ഞാൻ :ഈ ഉൽക്കക്ക് ഒക്കെ ഇവളുലൂടെ തലയിൽ വീണുടെ ഞാൻ പതിയെ പറഞ്ഞു
ബൈക്ക് പതിയെ മുന്നോട്ടു എടുത്ത് നോക്കി വലിയ കുഴി പോലെ ആയിട്ടുണ്ട് അത് പതിച്ച സ്ഥലം ചുറ്റും കുറെ പൊട്ടിയ ഷെല്ലുകളും
അവൾ :ഇവിടെ ഉൽക്കയൊന്നും ഇല്ലല്ലോ
ഞാൻ :ഇത് ഉൽക്ക അല്ല ഡ്രാഗൺ മുട്ടയാണ് കണ്ടില്ലേ അതിന്റെ തോട്😄
അവൾ :ആണോ ശെരി ആയ്കോട്ടെ
പുച്ഛം മാത്രം….
പിന്നെ ഒന്നും നോക്കില്ല വണ്ടി കോളേജിലേക് വിട്ടു
അവിടെ എത്താറായപ്പോൾ
അവൾ :അതെ എനിക്ക് ഒരു ഐസ് മേടിച്ചു തരോ എന്നിട്ട് ഒരു ചിരിയും ദൂരെ കാണുന്ന കടയിലേക്ക് ചുണ്ടി കാണിച്ചു
ഞാൻ :ഇവൾക്ക് വട്ടായോ അതോ എനിക്കോ. നേരെത്തെ ചുടായപെണ്ണ് ദേ ഇപ്പൊ കൊഞ്ചുന്നു
അങ്ങോട്ട് നോക്കി അഷ്‌റഫ് കന്റെ കട അവിടെത്തെ ഐസ് ഫേമസ് ആണ്
അവൾ : വാങ്ങി തരോ ഇല്ലയോ അവൾ ഒന്നുകൂടി പറഞ്ഞു
(ഇത് ഞാൻ പണ്ട് എവിടെയോ ഒരു നിമിഷം എന്റെ കണ്ണിലേക്കു ഇരുട്ട് കേറി ഓർമകളിലേക്ക് )
ഞാൻ പത്താം ക്ലാസ്സ് പഠിക്കുന്ന സമയം ക്ലാസ് കഴിഞ്ഞു വരുമ്പോൾ
ബസ് സ്റ്റോപ്പ്
റോഷൻ :എടാ നാളെ നീ ഈ ലെറ്റർ ഒന്ന് ആതിരക്കു കൊടുക്കുമോ
ഞാൻ :പോടാ നാറി എനിക്ക് പേടിയാ
ശാഹുൽ :ഇവന്റെ വർത്താനം കേട്ട തോന്നും ഇവന്റെ ലെറ്റർ ആണെന്ന് നീ എന്തിനാടാ പേടിക്കുന്നെ
ഞാൻ: പ്പാ നാറി എന്നാ നീ കൊടുക്കേടാ
റോഷൻ :എന്റെ പൊന്നു നായിന്റെ മക്കളെ നിന്നോട് ഒക്കെ പറഞ്ഞ എന്നെ വേണം തല്ലാൻ ഞാൻ തന്നെ കൊടുത്തോളം😒ഞാൻ പോവാ എന്നാൽ ഇന്നു തറവാട്ടിലേക് ആണ്
അവൻ ബസ് വന്ന പാടെ അതി കേറി പോയി
പിന്നെ ശാഹുലും
ഞാൻ വീട്ടിലേക്കു പോകുന്ന വഴിയിൽ ബാക്കിൽ നിന്നും
ഹർശു………… നിക്ക്
നാൻസി ഓടി കിതച്ചു എന്റെ അരികെ വന്നു
അവൾ :എന്നെ എന്താ കൊണ്ടോവാതെ ഒരുമിച്ച് പോയപ്പോരേ
ഞാൻ :ഞാൻ കണ്ടില്ലായിരുന്നു