ഞാൻ : അപ്പോ ആ പ്രായം തൊട്ടുതന്നെ ഇത് ഉള്ളിലുണ്ട്..
ശ്രേയ : ആ പ്രായത്തിൽ ഒന്നും അങ്ങനെ തിരിച്ചറിവ് ഒന്നും നമുക്ക് ഉണ്ടാവില്ലല്ലോ… പക്ഷേ എനിക്ക് ആണുങ്ങളോട് പെരുമാറാനും സംസാരിക്കാനും ഒന്നും അറിയില്ലായിരുന്നു.. ഞാൻ സ്കൂളിൽ പോകുമ്പോഴും കൂടുതലും പെണ്ണുങ്ങളൊക്കെ ആയിട്ടായിരുന്നു കമ്പനി.. അതുകൊണ്ടുതന്നെ എന്റെ സുഹൃത്തുക്കൾ എന്നെ പെണ്ണാച്ചി എന്നൊക്കെ പറഞ്ഞു സ്ഥിരം കളിയാക്കാറുണ്ടായിരുന്നു… ആദ്യമൊക്കെ എങ്ങനെ കേൾക്കുമ്പോൾ ഒരു സങ്കടമായിരുന്നു… പിന്നെ പിന്നെ കേട്ട് കേട്ട് മനസ്സ് തഴമ്പിച്ചതാവാം
ഞാൻ : അല്ലെങ്കിലും അങ്ങനെ കുറെ മാരെ എല്ലാ സ്കൂളിലും ഉണ്ടാവും
ശ്രേയ : അങ്ങനെ അവരെയും കുറ്റപ്പെടുത്താൻ പറ്റില്ല.. ഞാൻ കൂടുതലും പെണ്ണുങ്ങളുടെ ഇടയിൽ തന്നെയായിരുന്നു.. അത് ഞാൻ വളർന്നുവന്ന സാഹചര്യത്തിന്റെ ആവാം…
ഞാൻ : അപ്പോ എപ്പോഴാണ് ഒരു പെണ്ണാണ് അല്ലെങ്കിൽ ഒരു പെണ്ണായിട്ട് ജീവിക്കാൻ തീരുമാനിച്ചത്
ശ്രേയ : ഞാൻ ആദ്യമായി സ്ത്രീവേഷം ഇടുന്നത് ഞങ്ങളുടെ നാട്ടിൽ ഒരു പരിപാടിയിൽ ചേച്ചിയൊക്കെ ഒപ്പന കളിക്കാൻ ഉണ്ടായിരുന്നു.. അപ്പോ ഒന്ന് മണവാട്ടി ആവാൻ ആളെ കിട്ടിയില്ല.. അപ്പൊ എന്റെ കുഞ്ഞമ്മയാണ് പറഞ്ഞത് തട്ടം ഒക്കെ ഇട്ട് ഒന്ന് ഒരുക്കി എടുത്താൽ ഇവന്റെ അത്ര സുന്ദരി നമ്മുടെ പരിസരത്ത് വേറെ ഉണ്ടാകില്ലെന്ന്… ആരും ഓർമ്മയിലാണ് ഞാൻ നിന്നോട് തട്ടമിടാൻ പറയുന്നത്….
ഞാൻ : എന്നിട്ട്.. ബാക്കി പറ…..
ശ്രേയ : അന്ന് കുഞ്ഞമ്മയും ചേച്ചിയും ചേച്ചിയുടെ കൂട്ടുകാരികളും ഒക്കെ കൂടി തന്നെ ഒരുക്കി.. അന്ന് ഞാൻ നാല് കിലോ അഞ്ചു കിലോ എന്തോ ആണ് പഠിക്കുന്നത്…. ഞാൻ ഒരുങ്ങിക്കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നു.. ഞാൻ ആ കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ എന്റെ മനസ്സിൽ വന്നത് ചേച്ചിയും കുഞ്ഞമ്മയും ഒക്കെ എപ്പോഴും പറയാറുള്ളതാണ് ” ഇവൻ ശരിക്കും പെണ്ണായി ജനിക്കേണ്ടതായിരുന്നു “… കാരണം ഞാൻ അത്രയും സുന്ദരിയായിട്ട് എനിക്ക് തോന്നി.. എന്റെ ചേച്ചിനെക്കാളും എന്റെ അമ്മയെ കാലും ഒക്കെ സുന്ദരി ഞാനാണെന്ന് എനിക്ക് തോന്നി
ഞാൻ : എന്നിട്ട്?..
ശ്രേയ : എന്നിട്ടെന്താണ് എനിക്ക് സമയം കിട്ടുമ്പോൾ ഞാൻ ആരും കാണാതെ ചേച്ചിയുടെ ഡ്രസ്സ് ഒക്കെ എടുത്തിട്ട് വെറുതെ കണ്ണാടിയിൽ ഒക്കെ നോക്കി അങ്ങനെ നടക്കുമായിരുന്നു