനെ നാട്ടിലേക് പോകാൻ ഉള്ള കാര്യം തള്ളി.. വേറെ വഴി ഒന്നും ഇല്ല എന്ന് ആദമിന് അറിയാമായിന്നു എന്നാലും സ്വന്തം എന്ന് പറയാൻ അവനു ജോക്കോബും കുടുംബവും അല്ലേ ഉള്ളു അതുകൊണ്ട് ക്ലാരയുടെ കല്യാണത്തിന് പോകാൻ കഴിയാത്ത വിഷമം ആണ് ആ ഫ്ലൈ ഓവർ ടെസ്റ്റിൽ അവന്റെ മനസ്സിൽ മുഴുവൻ….