പിന്നെ നായകൻ അവളെ അതേ പൊസിഷനിൽ നെഞ്ചിലും കഴുത്തിലും ഒക്കെ ഉമ്മ വെക്കുന്ന ഷോട്ട് ആയിരുന്നു. അതും പലപല അംഗിളിൽ കൂടി പല തവണ അവർ ഷൂട്ട് ചെയ്തു.
പിന്നീട് പല പോസിൽ നിന്നു കൊണ്ട് നായകൻ സോഫിയെ കെട്ടിപ്പിടിക്കാൻ തുടങ്ങി. അയാളുടെ കൈ സോഫിയുടെ ശരീരത്തിൽ കൂടി ഓടി നടന്നു.
അവസാന ടേക്ക് ആയിട്ട് ഒരു കിസ്സിങ് സീൻ ആയിരുന്നു. പാട്ടിന്റെ എൻഡിൽ ഒരു എക്സ്ട്രാ ബോൾഡ് ഷോട്ട് വെക്കാൻ ആയിരുന്നു ഡയറക്ടറിന്റെ തീരുമാനം. അതുകൊണ്ട് വെറുതെ ഒരു ഉമ്മവെപ്പ് അല്ലാതെ ഒരു പ്രോപ്പർ സ്മൂച് സീൻ വേണമെന്ന് അയാൾക്ക് നിർബന്ധം ആയിരുന്നു.
ആക്ഷൻ പറഞ്ഞതും നായകൻ സോഫിയുടെ ചുണ്ടുകൾ വായിലാക്കി. കുറച്ചു നേരം അവർ ചുംബിച്ചു തകർത്തു. ക്യാമറ അവർക്ക് ചുറ്റും ട്രാക്കിൽ ഓടി. ആ നായകൻ തെണ്ടി ഈ സീൻ നന്നായി മുതലെടുക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി.
കട്ട് പറഞ്ഞതും സോഫി ചുംബനം നിർത്തി. അവൾ തിരിഞ്ഞു പോകാൻ ഒരുങ്ങിയതും നായകൻ അവളെ വിളിച്ചു നിർത്തി അവളുടെ ചെവിയിൽ എന്തോ പറഞ്ഞു. അവൾ തിരിച്ചും അയാളോട് എന്തോ പതിയെ പറഞ്ഞു.
അത് കേട്ടതും അയാളുടെ മുഖം വാടി. അയാൾ നിരാശയും ദേഷ്യവും കലർന്ന ഭാവത്തിൽ അയാളുടെ കാരവാനിലേക്ക് നടന്നു.
അവൾ എന്റടുത്തു എത്തിയതും എന്നെ നോക്കി ചിരിച്ചു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൂടെ കാരവാനിലേക്ക് നടന്നു. നടക്കുന്നതിനു ഇടയിൽ ഞാൻ ചോദിച്ചു:
“അയാൾ എന്താ സോഫിയോട് ചോദിച്ചത്..??”
അവൾ ചിരിച്ചു കൊണ്ട് പുറകിലേക്ക് നോക്കി. എന്നിട്ടെന്നോട് പറഞ്ഞു:
“അയാളുടെ കാരവാനിലേക്ക് ചെല്ല്… സോങ്ങിന്റെ ബാക്കി അവിടെ വെച്ചാക്കാം എന്ന്..”
അത് കേട്ടതും എനിക്ക് നന്നായി ദേഷ്യം വന്നു. ദേഷ്യം കടിച്ചമർത്തി ഞാൻ ചോദിച്ചു:
“എന്നിട്ട് സോഫി എന്ത് പറഞ്ഞു…”
“നെവർ ഇൻ എ മില്യൺ ഇയർസ് എന്ന്..!!”
അവളുടെ മറുപടി എനിക്ക് സന്തോഷമുളവാക്കി. നടിമാരെല്ലാം ചാൻസിനു വേണ്ടി ഡയറക്ടർമാരുടെയും നടന്മാരുടെയും കൂടെ കിടക്കുന്നവരാണ് എന്ന് പറയുന്നവന്മാർ സോഫിയെ കാണണം.
അവളെ കെട്ടിപിടിച്ചു ഒരുമ്മകൊടുക്കാൻ എനിക്ക് തോന്നി. പക്ഷെ വന്ന വികാരം ഉള്ളിൽ അടക്കി വെക്കാൻ അല്ലെ ഇപ്പോൾ മാർഗ്ഗമുള്ളൂ.