ഞാൻ ഇത്രയും നേരം കാത്തു നിൽക്കുവായിരുന്നു എന്ന് ടീച്ചർ അറിയണ്ട… ഞാൻ ചെന്നു സോഫയിൽ ഇരുന്നു tv വെച്ചു…
മനസ്സ് അക്ഷമനാണ്… എവിടെ…അവസാനം….. ഇതാ…കോളിങ് ബെൽ….
വീണ്ടും അടിച്ചു….
ഞാൻ : വന്നോളൂ…
സീമ : എനിക്ക് വരാമോ… അകത്തു കുഴപ്പമൊന്നും ഇല്ലാലോ
ഞാൻ : ഓഹ് നമുക്കിട്ടു… പൊന്നോ…
ടീച്ചർ വാതിൽ തുറന്നു അകത്തു കയറി… എനിക്ക് ചെന്നു കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്.. അത്രയും ഞാൻ കാത്തിരിക്കുകയായിരുന്നു…
സീമ : ആഹാ ഇന്ന് നേരത്തെ വന്നോ സർ…
ഞാൻ : അതിനു ഇന്ന് എനിക്ക് ലീവ് അല്ലെ….
സീമ : ആണോ…അപ്പൊ ഉച്ചക്ക് എന്തു ചെയ്തു…
ഞാൻ : എന്ത് ചെയ്യാൻ… ഞാൻ പുറത്തു പോയി കഴിച്ചു…
സീമ : ഛെ പറയണ്ടേ….. ഞാൻ ഉച്ചക്കുളളതും കൂടി ചെയ്തേനെ….
ഞാൻ : ടീച്ചർക്ക് ഇന്നും ഉണ്ടായിരുന്നു…
സീമ : മം… പക്ഷെ നാളെ മുടക്കാണ്… 10 ദിവസം എന്ന് പറഞ്ഞ സെമിനാർ തോന്നുന്നില്ല…. ചിലപ്പോ നീണ്ടു പോകും രണ്ടോ മൂന്നോ ദിവസം
എന്റെ മനസ്സ് വീണ്ടും നിറഞ്ഞു…
ഞാൻ : ആണോ….
സീമ : ആട്ടെ… അപ്പൊ അഖി ഇന്ന് എന്ത് ചെയ്തു
ഞാൻ : എന്ത് ചെയ്യാൻ…. ഞാൻ വെറുതെ ടീവിയും പാട്ടും പിന്നെ കണ്ടിരുന്നു…
സീമ : അച്ചോടാ… അപ്പൊ ഇന്ന് കൂട്ടിനു ആരും വന്നില്ലേ…
ഞാൻ : ഇല്ല… അതല്ലേ ധൈര്യായി വാതിൽ തുറന്നോളാൻ പറഞ്ഞെ…
സീമ : അല്ല പറയാൻ പറ്റില്ല…. കാർ താഴെ കണ്ടപ്പോൾ ഞാൻ ഇന്നും പേടിച്ചു… അതോണ്ട് ഒരു സംശയം…
ഞാൻ : ഓഹ്…. ഞാൻ നിർത്തി… ടീച്ചർ കൂടെയുള്ളതല്ലേ… ഒന്ന് മാന്യനായേക്കാം..
സീമ : മോനെ അഖി… മതി…
ടീച്ചർ ചെരിപ്പ് ഊരി വെച്ചു സോഫയിൽ വന്നിരുന്നു….. ഹായ് നല്ലൊരു ചുരിദാർ ആണിട്ടത്… നല്ല ചേർച്ച….
പക്ഷെ ടീച്ചർ ക്ഷീണിച്ചിട്ടുണ്ട്…. ഉറക്കത്തിന്റെ ആവാം…
ഞാൻ : ഫ്രഷ് ആവുന്നില്ലേ…
സീമ : കുറച്ചു കഴിയട്ടെടാ…