“” തന്തയെ കൊന്നിട്ട് ഇരുപത് വയസ്സുള്ള പയ്യനെ ജയിലിൽ വിടാൻ പറ്റാഞ്ഞിട്ട് ഞാനിതു ചെയ്യുവാ……….. “
വിനയചന്ദ്രൻ പറഞ്ഞതും കൈ വീശി……….
രാജീവിന്റെ തലയോട് പൊട്ടുന്ന ശബ്ദം കേട്ടു…
“” അല്ലെങ്കിലും നിനക്കില്ലാത്ത മനസ്സാക്ഷിക്കുത്ത് എനിക്കെന്തിനാ… ….?””
അയാൾ പറഞ്ഞു കൊണ്ട് വീണ്ടും കൈ ഉയർത്തി…….
***** ******* ****** ****** ******
സബ് ജയിൽ…
ഇരുമ്പു വലയ്ക്കപ്പുറം വിനയചന്ദ്രനെ നോക്കി സനോജ് നിന്നു…
“” രാഹുലിനോട് ഞാൻ പറഞ്ഞിരുന്നു മോളെ പറഞ്ഞു മനസ്സിലാക്കാൻ… അതുകൊണ്ട് മാഷിനെ കാണണമെന്ന കാര്യം ഇപ്പോൾ പറയാറില്ല………. “
വിനയചന്ദ്രൻ ഒന്നു മൂളുക മാത്രം ചെയ്തു..
“” എന്നെ മാഷങ്ങ് ഒഴിവാക്കി, അല്ലേ… ….?””
സനോജ് അയാളെ നോക്കി…
“” നിനക്ക് ഒരു ജീവിതമില്ലേടാ… …. എന്റെ കാര്യം അങ്ങനെയാണോ… ?””
സനോജ് മിണ്ടാതെ നിന്നു…
“” ദുരിതങ്ങൾ മാത്രമാ എന്റെ ജീവിതം… എന്റെ കൂടെച്ചേർന്ന് നീയും കൂടി നശിക്കേണ്ട കാര്യമില്ലല്ലോ………. “
“” ഇത്രയും ധൈര്യം മാഷ് കാണിക്കൂന്ന്………. “
സനോജ് അർദ്ധോക്തിയിൽ നിർത്തി…
“” സാഹചര്യങ്ങളല്ലേ മനുഷ്യനെ മാറ്റുന്നത്… ….?””
വിനയചന്ദ്രൻ പറഞ്ഞു……
ഒരു നിമിഷം മൗനം ഇരുവരെയും വിഴുങ്ങി…
“” നീ ബാറിലൊക്കെ പോകാറുണ്ടോടാ……….?””
“” ഇല്ല മാഷേ… …. “
“” അതെന്താ… ….?””
“” ഇപ്പോൾ കുടിക്കാൻ തോന്നാറില്ല… മാത്രമല്ല, മാഷില്ലാഞ്ഞിട്ട് ഒരു രസമില്ല… “
സനോജ് മുഖം താഴ്ത്തിയാണത് പറഞ്ഞത്…
അവന്റെ മിഴികളിലെ നീർത്തിളക്കം വിനയചന്ദ്രൻ കണ്ടു..
“ ഞാനും നിർത്തിയെടാ… ….”
വിനയചന്ദ്രൻ ചിരിച്ചു…
സനോജും ചെറിയ ചിരിയോടെ മുഖമുയർത്തി…
“” കുറേക്കാശ് നികുതി വകുപ്പിൽ സർക്കാരിന് കൊടുത്തതല്ലേ… ഇനി കുറച്ചു കാലം അവരുടെ ചിലവിൽ കഴിയട്ടെ… “
സമയം കഴിഞ്ഞതും സനോജ് സന്ദർശക മുറിയിൽ നിന്നും പുറത്തിറങ്ങി…
സനോജ് പിന്തിരിഞ്ഞു നോക്കി മിഴികൾ തുടച്ചു കൊണ്ട് പോകുന്നത് വിനയചന്ദ്രൻ കണ്ടു..
ചിലർക്ക് മാത്രമേ ഒരിക്കലും പകരം വെയ്ക്കാനില്ലാത്ത ആളായി മാറാൻ സാധിക്കൂ എന്ന് വിനയചന്ദ്രന് മനസ്സിലായി…