എന്നിട്ട് ഞാൻ നാണം കാണിച്ചു
ടപ്പേ…………
എന്താ രമണ അത്
അതെ അവൾ എന്റെ കരണം നോക്കി അടിച്ചതാണ്
ഞാൻ : ആഹ്ഹ്ഹ് അമ്മേ…. ഹു
എടി മുതേവി ഇപ്പൊ എന്ത് തേങ്ങാകാടി എന്നെ തല്ലിയെ
കവിളത്തു കൈ വച്ചു തടവികൊണ്ട് ഞാൻ ചോദിച്ചു
അവൾ : നിനക്ക് അറിയില്ല ല്ലേ
ഞാൻ : ഇല്ല നീ കാര്യം പറയടി
അവൾ : ഉച്ചക്ക് നീ എങ്ങോട്ടാടാ പോയത് മാരീയാദിക്ക് പറഞ്ഞോ
ഞാൻ : അത് പിന്നെ ഒരു ഒരു ഫ്രണ്ടിനെ കാണാൻ
ഞാൻ തപ്പി തടഞ്ഞു പറഞ്ഞു
അവൾ : കളവു പറയുമ്പോ അറ്റ്ലീസ്റ്റ് ഒന്ന് വിശ്വസിക്കാൻ പാകത്തിന് പറ എന്താടാ നാറി നിന്റെ ഷർട്ട് സിഗരറ്റ് മണക്കുന്നെ
പടച്ചോനെ ഇവളെ നെഞ്ചിൽ കിടത്തിയത് എന്റെ കുഴി തോണ്ടാൻ ആയിരുന്നോ
ഞാൻ : അത് അത് ഞാൻ വലിച്ചില്ല അവൻ വലിച്ചപ്പോ മണം ഷർട്ടിൽ അടിച്ചതാവും
ഹിഹി
വിഷയം മാറ്റാൻ ഒന്ന് ചിരിച്ചു കാണിച്ചു
അവൾ : ആണോ അപ്പൊ എന്റെ മോൻ വലിച്ചിട്ടേ ഇല്ല അല്ലെ
ഞാൻ : ആ സത്യം ഞാൻ അത് കണ്ടിട്ട് തന്നെ കൊറേ കാലം ആയി അല്ലേലും എന്തിനാ വെറുതെ വലിച്ചു ചാവുന്നേ അല്ലെ ഹിഹി
അവൾ : ആണോ ഉഫ് നല്ല കുട്ടി അപ്പോ ഇത് എന്താ
എന്റെ മേൽ നിന്നും അടർന്നു മാറി അവൾ എണിച്ചു നിന്നു കയ്യില്ലേ സിഗരറ്റ് പാക്ക് ഉയർത്തി കാട്ടി കൊണ്ട് ചോദിച്ചു..
കർത്താവെ ഇതിലും കേതികെട്ടവൻ ഈ ഭൂമിയിൽ വേറെ ഉണ്ടാവില്ല എന്നെ ഇങ്ങനെ തന്നെ പാർസൽ ആക്കി അങ്ങോട് എടുതുടെ കർത്താവെ ഞാൻ മനസ്സിൽ പറഞ്ഞു
അവൾ : എടാ മണ്ട പൊട്ടാ ഒരു സാധനം അരയിൽ വച്ചു കിടന്നു ഉറങ്ങുമ്പോ ആലോചികണം കേട്ടോ എനിക്ക് ഇത് നീ കിടക്കുമ്പോ നിന്റെ ബെഡിൽ നിന്നും കിട്ടിയതാ ഇനി പറ ഇത് എന്താ നിന്റെ അല്ലെ ….. മ്മ് നിന്നോട് ചോദിച്ചത് കേട്ടില്ലേ ഇത് എന്താണ് എന്ന്.