അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax]

Posted by

“” ഇത് അവളുടെയല്ലേടാ……. കാഞ്ചനയുടെ മകൾടെ……….?””

പന്തം ആളിത്തുടങ്ങി…

രാജീവ്‌ നൊടിയിടയിൽ അപകടം മണത്തു…

“” എന്താ ട്രീസാ , ഇങ്ങനെയൊക്കെ……….?”

രാജീവ് മുഖത്ത് ദു:ഖം എടുത്തണിഞ്ഞു…

“” മിണ്ടരുത് നീ……………..””

ട്രീസ അയാളുടെ മുഖത്തേക്ക് പാന്റീസ് എറിഞ്ഞു..

കത്തി അവളുടെ കയ്യിൽ തന്നെ ആയിരുന്നു…

അനാമികയുടെ മദഗന്ധം തന്റെ മുഖത്തുരഞ്ഞ നിമിഷം അയാളുടെ ലിംഗം ഒന്നു പിടഞ്ഞു…

“” ബാസ്റ്റഡ്………””

പറഞ്ഞു കൊണ്ട് ട്രീസ അയാളിലേക്കടുത്തു…

“”  എന്നെ പോരാതെ  നീ ആ കൊച്ചിനെയുമങ്ങ്………””

ബാക്കി പറയാതെ ട്രീസ വലം കൈയ്യിലിരുന്ന കത്തിയുടെ മൂർച്ച ഇടതു കൈയുടെ പെരുവിരൽ ഓടിച്ചു പരിശോധിച്ചു…

“” ട്രീസ…….. നീ കാര്യമറിയാതെ………. “

രാജീവ് ആകെ നിസ്സഹായനായിരുന്നു..

“” ഡോൺ ട്……””

ട്രീസ കയ്യിലിരുന്ന കത്തി, തന്റെ ചുണ്ടുകൾക്കു കുറുകെ വെച്ച് ആംഗ്യം കാണിച്ചു……

“” പെണ്ണിനോടുള്ള നിന്റെ ആസക്തി എനിക്കറിയാം… സോ, അത് ഞാനിവിടെ നിനക്ക് കിടന്നു തരുമ്പോൾ വേണ്ട……. “

“”ട്രീസ… …. യുവാർ മിസ് ………””

അയാളെ പൂർത്തിയാക്കാൻ അവൾ അനുവദിച്ചില്ല…

“” എനിക്കൊന്നും കേൾക്കണ്ട… ഇത് എന്റെയല്ലെന്ന് എനിക്കറിയാം… ആ കൊച്ചിന്റെ അല്ലെങ്കിൽ പിന്നെ ആരുടെ… ….?”.

പന്തം ഒന്നുകൂടി ആളിപ്പടർന്നു… ….

“” ടെൽ മി…..””

കത്തിയുമായി അവൾ അയാളിലേക്കടുത്തു…

രാജീവ് നിശബ്ദനായി നിന്നു…

“” പറയെടാ………………””

ട്രീസയുടെ അലർച്ചയിൽ അയാൾ നടുങ്ങി വിറച്ചു……

“” എനിക്കൊരു രക്ഷ തന്നവനാ നീ… …. ആ നിനക്ക് പറ്റുന്നതെല്ലാം ഞാൻ ചെയ്തു… സഹായിച്ചു………. “

ആസന്നമായ അപകടം മുന്നിൽ കണ്ട് രാജീവ് ഹാളിൽ മിഴികൾ പരതി…….

രക്ഷ നേടുവാനായി ഒന്നും അയാൾ ഹാളിൽ കണ്ടില്ല…

“” നിനക്ക് ഞാൻ വേണ്ടല്ലോ അല്ലേ………..?””

ട്രീസയുടെ വാക്കുകളിലെ കാഠിന്യത്തിനും മുകളിൽ നൊമ്പരം വിങ്ങി നിന്നിരുന്നു…

“”ട്രീസാ………. ലവ് യൂ………..””

അവളുടെ സങ്കടമറിഞ്ഞ് രാജീവ് പ്രണയാതുരനായി ഝടുതിയിൽ പറഞ്ഞു…

“” ഓക്കേ………. ഓക്കേ………. “

അവൾ കിതപ്പിനിടയിൽ പിറുപിറുത്തു… ….

“” ഒരു ചോദ്യം………. ഒരൊറ്റ ചോദ്യം………. “

Leave a Reply

Your email address will not be published. Required fields are marked *