അജു : ഡാ മോനെ ഭാസി നമ്മൾ തമ്മിൽ നിന്റെ പ്രശ്നം എന്റെ പ്രശ്നം എന്നൊന്നും ഇല്ല നിന്റെ പ്രശ്നം അത് ഞങ്ങളുടേത് കൂടെ ആണ് കേട്ടോ പിന്നെ അതിന് നീ വലി ഒന്നും നിർത്തണം എന്ന് ഞാൻ പറയുന്നില്ല. ഒക്കെ ആവാം ഒരു പരിധി വേണം സേഫ് ആണെങ്കിൽ മാത്രം വല്ലപ്പോഴും കേട്ടോ… അതുകൊണ്ട് ഇനി ഇമ്മാതിരി വർത്താനം പറഞ്ഞ ഒന്ന് അങ്ങ് പൊട്ടിച്ചു തരും പറഞ്ഞേക്കാം..
ഭാസി : മ്മ് ….
വിഷ്‌ണു : ഹോ ഒന്ന് ചിരിച്ചെടാ…
ഭാസി : ഹിഹി
അവൻ പല്ലു കാട്ടി ചിരിച്ചു
വിഷ്ണു : മ്മ് അടച്ചോ വായ നാറുന്നു
ഹാഹാ ഹഹി….
(ഭാസി )
എല്ലാവരും ചിരിച്ചു അങ്ങനെ അവർ വീട്ടിലേക് തെറിച്ചു റോബിനും ഭാസിയും അവരുടെ വിട് എത്തിയപ്പോ പിരിഞ്ഞു അജുവും വിഷ്ണുവും മാത്രം ആയി വിഷ്ണു വിന്റെ വിടന് മുന്നിൽ വടി നിർത്തി
അജു : ഡാ പുല്ലേ നിന്റെ വീട് എത്തി
വിഷ്ണു : അപ്പൊ ഗുഡ് നൈറ്റ് നാളെ കാണാം ബൈ ഡാ മോനെ
അജു : ഓഹ് വരവ് വച്ചിരിക്കുന്നു..
വിഷ്‌ണു അവന്റെ ഗേറ്റിന്റെ അടുത്ത എത്തി എന്നിട്ട് ഏതോ പറയാൻ വേണ്ടി തിരിഞ്ഞു..അജു ബൈക്ക് എടുത്ത് പോകാൻ പോയി.
വിഷ്ണു : ഡാ..
അജു : എന്തടാ…
വിഷ്ണു : എന്നാലും സഹല
അജു : ഇവനെ കൊണ്ട്
അജു അവനെ എറിയാൻവേണ്ടി നിലത്ത് കല്ല് തപ്പി വിഷ്ണു വേഗം വീട്ടിലെക് ഓടി കേറി
അജു അവന്റെ വീട്ടിലേക് വിട്ടു കോട്ടക്കൽ തറവാട്… നാട്ടിലെ ഏറ്റവും പ്രമാണി ആയ (അബ്ദുൽ സാഹിബിന്റെ) വീട് അതായത് അജുവിന്റ വല്യപ്പ. അവന്റെ ഉപ്പ (മജിദ് )(ഉമ്മ സുൽഫത്) . (പെങ്ങൾ) ഹന്ന മറിയം .(സുലേഖ വല്ലിമ്മ ). പിന്നെ അവന്റെ ഉപ്പയുടെ ഇത്താത്ത ആമിന അതായത് സാഹിബിന്റെ മുത്തമോൾ ആമിനന്റെ ഭർത്താവ് മരിച്ചു പോയി ഒരു മോൾ ഉണ്ട് താഹിറ പുതിയാപ്പിള ഗൾഫിൽ ആണ് ഷഫീഖ് ഒരു മോൾ ഉണ്ട് ആശിഖ 6 വയസ്സ്