ഞാൻ : ഞാനൊരു കാര്യം ചോദിക്കട്ടെ?.. ഞാൻ ഇങ്ങനെ പോയി കഴിഞ്ഞാൽ നാളെ എനിക്കൊരു ആണായിട്ട് ജീവിക്കാൻ പറ്റുമോ.. ഒരു കല്യാണമൊക്കെ കഴിക്കാൻ … അതൊക്കെ എനിക്ക് പിന്നീട് എനിക്ക് സാധിക്കുമോ ?
ശ്രേയ : അങ്ങനെ ചോദിച്ചാൽ ഞാനിപ്പോൾ എന്ത് പറയാനാണ്… നിനക്ക് ജീവിതത്തിൽ സന്തോഷം തരുന്നത് എന്താണോ അതാണ് നീ ചെയ്യേണ്ടത്, അല്ലാതെ മറ്റുള്ളവരെപ്പോലെ ജീവിക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ
ഞാൻ : നമ്മൾ ഇന്നലെ രാത്രി നടന്നപ്പോൾ ആദ്യമൊക്കെ എനിക്ക് നല്ലപോലെ പേടിയുണ്ടായിരുന്നു, എല്ലാരും നോക്കുമ്പോൾ ഒക്കെ നല്ല ടെൻഷൻ ആയിരുന്നു… എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ എനിക്കൊരു കംഫർട്ടബിൾ ഒക്കെ കിട്ടിത്തുടങ്ങി.. അപ്പോൾ എന്നെ എല്ലാവരും എന്നെ തന്നെ നോക്കണം എന്നായി
ശ്രേയ : നമ്മളിലെ പെണ്ണിനെ മറ്റുള്ളവർ ആസ്വദിക്കുന്നത് ഒരു ഫീൽ ആണ്, പിന്നെ ഇതൊക്കെ നാളെ എപ്പോഴെങ്കിലും പുറത്തു അറിഞ്ഞാൽ അതൊക്കെ നേരിടാനുള്ള മനസ്സുറപ്പ് ഇപ്പോഴേ കണ്ടെത്തണം..
ഞാൻ : ഏയ് പുറത്ത് അറിയാൻ ഞാൻ സമ്മതിക്കില്ല.. ഈയൊരു സന്തോഷം എനിക്ക് ഒളിവിലും മറവിലും ഒക്കെ മതി
ശ്രേയ : നിന്നെ പോലെ തന്നെ ആണ് ഞാനും ആഗ്രഹിച്ച… പക്ഷെ ജീവിതം നമ്മളേം കൊണ്ട് ഒരു പോകു പോകും…
ഞാൻ : ഈ വീടിന്റെ ഉളിയിൽ തന്നെ എലാം ഒതുക്കണം
ശ്രേയ : അത് പോട്ടെ ചായ വേണോ നിനക്ക്?
ഞാൻ : ഒരു ഗ്ലാസ് ചായ ആവാം കുഴപ്പമില്ല.. അല്ല സാർ എവിടെപ്പോയി
സാർ : അറിയില്ല അമ്മക്ക് എന്തോ മരുന്നൊക്കെ മേടിക്കാനും എന്തോ റിസൾട്ട് ഒക്കെ മേടിക്കാൻ ആയിട്ട് പോയതാണ്…
ഞാൻ : ശ്രേയ എപ്പോഴാണ് ഇതൊക്കെ തിരിച്ചറിഞ്ഞത്?
ശ്രേയ : എന്ത്?
ഞാൻ : പെണ്ണായി….?!!?
ശ്രേയ : അങ്ങനെ ചോദിച്ച എനിക്ക് ഓർമ്മ വച്ചപ്പോൾ തൊട്ട് എനിക്ക് ഇതൊക്കെയാണ് ഇഷ്ടം
ഞാൻ : ഇതൊക്കെ എന്ന് പറയുമ്പോൾ?…. മനസ്സിലായില്ല… എന്താണ്
ശ്രേയ : എടാ ഞാൻ വളർന്നതൊക്കെ 5 സ്ത്രീകളുടെ നടുവിൽ ആയിരുന്നു, എനിക്ക് മൂത്ത രണ്ട് ചേച്ചിമാരാണ്, പിന്നെ അമ്മയും , അച്ഛമ്മയും, പിന്നെ അമ്മയുടെ അനിയത്തിമാരുന്നു എന്റെ വീട്ടിൽ ഉണ്ടായിരുന്നത്,.. അച്ഛൻ ഗൾഫിലായതുകൊണ്ട് തന്നെ രണ്ടുവർഷവും മൂന്നുവർഷവും കുടുംബോളാണ് നാട്ടിൽ വരാറുള്ളൂ.. പിന്നെ എനിക്ക് വീടിന്റെ പരിസരത്ത് ഉണ്ടായിരുന്ന ബാല്യകാല സുഹൃത്തുക്കളും രണ്ട് പെൺപിള്ളേർ ആയിരുന്നു… ചെറുപ്പത്തിൽ എപ്പോഴും ചേച്ചിമാരും പ്രത്യേകിച്ച് അമ്മയുടെ അനിയത്തിയും ഒക്കെ ഞാൻ ഒരു പെണ്ണായി ജനിക്കേണ്ടതായിരുന്നു എന്നൊക്കെ പറയാറുള്ളത് എനിക്ക് ഓർമ്മയുണ്ട്.. എന്റെ കണ്ണും ചുണ്ടൊക്കെ പെണ്ണുങ്ങളുടെ പോലെയാണ് ഇവനും പെണ്ണതായിരുന്നു.. രണ്ടു പെണ്ണുങ്ങളുണ്ട് ദൈവം ആണിനെ സൃഷ്ടിച്ചത് ആയിരിക്കും എന്നൊക്കെ എപ്പോഴും പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു..