ഫിദ : സോറി ഞാൻ കാരണം അല്ലേ എന്നോട് ക്ഷെമിക്കണം
നദിയാ : അവർ ഇവൾ പറഞ്ഞിട്ട് കേട്ടില്ല ഇത്രയും പ്രശ്നം ആവും എന്ന് കരുതിയില്ല
അജു : നീന്റെ സോറി ഒന്നും എനിക്ക് വേണ്ട നീ ഓർത്തു വച്ചോ ഈ അജ്മൽ ആരാന്നു നീ അറിയും എല്ലാവരും ഓർത്തോ ഇറങ്ങി പോടീ പുല്ലേ….
നദിയാ: നീ വാടി ഇവനോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി അവൾ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി..
ശേഷം അവർ സ്റ്റാഫ് റൂമിൽ പോയി അജുവിന്റെ നെറ്റി മരുന്ന് വച്ചു ഡ്രസ്സ് ചെയ്തു…
വിഷ്ണു : ഡാ പുല്ലേ നീ എന്താടാ തിരിച്ചു തല്ലാഞ്ഞത്
റോബിൻ : ഞങ്ങൾക് ആണേൽ ഒന്നും പിടിച്ചു മാറ്റാൻ പോലും പറ്റിയില്ല നോക്കി നിൽക്കാൻ ക്ലാസിൽ കുറെ മൈരുകളും …
അജു : നിന്റെ പ്രേമ കുരു ആൾ കൊള്ളാല്ലോ
ഭാസി : നിന്നെ തൊട്ട ആ മറ്റവളെ എന്റെ പട്ടി നോക്കും എന്നാലും അവിടെ വച്ചു തന്നെ അവരെ തല്ലണം ആയിരുന്നു.. ഷേ…
വിഷ്ണു : അതേ….
അജു : ചെ…ചെ… അവൻ എന്നെ തല്ലി സ്റ്റാർ ആയി അതും എന്റെ ക്ലാസ്സിൽ കേറി അപ്പൊ ഞാൻ അവനെ തല്ലാൻ പാടുണ്ടോ….
റോബിൻ : എന്ത്….
വിഷ്ണു : നീ ഒന്ന് തെളിച്ചു പറ…
അജു : എനിക്ക് അവനെ അവന്റെ ക്ലാസ്സിൽ കേറി തിരിച്ചു അടിക്കണം എന്നെ എല്ലാരുടെ മുന്നിൽ വച്ചു തല്ലിയോ അതെ പോലെ അവരുടെ ക്ലാസ്സിൽ കേറി അടിക്കണം എനിക്ക്
ഭാസി : എപ്പോ….
അജു : ഇപ്പൊ..തന്നെ…വാടാ….
വിഷ്ണു : ഡാ ഇപ്പൊ വേണോ….
അജു : മോനെ കണക്കുകൾ ചുടോടെ തീർക്കണം അതാ അതിനെ രീതി…
റോബിൻ : എന്നാ വാടാ ഇന്ന് അവൻ മാരെ മുട്ടിൽ ഇഴകണം…
അവർ ഫിദയുടെ ക്ലാസ്സ് ലക്ഷ്യം ആക്കി നടന്നു…