പ്രതീക്ഷിച്ചതാണെങ്കിലും രാജീവ് വിനയചന്ദ്രന്റെ വാക്കുകൾ കേട്ടതും ചോരയിറ്റു വീഴുന്ന മുഖമുയർത്തി ഒന്ന് നോക്കി…
ശരീരവും മനസ്സും ഒരുപോലെ തകർന്ന രാജീവ് അയാളെ നോക്കിയതല്ലാതെ മിണ്ടിയില്ല…
ഇന്റർലോക്കും കയ്യിൽ പിടിച്ചു തന്നെ, വിനയചന്ദ്രൻ കാൽമുട്ടുകൾ മടക്കി രാജീവിനു മുൻപിലേക്കിരുന്നു…
“” ആരെയും കൊല്ലാതിരിക്കാൻ ആവത് ശ്രമിച്ചവനാ ഞാൻ… പക്ഷേ, എന്റെ ജീവൻ കൂടെ നീ എടുക്കാൻ തുനിഞ്ഞപ്പോൾ… “”
രാജീവ് അയാളിൽ നിന്ന് രക്ഷനേടാൻ മിഴികൾ ചുറ്റും പായിച്ചു കൊണ്ടിരുന്നു…
അന്ധകാരമല്ലാതെ തന്റെ മുന്നിൽ ഒരു വഴിയുമില്ലെന്ന് രാജീവ് അറിഞ്ഞു തുടങ്ങി…
കാറിനകത്തു നിന്ന് ശബ്ദമൊന്നും കേൾക്കാനില്ല… ….
ട്രീസ……….!
അവൾ പോയിരിക്കാം……….!
മുഖത്തു പരന്ന ചോരയുടെ മുകളിലേക്ക് അയാളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി ഇറ്റുവീണു…
അവൾ പാവമായിരുന്നു…… !
അവൾ സ്നേഹമുള്ളവളായിരുന്നു… !
തന്റെ ശരീരവും സ്നേഹവും പങ്കു വെച്ചു പോകുന്നത് സഹിക്കവയ്യാതെ , അവൾ ചെയ്ത ബുദ്ധിമോശത്തിന്റെ വില വളരെ വലുതായിരുന്നു…
രാജീവ് പതിയെ തല ചെരിച്ച്, പിൻസീറ്റിനു നേർക്ക് നോക്കി… ….
വിനയചന്ദ്രൻ അതു കണ്ടു..
“ എന്നെ കൊല്ലാനും എന്റെ മകളുടെ വെൽവിഷറായും നീ അവതരിപ്പിച്ചവൾ………. അവളെയും നിന്നെയും ഒരുമിച്ചു കിട്ടാൻ കുറച്ചു ദിവസമായി ഞാൻ കാത്തിരിക്കുകയായിരുന്നു… “
“”പിന്നിൽ നിന്നും തലയ്ക്കടിക്കുന്നതല്ലടാ ആണത്തം… …. “
തകർന്ന താടിയെല്ലിനിടയിലൂടെ രാജീവ് ചീറിത്തുടങ്ങി…
“” മിണ്ടരുത് നീ……..””
വിനയചന്ദ്രൻ വീണ്ടും കയ്യോങ്ങി……….
“” കണ്ട പാണ്ടികളെക്കൊണ്ട് വണ്ടിയിടിപ്പിച്ചു കൊല്ലുന്നതാണോടാ ആണത്തം…… ? വെപ്പാട്ടിയേയും അവളുടെ മോളെയും ഒരുപോലെ ഊക്കാൻ നടക്കുന്നതാണോടാ ചെറ്റേ ആണത്തം… ….?””
കാഞ്ചന ഒന്നും തന്നെ വിട്ടു പോകാതെ അയാൾക്കു മുന്നിൽ കുമ്പസാരിച്ചതായി രാജീവ് ആ നിമിഷം അറിഞ്ഞു… ….
ഇനി ഒന്നും പറയാനില്ല… ….!
“” നേർക്കു നേരെ നിന്ന് ഒരാളെ തല്ലാനുള്ള പാങ്ങൊന്നും ഇപ്പോഴെനിക്കില്ല.. എന്റെ ശത്രുവിനെ ജയിക്കാൻ എനിക്ക് ഏതു വഴിയും സ്വീകരിക്കാം രാജീവാ… “
“” ഞാൻ നിന്റെ ശത്രുവല്ല……….””
രാജീവ് പിറുപിറുത്തു…
വലത്തേ കവിളിനായിരുന്നു അടുത്ത അടി……….
ഒരാർത്ത നാദം രാജീവിൽ നിന്നുണ്ടായി…