സോഫിയും പായലും ഒരു മേശക്ക് ഇരുവശവുമായി ഇരുന്നു.
“സോഫി… ലെറ്റസ് കം ടു ദി point… ഈ പ്രൊജക്റ്റ് കന്നഡ ഇൻഡസ്ടറി തന്നെ കണ്ട ഏറ്റവും ബഡ്ജറ്റ് കൂടിയ പ്രൊജക്റ്റ് ആണ്…”
ഏതോ പുതിയ പടത്തിന്റെ കാര്യമാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായി.
“ഷൂട്ടിംഗ് ലൊക്കേഷൻസ് മോസ്റ്റ്ലി ഫോറിൻ കൺട്രിസിലാണ്… സോഫി കൂടി ഓക്കേ ആണെങ്കിൽ അടുത്ത മാസം സോഫിയുടെ പാർട്ട് ഷൂട്ട് ചെയ്യാം…”
“നെക്സ്റ്റ് മന്ത് ഞാൻ ഓക്കേ ആണ്… പിന്നെ remuneration ന്റെ കാര്യമൊക്കെ…”
“അതൊക്കെ പക്കാ ആണ്… ബട്ട് ഒരു പ്രോബ്ലം ഉള്ളത്…” അവൾ പറയുന്നത് ഒന്ന് നിർത്തി.
“എന്താണ് പ്രോബ്ലം…?? പറഞ്ഞോളൂ പായൽ…”
“ടു ബി ഫ്രാങ്ക്… കഴിഞ്ഞ ദിവസം സെറ്റിൽ ഉണ്ടായ പ്രേശ്നത്തെ പറ്റി ഞാൻ അറിഞ്ഞു… ” അവൾ പറഞ്ഞ ശേഷം എന്നെ ഒന്ന് നോക്കി.
“തെറ്റ് ഡേവിഡിന്റെ ഭാഗത്തു ആണെങ്കിലും അതിന്റെ consequences ഈ പടത്തിനെ ബാധിക്കുമോ എന്ന് പ്രൊഡ്യൂസേഴ്സ് വറി ആകുന്നുണ്ട്…”
കഴിഞ്ഞ ദിവസം സെറ്റിൽ ഉണ്ടായ പുലിവാലിനെ പറ്റി ഞാൻ ഓർത്തു.
“ടു ടെൽ യു ദി ട്രൂത്… ഇപ്പൊ ഡേവിഡിന് ശെരിക്കും ദേഷ്യം സോഫിയെക്കൾ കൂടുതൽ ഇയാളോടാ…” അവൾ എന്നെ നോക്കി പറഞ്ഞു.
സോഫിയും തിരിഞ്ഞെന്നെ നോക്കി.
“ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്… സെറ്റിൽ വന്നു എന്റെ മുൻപിൽ പ്രശ്നം ഉണ്ടാക്കിയപ്പോൾ ആണ് സാം ഇടപെട്ടത്… ഹി ഈസ് മൈ ബോഡിഗാർഡ്… ദാറ്റ്‌സ് വാട്ട് ഹി ഈസ് സപ്പോസ്ഡ് ടു ഡു..!!” സോഫി എന്നെ സപ്പോർട്ട് ചെയ്തു കൊണ്ട് സംസാരിച്ചു.
“ഐ നോ സോഫി… ബട്ട് ഡേവിഡ് ഈസ് എ വെരി പവർഫുൾ മാൻ… താൻ കാരണം സിനിമക്ക് എന്തെങ്കിലും പറ്റുമോ എന്ന് പ്രൊഡ്യൂസേഴ്സിന് പേടി ഉണ്ട്…”
സോഫി എന്നെ നിരാശയോടെ ഒന്ന് നോക്കി.
“പിന്നെ….” ജോസഫ് തുടർന്നു.
“പിന്നെ…?? പിന്നെന്താണ് പായൽ..??” സോഫി ചോദിച്ചു.
“ടു ബി ഫ്രാങ്ക്… നിങ്ങൾ തമ്മിൽ ഒരു ബോഡിഗാർഡ് – ക്ലയന്റ് ബന്ധത്തേക്കാൾ കൂടുതൽ അടുപ്പം ഉണ്ടെന്ന് ഇൻഡസ്ട്രിക്ക് ഉള്ളിൽ തന്നെ ഒരു റൂമർ ഉണ്ട്…”