ആ വലിയ ചുയലി കാറ്റ് അവുടെ ചുറ്റും കറങ്ങി അവിടം മുഴുവൻ ഇരുട്ട് കേറി വന്നു കണ്ണെത്താ ദുരം ഉയരംഉള്ള ഭീമൻ ചുയലികാറ്റ് അവരെ വിഴുങ്ങാൻ വരുന്ന നിമിഷം….
ജെറ്റ് പവർ കട്ട് ആയി ഓഫ് ആയി ലൈറ്റ്റുകൾ അണഞ്ഞു… ഇടിമിന്നലിന്റെ വെളിച്ചം മാത്രം അവിടം പരതി
എല്ലാവരും പേടിച്ചു വിറച്ചു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു
പെട്ടന്ന്
ചുയലികാറ്റ് അതിശക്തിയാൽ ജെറ്റിനെ വിഴുങ്ങി കറക്കി . കണ്ട്രോൾ പോയ ജെറ്റ് മുകളികേക് ഉയർന്നു പൊങ്ങി
എല്ലാവരും പേടിച്ചു വിറച്ചു ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു കരഞ്ഞു അതിന്റെ ഉള്ളിൽ നിന്നും അവർ ആർത്തു വിളിച്ചു…
അവിടെ അവരുടെ വിളി കേൾക്കാൻ ഒരു മണൽ തരി പോലും തയാറാല്ലായിരുന്നു ഇനി ആരെങ്കിലും കേൾക്കണം എങ്കിൽ അതിന് ഒറ്റ പേരെ ഉള്ളു ” ദൈവം ”
ജെറ്റ് ചുയലികാറ്റിന്റെ കൂടെ കറങ്ങി കൊണ്ട് ആഘാശത്തിലേക് ഉയർന്നു…അത് കുറെ നേരം നീണ്ടു നിന്നു
എല്ലാവരുടെയും തല കറങ്ങി ശർത്ഥിച്ചു…
ചിലരുടെ സേഫ്റ്റി ബെൽറ്റ് പൊട്ടും എന്ന അവസ്ഥയിൽ ആയി…
പെട്ടന്ന് ഒരു ശക്തിയുള്ള വെളിച്ചം ആ ജെറ്റിലേക് കണ്ണാടിയിലൂടെ തുളച്ചു കയറി അവരുടെ കണ്ണിലേക്കും പെട്ടന്ന് ജെറ്റ് എവിടോ ഇടിച്ചു തകർത്തു വീണപോലെ തോന്നി പതിയെ ബോധം മറഞ്ഞു…..
************************************
ഇതേ സമയം ലാൻഡോർ എന്ന ഐലൻഡ്
എൽദോർ മഹാരാജാവിന്റെ കോട്ടയം
************************************
റോസ് നിറമുള്ള ആകാശം അതിൽ നീല നിറമുള്ള മേഘങ്ങളും അതിലുടെ പാറിപറന്നു നടക്കുന്ന കുറെ പറക്കുന്ന വെള്ള നിറം ഉള്ള ചെറിയ ഓന്തുകൾ അതിന്റെ വാലിന്റെ അറ്റത് ചെറിയ ബോളുകളും അത് ഓറഞ്ചു നിറത്തിൽ പ്രകാശിക്കുന്നുണ്ട് 1000 കണക്കിന് വെട്ടം ഉള്ള മിന്നാമിനുങ്ങനെക്കാളും വെളിച്ചം പകരുന്ന ആ ഓന്തുകൾ ആകാശത്തിലൂടെ അങ്ങും ഇങ്ങും പാറി നടക്കുന്നു അത് ആ ആകാശത്തെ അതിസുന്ദരം ആയി കാഴ്ച വെക്കുന്നു പെട്ടന്ന് മേഘങ്ങളുടെ ഇടയിലൂടെ ഒരു വലിയ സത്വം പറന്നു തായേക് കുതിച്ചു മഞ്ഞനിറമുള്ള 6 കണ്ണുള്ള ദേഹം കരിനീല നിറമാർന്ന ചിറകുള്ള മാൻ ആയിരുന്നു അത് അതിന്റെ കൊമ്പിനു ചെറിയ വെള്ള നിറമാണ് മുഖത്തെ ഒരു സൈഡിൽ ആയി 3 കണ്ണുകൾ മൊത്തം6 കണ്ണുകൾ അതിന് വലിയ കുർത്ത പുറത്തേക്ക് തള്ളി നിൽക്കുന്ന പല്ലുകൾ ആയിരുന്നു…. അതിന്റെ കൊമ്പിൽ ഒരു ബെൽറ്റ് ഘടിപ്പിച്ചിരിക്കുന്നു ആ ബെൽറ്റിൽ പിടിച്ചുകൊണ്ടു ദേഹം കട്ടിയുള്ള കറുപ്പ് വസ്ത്രം അണിഞ്ഞ രാജഭടൻ ആ മാനിനെ നയിച്ചു കൊണ്ട് കൊട്ടാരത്തിന്റെ മുൻപിലേക് പറന്നിറങ്ങി ആ മാനിന്റെ ഇരുകാലിൽ ഒരു ദ്വാരം ഉണ്ടായിരുന്നു അതിലുടെ ഒരു ചൂട് ആവി അത് പുറം തള്ളി .രാജഭടൻ വേഗം കൊട്ടാരത്തിന്റെ ഉള്ളിലേക്കു പ്രവേശിച്ചു അയാളുടെ കയ്യിൽ നീല നിറം ഉള്ള വീട്ടിത്തിളങ്ങുന്ന ഒരു മൂർച്ഛയെറിയ മുഴുവൻ വജ്രം കൊണ്ടു പണിഞ്ഞ ഒരു വാളും ഉണ്ടായിരുന്നു…