ഞാൻ :ടാ റോഷൻ തെണ്ടി….. ഞാൻ മനസ്സിൽ പറഞ്ഞു
അത് ചേട്ടാ…
കടക്കാരൻ :മോൻ നാളെ തന്നാൽ മതി പിന്നെ പറ്റു വാണേൽ അവനോട് പറ പൈസ തരാൻ
ഞാൻ :ഹാ… ഓക്കേ
അതുമായി നേരെ അവളുടെ പിന്നാലെ ഓടി
ഡി നിക്ക് ന്റമ്മോ എന്ത് സ്പീഡ് ആണെടി നിനക്ക് ഇത്രേം നടന്നോ നീ
അവൾ :ഹാ ഞാൻ സ്പീഡ് ആണ് മോനെ
ഞാൻ :ഹാ ഇന്നാ…. ഇത് നിനക്ക് ആണ്
അത് എന്റെ കൈയിൽ നിന്നും വാങ്ങുമ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ നോക്കി നിന്നുപോയി
അവൾ :അപ്പൊ ഹർഷുനോ…
ഞാൻ :നീ കഴിച്ചോ ഇനി നിനക്ക് വയറ്റിൽ ആവണ്ട😂😂
അവൾ :ആയാലും കൊയപ്പം ഇല്ല…
ഞാൻ :പോടീ അവിടന്ന്…
അവൾ :മമ്മി പറഞ്ഞല്ലോ നിന്നെയും എന്നെയും കെട്ടിക്കുമെന്ന് മരിയ ആന്റി യും പറയൽ ഉണ്ടെന്ന്
എന്നിട്ട് നുണക്കുഴി കാട്ടി ചിരിച്ചു
ഞാൻ :ഉമ്മ വെച്ചാൽ കുട്ടികൾ ഉണ്ടാവും എന്ന് പറഞ്ഞ നീ കല്യാണം വരെ എത്തിയോ ഹിഹി…. അതും അല്ല അതിന് ഞാൻ സമ്മതിക്കണ്ടേ
അവളുടെ മുഖം വാടി…. 😔
അവൾ : അപ്പൊ എന്നെ ഒട്ടും ഇഷ്ടമല്ല ല്ലേ ഹർഷന്
എന്നിട്ട് കരയാൻ തുടങ്ങി കൈലുള്ള ഐസ് ഒലിച്ചു അവളുടെ സ്വർണ രോമം ഉള്ള കൈലൂടെ ഉറ്റി ഒലിച്ചു
ദൈവമേ ഇത് പണിയാവോ ആൾകാർ ഒക്കെ നോക്കുന്നു
ഞാൻ :ഡി ഞാൻ നിന്നെ പറ്റിച്ചതാ ഹിഹി… വെറുത പറഞ്ഞതാ
അവൾ കരച്ചിൽ നിർത്തി
അവൾ :അപ്പൊ ഇഷ്ടാണോ
ഞാൻ :പിന്നല്ലാതെ..
അവൾ :എത്ര ഇഷ്ട
ഞാൻ :എന്റെ ക്ലാസ്സിലെ ആയിഷയെക്കാൾ 😆
അവൾ :ഡാ പട്ടി…..
ഞാൻ ഓടി…………..
വീട് എത്താറായപ്പോൾ
അവൾ :അപ്പോ മമ്മി പറഞ്ഞപോലെ എന്നെ കേട്ടോ
ഞാൻ :നോക്കാമെടി….
അവൾ :സത്യം ചെയ്
ഞാൻ :ആ …..സത്യം
അവൾ :എന്നാ എനിക്ക് ഡെയിലി ഐസ് വേണം
ഞാൻ: അതെന്തിനാ
അവൾ :ഇഷ്ടം കുറയുണ്ടോന് ഞാൻ എങ്ങനെ അറിയും