സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

ടീച്ചർ എന്നെ പിന്നിൽ നിന്നു ഉന്തി ടാബളിൽ കൊണ്ടു പോയി ഇരുത്തി…

പപ്ലേറ്റ് തുറന്നു വെച്ചു അതിലേക്ക് ചപ്പാത്തിയും കറിയും വിളമ്പി… എനിക്ക് നേരെ നീക്കി കഴിക്കാൻ ആംഗ്യം കാണിച്ചു..

സീമ : വേഗം കഴിക്ക്…

ഞാൻ : ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു പരിപാടി…

സീമ : നാക്ക് ഒക്കെ കുഴയുന്നുണ്ടല്ലോ…

ഞാൻ മെല്ലെ കഴിച്ചു തുടങ്ങി… സ്പീഡ് ഇല്ല…

ഞാൻ : ടീച്ചർ ഉറങ്ങിയില്ല?

സീമ : അങ്ങനെബ്ണീ കഴിക്കാതെ കിടക്കുമ്പോൾ എനിക്ക് ഉറക്കം വരില്ല…

ഞാൻ : ഏയ്‌ അപ്പോ ഞാൻ പട്ടിണി കിടന്നാൽ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞിട്ട്…

സീമ : മോനെ അഖി…. അങ്ങനെ വിചാരിച്ചു തന്നെയാ പോയത്… പക്ഷെ ഭക്ഷണം ഉണ്ടാക്കി തരുന്നവർക്ക് അത് കഴിക്കേണ്ടവർ കഴിക്കാതെ വരുമ്പോൾ നമ്മുക്ക് ഉറക്കം വരില്ല…. പ്രത്യേകിച്ച് തല്ലു കൂടി കിടന്നാൽ…എന്റെ മനസ്സ് അങ്ങനെ യാ…

ഞാൻ : അതിനു ഞാൻ അല്ലാലോ തല്ലു കൂടിയത്…

സീമ : സമ്മതിച്ചു…. ഞാനാ…… പോരെ…നീ കഴിക്ക്…

ഞാൻ : മതി…

സീമ : ഒരെണ്ണമോ… മുഴുവൻ കഴിക്ക്…

ഞാൻ : മതിയായിട്ടാ…

സീമ : ഇപ്പൊ കിട്ടും കഴിക്കെടാ…

ഞാൻ വീണ്ടും കഴിച്ചു തുടങ്ങി… ചെറിയ ഉറക്കചെടവും പിന്നെ മദ്യലഹരിയും… രുചി ഇന്നും അറിയുന്നില്ല…

സീമ : ചുണ്ട് എങ്ങനെ ഉണ്ട്…

ഞാൻ : ങേ..

സീമ : നേരത്തേ പൊള്ളിയിട്ടേ….. ചുണ്ട് എങ്ങനെ ഉണ്ടെന്നു…

ഞാൻ : ആ…..

ടീച്ചർ ബാക്കി വന്ന ഫുഡ്‌ ഫ്രിഡ്ജിൽ വെച്ചു വരുമ്പോഴേക്കും ഞാൻ കഴിച്ചു പ്ലേറ്റ് എടുത്തു എണീറ്റു…

സീമ : പ്ലേറ്റ് ഇങ്ങു തന്നേക്ക്…

ഞാൻ : വേണ്ട…

സീമ : താടോ….

ടീച്ചർ പ്ലേറ്റ് ബലമായി വാങ്ങി കൊണ്ട് പോയി..

ഞാൻ കൈ കഴുകി അടുക്കളയിലേക്ക് പോയി…ടീച്ചർ അവിടെ പ്ലേറ്റ് കഴുകി വെക്കുവായിരുന്നു…ഞാൻ ചെന്ന് ടീച്ചറുടെ ബാക്കിൽ നിന്നു… വളരെ ചെറിയ ഒരു ഗ്യാപ് മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *