അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

Posted by

ഇടനാഴിക്കപ്പുറെ നിന്ന് രണ്ടു നിഴലുകൾ അടുത്തു വരുന്നത് അയാൾ കണ്ടു…

അഭിരാമിയും അജയ് യും…

“” ഇന്നെന്താ വിനയചന്ദ്രാ.. വിശേഷം……..?””

സന്ദർശകരെ കണ്ട് വാർഡൻ സൗഹൃദത്തോടെ വിളിച്ചു ചോദിച്ചു…

“ ഇതിനകത്തു കിടക്കുന്ന എനിക്കെന്ത് വിശേഷമാ സാറേ… …. “

വിനയചന്ദ്രൻ പുഞ്ചിരിച്ചു………

അജയ് യും അഭിരാമിയും അയാൾക്കരുകിലെത്തിയിരുന്നു…

“വിനയേട്ടാ………..””

അഭിരാമി പതിയെ വിളിച്ചു…

“ കുടുംബക്കാരും വീട്ടുകാരും പഠിച്ച പണി നോക്കിയിട്ടും കുടി നിർത്താൻ പറ്റിയില്ല… ഇതാവുമ്പോ പുറത്തിറങ്ങാൻ പറ്റില്ലല്ലോ… അല്ലേ അജൂട്ടാ… …. “

വിനയചന്ദ്രൻ അവരെ നോക്കി പുഞ്ചിരിച്ചു…

“” അങ്കിളേ………. “

അവൻ കൈയെടുത്ത് ഇരുമ്പു വലയ്ക്കു മീതെയിരുന്ന അയാളുടെ വിരലുകളിൽ തെരുപ്പിടിച്ചു..

“” ഞങ്ങൾക്കു വേണ്ടി………..””

“” നിങ്ങൾക്കു വേണ്ടി മാത്രമല്ലല്ലോ… എനിക്കും കൂടെ വേണ്ടിയായിരുന്നു… “”

അജയ് യോ അഭിരാമിയോ അതിനു മറുപടി പറഞ്ഞില്ല… ….

“ പറയാൻ ഒരുപാടുണ്ട്…… ഇവിടെ നിന്ന് പറ്റില്ല… പരോളൊക്കെ കിട്ടുമായിരിക്കും……”

“” എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്…””

അജയ് പറഞ്ഞു……

“” അഭീ……….””

വിനയചന്ദ്രൻ അത് ശ്രദ്ധിക്കാതെ അഭിരാമിയെ വിളിച്ചു…

“ ശിവയെ ഏല്പിക്കാൻ എനിക്കാരുമില്ല…””

അയാളുടെ ശബ്ദം ഇടറിയിരുന്നു…

“” നോക്കിക്കോളാം……….””

അഭിരാമി ഉറപ്പു കൊടുത്തു..

“” വിനുക്കുട്ടനെയും മടിയിലിരുത്തി ഉമ്മറത്ത് ഒരു ദിവസമെങ്കിലും ഇരിക്കാനൊരു ആഗ്രഹമുണ്ട്… …. അതെങ്കിലും ഈശ്വരൻ സാധിച്ചു തരുമായിരിക്കും……””

പറഞ്ഞതും അവർക്ക് മുഖം കൊടുക്കാതെ അയാൾ തിരിഞ്ഞു..

തിരികെ ജയിലിന്റെ അങ്കണത്തിലേക്ക് നടക്കുമ്പോൾ വിനയചന്ദ്രൻ മുൻപ് പറഞ്ഞ വാക്കുകൾ അഭിരാമിക്ക് ഓർമ്മ വന്നു…

“” ഞാനില്ലാതായാലും നിങ്ങൾക്കൊന്നും സംഭവിക്കാതെ നോക്കിക്കൊള്ളാം………”…”

അയാൾ അത്രയും തന്നെ സ്നേഹിച്ചിരുന്നോ… ….?

ജയിൽ കോംപൗണ്ടിനു പുറത്തേക്ക് കാർ ഇറങ്ങി…

“” അമ്മാ………. “

അജയ് പതിയെ വിളിച്ചു…

അവൾ അവനെ തിരിഞ്ഞു നോക്കി…

“” വിനയനങ്കിൾ പഞ്ചപാവമാണല്ലേ……….?””

അവളതിന് മറുപടി പറഞ്ഞില്ല……

ദുരിതങ്ങൾ മാത്രമുള്ള മനുഷ്യൻ……….!

ദു:ഖത്തിൽ തീർത്തൊരു മനുഷ്യൻ… !

ഇനിയുള്ള ജീവിതം അയാളോട് മാത്രം കടപ്പെട്ടിരിക്കുന്നു…

ആ കടപ്പാടിന് എന്ത് അർത്ഥം ചമയ്ക്കണമെന്നറിയാതെ അഭിരാമി പുറത്തേക്ക് നോക്കിയിരുന്നു… ….

Leave a Reply

Your email address will not be published. Required fields are marked *