ഞാൻ : എന്നാലും ഒരാളെ വെറുതെ കൊല്ലാൻ മാത്രം
ഷോരി : പേടിക്കേണ്ട കാഴ്ചയിൽ മരണം എന്നാൽ അതൊടെ ദോഹ സ്വതന്ദ്രൻ ആവും ഹായാക്കികളുടെ അടുത്തേക് പോവും അതിനു ശേഷം നേരെ നമ്മൾ ടെൻകെർത് ലേക്ക്
ഞാൻ : എന്ത് ഞാൻ എങ്ങനെ അങ്ങോട്ട്…
ആക്കിൻ : ഹർഷൻ ഒന്നു പേടിക്കേണ്ട നിന്നെ ഞങ്ങൾ അവിടെ എത്തിച്ചോളാം കൂടുതൽ ഒന്നും ചിന്തിക്കേണ്ട ആ ദിവസത്തിനായി കാത്തിരികാം
ഞാൻ : അല്ല ഇനി ഞാൻ എന്താ ചെയെണ്ടേ
യോറിൻ : ഇതാ ഇത് വച്ചോളു…
യോറിൻ എനിക്കു നേരെ ഒരു മാല വച്ചുനീട്ടി ലോക്കറ്റിൽ ഒരു സൂചിയുള്ള മാല
ഞാൻ : ഇതെന്തിനാ…
ഷോരി : അഹ് ദിവസം വന്നുചേർന്നാൽ ഈ മലയുടെ സുചി നിന്റെ ഉള്ളം കയ്യിൽ കുത്തണം അതോടെ ഞങ്ങൾ പ്രേത്യേക്ഷരാവും ബാക്കി ഒക്കെ അതിനു ശേഷം
ലോന : അത് വരെ ഞങ്ങൾ ഇവിടെ ഒക്കെ തെന്നെ ഉണ്ടാവും ഹർഷന് ഇപ്പൊ പോവാം
ഞാൻ: എന്നാ ഞാൻ പോട്ടെ
ഷോരി : മ്മ് ശെരി പൊയ്ക്കോളൂ എല്ലാ ഹായകികളുടെയും പ്രാർത്ഥന നിന്നെ കാക്കും…. ഈ ലോകം ഇനി നിന്റെ കൈകളിൽ ആണ്
പിന്നെ അവരോട് ഒന്നും പറയാതെ ഞാൻ ആ മാലയും ആയി നടന്നു നീങ്ങി
റിസോർട്ടിൽ എത്തി വാതിൽ തുറന്നു കിടപ്പുണ്ട് ഞാൻ അകത്തു കയറി നേരെ റൂം ലക്ഷ്യമാക്കി നടന്നു അവന്മാർ എല്ലാം നല്ല ഉറക്കം തന്നെ ഇതൊക്കെ കഴിഞ്ഞതോടെ എന്റെ മേൽ ഒക്കെ ഒരു മറുവിപ്പ് എന്നാ പിന്നെ ഒന്നും നോക്കില്ല അവിടെ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും ഒരു മൂന്ന് ഒഴിച്ച് അടിച്ചു… എന്നിട്ട് കട്ടിലിൽ കേറി കിടന്നു ആ മാല ഞാൻ എടുത്തു നോക്കി കുറെ നേരം എന്നിട്ട് അത് എടുത്ത് അണിഞ്ഞു കണ്ണടച്ചു കിടന്നു…….
രാവിലെ ആരോ തട്ടി വിളിച്ചു…..
റോഷൻ : ഡാ പട്ടി എഴുനേല്ക്കെടാ മൈരേ കുറെ നേരം ആയല്ലോ കിടക്കുന്നു