അരുൺ: ഒന്ന് അരുൺ മറ്റൊന്ന് അവൻ്റെ ബെസ്റ്റ് ഫ്രണ്ട് അജുവും അല്ലേ? അവള് പറഞ്ഞു തീർക്കും മുൻപ് തന്നെ അർജുൻ ചോതിചു.
ആരതി: അർജുൻ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം? ചേട്ടായി പറഞ്ഞുമാത്രം അറിയാവുന്ന ഫോണിൽ മാത്രം സംസാരിച്ചു പരിചയപ്പെട്ട അജു അത് നീ ആണോ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….
അവളുടെ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി.
അർജുൻ: നീ പറഞ്ഞ ആൾ ഞാൻ തന്നെ ആണ് പക്ഷെ … എനിക്ക് അറിയില്ലായിരുന്നു നീയും ഞാൻ സംസാരിച്ച ആതിയും ഓരാൾ ആണന്നു ഈ ഫോൺ നോക്കിയപ്പോൾ ഇതിൽ കണ്ട wallpaper അത് കണ്ടപ്പോൾ തോന്നിയ സംശയം നീ ആണോ അവള് എന്ന് അതാണ് വിളിച്ചു നോക്കിയത്. ഇനി എനിക്ക് ഒന്ന് കൂടി അറിയാൻ ഉണ്ട്. എന്താണ് അന്ന് സംഭവിച്ചത്? അവൻ എന്നെ അവസാനം ആയി വിളിച്ചപ്പോൾ ആകെ പറഞ്ഞ കാര്യം നിന്നെ കണ്ടെത്തണം സംരക്ഷിക്കണം അത് മാത്രം ആയിരുന്നു. അവനു എന്താ പറ്റിയത് എന്നറിയാൻ ഒരുപാട് ശ്രമിച്ചു എന്നിട്ടും നടന്നില്ല. എനിക്ക് അറിയണം എന്താ പറ്റിയത്?
ആരും ഇല്ല എന്ന് കരുതിയ തനിക്ക് ആരൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ അവൾക്ക് ഉണ്ടായി എന്ന് അവളുടെ മുഖത്ത് നിന്നും അറിയാൻ സാധിക്കുന്നുണ്ട്. പക്ഷേ അർജുൻ ചോതിച്ച ചോദ്യത്തിൻ്റെ മറുപടികൾ അത് എങ്ങനെ അവനോട് പറയും എന്ന ഒരു പേടിയും അവളുടെ മുഖത്ത് നന്നേ തെളിഞ്ഞിരുന്നു.
“” ആരതി…. ചോതിച്ചത് കേട്ടോ നീ ? പറ അവനു എന്താ പറ്റിയത്””അർജുൻ്റെ ശബ്ദം ഉയർന്നു.
ആരതി: അർജുൻ ഞാൻ പറയാം എല്ലാം.. പക്ഷേ ഇവിടെ വെച്ചല്ല നീ ഇപ്പൊൾ വാ വീട്ടിൽ ചെന്നിട്ട് എല്ലാം വിശതമായി തന്നെ ഞാൻ പറയാം.
ഇത്രയും പറഞ്ഞ ശേഷം ആരതി parking ലക്ഷ്യമാക്കി നടന്നു നീങ്ങി.അവളെ പിന്തുടർന്ന് തന്നെ അർജുനും. രണ്ടുപേരും അവളുടെ വണ്ടിയിൽ കയറി അവളുടെ വീട്ടിലേക്കുള്ള യാത്ര തുടർന്നു. യാത്രയിൽ ഒന്നും രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല വണ്ടി ഓടിക്കുന്ന ആരതിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. ഇതേ സമയം അർജുൻ വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു. അവൻ്റെ മനസ്സിലേക്ക് അരുൺ ഒപ്പം ഉണ്ടായിരുന്ന കാലഘട്ടം തെളിഞ്ഞു വരുവാൻ തുടങ്ങി.