ഡാഡി കൊണ്ടുവന്നതെങ്കിലും…. സംശയത്തോടെയാണ് ചഞ്ചൽ സീതയെ നോക്കി കണ്ടത്….
സീതയാണെങ്കിൽ…… ചഞ്ചലിന്റെ പ്രീതി പിടിച്ചുപറ്റാൻ എന്ത് ചെയാനും തയാറായി നിന്നു….
പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ… കുറച്ച് ദിവസങ്ങൾ നീങ്ങി…
ഒരു ദിവസം…
എന്നും 7 മണിക്ക് മുമ്പേ എത്തുന്ന സീത അന്ന് വന്നത് 8 മണിയോട് അടുത്ത്..
” എന്താ…. താമസിച്ചേ…?”
അല്പം കാർക്കശ്യത്തോടെ ചഞ്ചൽ ചോദിച്ചു..
ഒന്നും മിണ്ടാതെ… സീത ചിരിച്ചുകൊണ്ടേ ഇരുന്നു…
“എന്താ…. ചെവി കേൾക്കില്ലേ…?”
കലിച്ച് ചഞ്ചൽ ചോദിച്ചു..
“വി… ട്ടി… ല്ല…”
മടിച്ച് മടിച്ച് സീത മൊഴിഞ്ഞു………
“ആര്… ?”
” ചേട്ടൻ… ചിലപ്പോ…. അങ്ങനാ..”
സീത കൊഞ്ചി…
ആ മുഖത്തെ നാണം കണ്ടപ്പോൾ…. ചഞ്ചലിന് പിന്നൊന്നും ചോദിക്കാൻ തോന്നായില്ല…
” ഹും… ചേട്ടന് പോകാറായി…”
ചഞ്ചൽ അത് പറഞ്ഞ് അകത്തേക്ക് പോയി…,
സീത കിച്ചണിലേക്കും….
ഒമ്പതര ആയപ്പോൾ ഹരി ഓഫീസിൽ പോയി…
” വിട്ടില്ല…. ചേട്ടൻ…. ചിലപ്പോൾ… അങ്ങനെയാ….”
നാണത്തോടെ സീത പറഞ്ഞത് അപ്പോഴും ചഞ്ചലിന്റെ ഉള്ളിൽ…. മുഴങ്ങുന്നുണ്ടായിരുന്നു….
“സീതേ….”
“എന്താ… കൊച്ചമ്മേ… ?”
” വന്നേ…”
എന്തോ… അത്യാഹിതം നടന്നത് പോലെ… സീത ഓടിയെത്തി….