പക്ഷേ മാധവി അന്നൊരു ശപഥം എടുത്തു. തന്റെ ചാരിത്ര്യശുദ്ധിയിൽ സംശയിച്ചാണ് തന്റെ ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയത്. സത്ത മനസ്സിലാക്കി അദ്ദേഹം മടങ്ങി വരും. അതുവരെ തന്റെ ശരീരം ആരുടെ മുന്നിലും അടിയറ വയ്ക്കില്ല.
(പക്ഷേ ആ ശപഥത്തിന് പതിനെട്ടു വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.)
കരുണാകരമേനോൻ പോയതിനുശേഷം മാധവിയുടെ അമ്മ അവളോടൊപ്പം താമസമാക്കി. മാധവി മുടങ്ങിപ്പോയ ഡിഗ്രി പഠനം തുടർന്നു. പരീക്ഷ പാസ്സായ ഉടൻ തന്നെ അവൾക്ക് അടുത്ത ടൗണിൽ ഒരു ബാങ്കിൽ ജോലിയും ലഭിച്ചു.
തന്റെ ശമ്പളവും കൃഷിയിൽ നിന്നുള്ള വരുമാനവും ധാരാളം മതിയായിരുന്നു മാധവിക്കും മകനും കഴിയാൻ.
വർഷങ്ങൾ കടന്നു പോയി. അമ്മ മരിച്ചു. മകൻ വളർന്നു വലുതായി. ഭർത്താവ് മടങ്ങി വരുമെന്ന കാത്തിരിപ്പിൽ മാധവിയും.
അങ്ങനെ ഒരു തുലാമാസ രാത്രി. തുള്ളിക്കൊരു കുടം എന്ന മട്ടിൽ മഴ തകർത്തു പെയ്യുകയാണ്. സമയം ഒൻപതു കഴിഞ്ഞു. മാധവി സ്വീകരണമുറിയിലെ സോഫയിൽ ഒരു മാസികയും വായിച്ച് ഇരിക്കുന്നു.
പെട്ടെന്ന് ഡോർബെൽ ശബ്ദിച്ചു. മാധവി ഞെട്ടിയെഴുന്നേറ്റു. ആരാണ് ഈ സമയത്ത്. മോനാണോ, അവൻ അടുത്താഴ്ച വരുമെന്നാണല്ലോ പറഞ്ഞത്.
മാധവിയുടെ വേഷം ഒരു മുണ്ടും ബ്ളൗസും മാത്രമായിരുന്നു. അവളൊരു തോർത്തുമുണ്ടു കൊണ്ട് മാറു മറച്ച് വാതിൽ തുറന്നു.
മുന്നിൽ വെളുത്ത വസ്ത്രം ധരിച്ച ഒരാൾ. തലയിൽ വെളള മുണ്ട് തലപ്പാവു പോലെ ചുറ്റിക്കെട്ടിയിരിക്കുന്നു. ആകെ ഒരു മുസല്യാരുടെ വേഷം.
ഒരു നിമിഷം. മാധവി ഒന്നു ഞെട്ടി. “റഷീദ്.” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. റഷീദ് അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. മാധവി ആകെ പകച്ചു നിൽക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപു കണ്ടതാണ്. പക്ഷേ ഇങ്ങനെ ഒരു കൂടിക്കാഴ്ച അവളൊരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷേ മുന്നിൽ നിൽക്കുന്നത് മറ്റാരുമല്ല . ഒരിക്കൽ താൻ പ്രാണനു തുല്യം സ്നേഹിച്ചവനാണ്. എന്തു ചെയ്യണം എന്നറിയാതെ അവൾ നിന്നു.
“എന്താ, അകത്തേക്കു ക്ഷണിക്കുന്നില്ലേ? ” റഷീദ് അതേ പുഞ്ചിരിയോടെ ചോദിച്ചു.
“ങാ, വരൂ.” മാധവി വാതിൽ ഒഴിഞ്ഞു നിന്നു. വരാന്തയുടെ കോണിൽ ചാരി വച്ചിരിക്കുന്ന തന്റെ കുടയിൽ നോക്കിക്കൊണ്ട് റഷീദ് അകത്തു കടന്നു. വാതിൽ ചാരി മാധവി പിന്നാലെ ചെന്നു.