ഞാൻ അവളെ നോക്കി ഉമ്മ വെക്കുന്ന പോലെ കാണിച്ചോണ്ട് വണ്ടി എടുത്തു. മക്കൾ രണ്ടുപേരും ഉമ്മയുടെ കൂടെ ചേർന്നിരുന്നു..
അത് കണ്ടു സന്തോഷം അടക്കാൻ കഴിയാതെ ഞാൻ ഡ്രൈവിംഗ് തുടർന്നു.
ഷമിയുടെ വീട് അടുത്ത് തന്നേ ആയത് കൊണ്ട് വേഗം അവരെ ഇറക്കി കൊണ്ട് ഷമിയോട് വിശേഷങ്ങളും ചോദിച്ചു.
അവളുടെ കുഞ്ഞിനെ കണ്ടതും മൂന്നുപേരും കൂടെ അകത്തോട്ടു ഓടി എന്നാ ഞാൻ പോകട്ടെ ഷോപ്പിൽ പോകേണ്ടതുണ്ട് ഷമി എന്ന് പറഞ്ഞു ഞാനിറങ്ങി.
അതിനവൾ ചിരിച്ചോണ്ട് അല്ല താത്ത എവിടെ. വന്നില്ലേ.
ഏയ് ജോലി ഒന്നും കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.
ഹ്മ് എന്ന് പറഞ്ഞോണ്ട് അവൾ എന്നെ ഒന്ന് ആക്കി ചിരിച്ചു.
ഞാനും ചിരിച്ചുകൊണ്ട് വണ്ടിയെടുത്തു
ഷോപ്പിൽ ചെന്നപ്പോ അധികം ആളൊന്നുമില്ല തിരക്ക് കുറവായിരുന്നു. സലീനയുടെ ഉപ്പ യോട് അതേ എന്റെ അമ്മായി അച്ഛനോട് ഒന്ന് ചിരിച്ചോണ്ട് ഞാൻ ചെയറിലേക്ക് ഇരുന്നു.
സലീനയുടെ ഉപ്പയും എന്റെ ഉപ്പയും ആണ് കടയിൽ ഉണ്ടാകാറ്. അവരിപ്പോ ഷമിയുടെ കൂടെ ആണ് താമസം അവൾ ഒറ്റക്ക് അവിടെ നിൽക്കണമല്ലോ. അത് വേണ്ടല്ലോ നിങ്ങൾ രണ്ടുപേരും വന്നു നിന്നാൽ എന്ന് പറഞ്ഞത് ഉപ്പയാണ്.
ഉപ്പ തന്നെയാണ് എന്റെ അമ്മായി അച്ഛനെ കടയിലേക്ക് വരാൻ നിർബന്ധിച്ചതും മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളുണ്ടാകുമല്ലോ എന്ന് പറഞ്ഞാണ് ഉപ്പ നിർബന്ധിച്ചത്.
എല്ലാവരുടെയും ആഗ്രഹവും അതായിരുന്നു.
അതോടെ അവരിങ്ങോട്ട് താമസം മാറ്റി..
അതുകൊണ്ട് തന്നേ എനിക്ക് വല്യ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഇരിക്കാം.
ഉപ്പയാണ് എല്ലാ ദിവസവും വരാറ് ഞാൻ എപ്പോയെങ്കിലും ഇത് പോലെ ഉപ്പ എങ്ങോട്ടെങ്കിലും തിരിഞ്ഞാൽ മാത്രമേ ഇങ്ങോട്ട് വരാറുള്ളൂ.
ഉപ്പ ഗൾഫ് നിറുത്തി പോന്നപ്പോ ടൗണിലെ ഞങ്ങടെ ബിൽഡിങ്ങിൽ തന്നേ അധികം വലുതെല്ലാത്ത ഒരു ടെക്സ്റ്റയിൽ ഷോപ് തുറന്നതാ.
ഇങ്ങിനെ ക്ലിക്കായി വരുമെന്ന് ഞങ്ങളും കരുതിയില്ല.
ഇപ്പൊ തരക്കേടില്ലാത്ത ബിസിനസ് നടക്കാറുണ്ട്.
ഉപ്പയുടെ നല്ല മനസ്സിന്നു അങ്ങിനെ അല്ലെ വരൂ..
കടയിൽ അഞ്ച് ലേഡീസ് സ്റ്റാഫും പിന്നെ രണ്ട് പയ്യൻമാരും അങ്ങിനെ
ആകെ മൊത്തം ഏഴ് പേർ മാത്രമേ ഉള്ളു. സീസൺ ആകുമ്പോൾ തിരക്കനുസരിച്ചു ആളെ നിറുത്താറാണ് പതിവ്..