അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു..
“” സത്യമാണോ ചേട്ടായീ അയാൾ പറഞ്ഞത്… ?”
“” മോളോട് മുൻപ് അയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നോ .?””
സനോജ് മറു ചോദ്യം കൊണ്ട് അവളെ നിശബ്ദയാക്കി…
ശിവരഞ്ജിനി ഒരു നിമിഷം അവനെ നോക്കി നിന്നു…….
“” മോൾക്ക് അച്ഛനെ വേണോ , അമ്മയെ വേണോ………?””
“” എനിക്കച്ഛനെ മതി……””
ശങ്കയില്ലാതെ അവൾ പറഞ്ഞു…
“ എങ്കിൽ മോളകത്തേക്ക് ചെല്ല്………. “”
പറഞ്ഞിട്ട് സനോജ് ഗേയ്റ്റിനു നേർക്ക് തിരിഞ്ഞു…
***** ****** ****** *******
അന്ധകാരത്തിന്റെ അംബരം പുതച്ച് രാത്രി കയറി വന്നു… ….
കാഞ്ചനയുടെ കൊലപാതക വാർത്തയിൽ നിന്ന് മുക്തരായിരുന്നില്ല അഭിരാമിയും അജയ് യും…
അത്താഴ ശേഷം ഇരുവരും താഴെ സോഫയിലായിരുന്നു…
ടി.വി വെച്ചു നോക്കിയെങ്കിലും വലിയ പ്രാധാന്യമില്ലാത്ത ഒരു വാർത്തയായി അത് സ്ക്രോൾ ചെയ്തു പോകുന്നത് മാത്രം ഇരുവരും കണ്ടു…
“ അവർ ചെയ്തതിന് അവർക്ക് കിട്ടി… അത്രയേ ഉള്ളൂ അമ്മാ… “
അജയ് പറഞ്ഞു കൊണ്ട് എഴുന്നേറ്റു..
അവൻ മുകളിലേക്കുള്ള പടികൾ കയറിയതും അഭിരാമിയും പിന്നാലെ കയറി…
പുറത്ത് നല്ല ഇരുട്ടായിരുന്നു…
അവൾ കയറിച്ചെല്ലുമ്പോൾ പാരപ്പെറ്റിലെ റെയിലിൽ കൈകൾ കുത്തി , പുറത്തേക്ക് നോക്കി കുനിഞ്ഞു നിൽക്കുന്ന അവനെ കണ്ടു…
“” എന്താടാ ഒരു ആലോചന… ?””
അവളവന്റെ പുറത്ത് മുഖം ചേർത്ത് , ചുറ്റിപ്പിടിച്ചു കൊണ്ട് ചോദിച്ചു…
“” നമ്മളിങ്ങനെയൊന്നും ആയാൽ പോരാ അമ്മാ… പുറത്തേക്കൊക്കെ ഇറങ്ങണം… കുറച്ചൊക്കെ റിലാക്സാവും… “
അവൻ അവളെയും കൊണ്ട് നിവർന്നു…
“” നീ അടുത്തുള്ളതു തന്നെ ആശ്വാസമാടാ… അതിനപ്പുറമൊന്നും എനിക്കിനി വേണ്ട…… “
അവൾ അവന്റെ പുറത്തേക്ക് കിടന്നു കൊണ്ട് പറഞ്ഞു.
അജയ് അവളെ പതിയെ തന്റെ മുൻപിലേക്ക് നിർത്തി..
അവളുടെ മുടിയിഴകൾ ഒരു വശത്തേക്ക് കോതിയിട്ട് അവൻ , അവളുടെ മുഖം പിന്നിലേക്കാക്കി മൂർദ്ധാവിൽ ചുംബിച്ചു…
“ അമ്മാ………..””
“” പറയെടാ അജൂട്ടാ… “