ഡാ എന്ത് രസടാ ഇങ്ങനെ നോക്കി നിൽക്കാൻ വെറുതെ അല്ല നമ്മൾ ഇതിലെ സ്വർഗ്ഗ പാത എന്ന് വിളിക്കുന്നെ അല്ലേ…
അജു ഒരു പുക ഊതി കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു
റോബിൻ : ശെരിയാ രാത്രി ആയാൽ പിന്നെ ഇവിടെ വന്നു ഇരിക്കുന്ന ആ ഫീൽ അത് ഒന്ന് വേറെയാ..
വിഷ്ണു : മ്മ് ശെരിയാ..
അജു : ഡാ നമ്മൾ എല്ലാ കാലവും ഇതുപോലെ കാണുമോ. എവിടെ ഒരു ടൈം ആയാൽ നിങ്ങൾ ഒക്കെ അങ്ങ് പോവും ഞാനും അല്ലേടാ അങ്ങനെ ആണല്ലോ നമ്മുടെ നാടും നാട്ടു നടപ്പും പറഞ്ഞിട്ട് കാര്യം ഇല്ല ന്നാലും നമ്മൾ വേറെ വേറെ ആവുന്നത് ഓർക്കാൻ കൂടെ പറ്റുന്നില്ലടാ…
വിഷ്ണു : അയ്യേ അയ്യേ സെന്റി സെന്റി…. അണ്ണൻ സെന്റി ആയെ ഓടി വരണേ…
ഇത് കേട്ട് ഭാസിയും റോബിനും പൊട്ടി ചിരിച്ചു… 🤣
അജു : ഡാ പുല്ലേ സീരിയസ് ആയി പറയുമ്പോ ആണോ അവന്റെ ഒരു തമാശ
റോബിൻ : അല്ല നീ ഇങ്ങനെ ഒന്നും പറയാറില്ല അതുകൊണ്ട് പറഞ്ഞതായിരിക്കും അവൻ
വിഷ്ണു : അതെന്നെ… എന്നാലും എനിക്ക് വയ്യ… ഹിഹി.. ഇവൻ.. ഇവൻ ഉണ്ടല്ലോ പൊട്ടനാ എത്ര നല്ല നല്ല കുട്ടികൾ ഇവനെ വയ്യാലേ വന്നു എന്നിട്ടോ ഇവൻ ചുമ്മാ മസിൽ പിടിച്ചു നിൽക്കും പൊട്ടൻ..
അജു : ഡാ മൈരേ എനിക്ക് അതിന് അവരോട് അങ്ങനെ ഉള്ള ഒരു ഇത് ഇല്ലെ അത് വരുന്നില്ല എന്താ പറയാ ആ.. ആദ്യനുരാഗം അതെന്നെ അത് ഇല്ല അങ്ങനെ ഉള്ള ഒരു പെണ്ണിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല..
വിഷ്‌ണു : എങ്ങനെ കാണാൻ.. നിന്റെ ഈ ഒന്ന് പറഞ്ഞു രണ്ടാമത് അടിക്കാൻ പോവുന്ന പോത്തിന്റെ അടുത്തേക്ക് ആരേലും വരുവോ വന്നവർ ആണേൽ നീ ഊക്കി വിടേം ചെയ്ത്
അജു : ഡാ പന്നെ എന്റെ വായിൽ ഉള്ളത് കേൾക്കും നീ
വിഷ്‌ണു : ഒന്ന് പോടാ പ്ലസ് വണ്ണിൽ നമ്മുടെ സീനിയർ ആയിരുന്ന ആ സഹല വരെ നിന്റെ വയ്യാലേ വന്നില്ലേ എന്നിട്ടോ .ഞാൻ വല്ലതും ആയിരിക്കണം ഹോ അവളെ ഒക്കെ ആരേലും ഒഴിവാക്കുമോ അത് എങ്ങനെയാ എറിയാൻ അറിയുന്നവന്റെ അടുത്ത് വടി കൊടുക്കൂല്ലല്ലോ..എത്ര കളി മിസ്സ് ആയി ഹോ..