അവൻ അജുവിനെ പിടിച്ചു എഴുനേൽപ്പിച്ചു
പിന്നിലെക് ഉന്തി കൊണ്ട് ചോദിച്ചു
അമർ : നിന്നോട് അല്ലേടാ ചോദിച്ചത്
അമർ മുഷ്ടി ചുരുട്ടി അജുവിന്റെ മുഖത്തു ഇടിച്ചു അവൻ തെറിച്ചു വീണു അമറിന്റെ കൂടെ ഉള്ളവർ അവന്റെ നിലത്ത് ഇട്ടു ചവിട്ടി കുട്ടി വിഷ്ണുവും അവരും കുറെ പിടിച്ചു മാറ്റി എന്നാൽ അവർ കൂടുതൽ ആൾ ബലം ഉള്ളത് കൊണ്ട് ഒന്നും സാധിച്ചില്ല കണ്ടു നിന്നവർ ആരും വന്നതും ഇല്ല
അമർ അജുവിനെ എഴുനേൽപ്പിച്ചു
അവന്റെ കൂടെ ഉള്ളവർ അവന്റെ കൈ രണ്ടും പിന്നിലേക്ക് പിടിച്ചു അമർ അവിടെ ഉള്ള ഒരു ബോക്സ് എടുത്തു ശക്തിയിൽ അവന്റെ മുഖത്തു ഇടിച്ചു ബോക്സ് പൊട്ടി അജുവിന്റെ മുഖത്തു നിന്നും രക്തം ഉറ്റി ഒലിച്ചു….
നിർത്താനാ പറഞ്ഞെ മതി
ഫിദ കരഞ്ഞു കൊണ്ട് ഉറക്കെ പറഞ്ഞു…
അമർ കയ്യിലുള്ള ബോക്സ് ദൂരെ എറിഞ്ഞു
പെട്ടെന്ന് ക്ലാസ്സിലേക്ക് ടീച്ചർ കയറി വന്നു…
വാട്ട് ഈസ് ദിസ് ഇത് എന്താടോ വല്ല അങ്ങാടിയും ആണോ തല്ലു കൂടാൻ ഇറങ്ങി പോടാ ക്ലാസ്സിൽ നിന്നും നിങ്ങള്ടെ റാഗിംഗ് കുറച്ചു കൂടുന്നുണ്ട്….
അവർ ക്ലാസ്സിൽ നിന്നും ഇറങ്ങി
ടീച്ചർ : വെയിറ്റ്..തല്ലു കൂടിയ രണ്ടു പേരും ഒരു സോറി പറഞ്ഞെ ഗോ ഓൺ… അമർ നിന്നോട് പ്രതേകിച്ചും…. സെ സോറി
അമർ അജുവിന്റെ അടുത്തേക്ക് നടന്നു അവന്റെ മുഖത്തേക്ക് അടുപ്പിച്ചു കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു
അമർ : സോറി ജൂനിയറേ… ഹും…
അവൻ തിരിഞ്ഞു നടന്നതും പെട്ടെന്ന് അവന്റെ കൈയിൽ പിടിത്തം വീണു എല്ലാവരും ഒരു നിമിഷം ഞെട്ടി അജു അമറിനെ അവന്റെ അടുത്തേക് വലിച്ചു അവന്റെ തലയുടെ ബാക്കിൽ പിടിച്ചു ചെവിയോട് അടുത്ത കൊണ്ട് പറഞ്ഞു
അജു : എനിക്ക് ഒന്നും വാങ്ങി വച്ചു ശീലം ഇല്ല കിട്ടിയത് കൊടുത്തിരിക്കും കേട്ടോടാ സീനിയേറെ… അപ്പൊ ഇനി കിട്ടാൻ പോകുന്നതിന് സോറി…..
ടീച്ചർ : കഴിഞ്ഞില്ലേ അമർ നീ നിന്റെ ക്ലാസ്സിലേക്ക് പോ….
അമർ അജുവിനോട് മറുപടി പറയാതെ അവിടെന്നും പോയി പെട്ടെന്ന് ഫിദയും നദിയയും അവരുടെ അടുത്തേക്ക് വന്നു