ഒരിക്കൽ അവളോട് ഞാൻപറഞ്ഞിരുന്നു അവനെ കാണാൻ ഒരു പാവം ആണെന്ന് എന്ന് പറഞ്ഞു തിരിയും പക്ഷെ ഒരിക്കൽ അവൻ മാത്രം ക്ലാസിൽ ഉള്ളപ്പോ ഞാൻ നോക്കി ആ സമയം എന്റെ ഫ്രണ്ട് ഒരുത്തി അവനെ വിളിച്ചു ഞാൻ അവനെ വായി നോക്കുവാ നീ അവളെ ഒന്ന് നോക്കെടാ എന്ന് പറഞ്ഞു കളിയാക്കി അന്നാണ് അവൻ എന്റെ കണ്ണുകളിലേക്ക് നോക്കുന്നത് വല്ലാത്തൊരു നോട്ടം ആയിരുന്നു അവന്റേത്.
ആ കണ്ണുകളിൽ എന്തോ തേടുന്നപോലെ ഉള്ള പോലെ എനിക്ക് തോന്നി. ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഫ്രണ്ടിനെ തല്ലി. ഞാൻ എന്നിട്ട് നേരെ യിരുന്നു അപ്പോഴാണ് അവൾ ദേഷ്യത്തിന് എന്നെ പിടിച്ചു വലിച്ചു എണീപ്പിക്കുന്നെ.
എങ്ങോട്ടാടി എന്ന് പറഞ്ഞപ്പോ പറയാം എണീക്കാൻ പറഞ്ഞു.
അങ്ങനെ ഞാൻ എണീറ്റു അവന്റെ അരുകിലേക്ക് എന്നെ തള്ളി കൊണ്ട് പോയി ഞാൻ തിരിയാൻ നോക്കുമ്പോഴൊക്കെ അവൾ ബലമായി പിടിച്ചു എന്നെ അവന്റെ മുന്നിൽ കൊണ്ടൊന്നാക്കി യിട്ട് പറഞ്ഞു വായി നോക്കിയിട്ട് ഞാനിപ്പോ കുറ്റക്കാരി രണ്ടും പേരും ഇനി നോക്കിക്കോ ഒരുപകരം ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു അവൾ പോയി.
ഞാൻ അവനെ നോക്കി അവൻ ഒന്ന് എന്നെയും ഞാൻ തല കുനിച്ചു.
അവൻ പെട്ടെന്ന് എന്താ എന്ന് ചോദിച്ചു. ഞാൻ ഏയ് ഒന്നുല്ല ഞാൻ പോകോട്ടെ എന്ന് ചോദിച്ചു.
ഉം എന്ന് മൂളിക്കൊണ്ട് അവൻ എന്നദ് ഒന്നുടെ നോക്കി.
ഞാൻ അവനെയും അപ്പോഴാണ് ചുമ്മാ ഒരു രസത്തിനു ചോദിച്ചത്.
തന്റെ റെക്കോഡിൽ ഒരു മയിൽപ്പീലി ഉണ്ടായിരുന്നില്ലേ അത് ഞാൻ വച്ചിട്ടുണ്ട് miss കാണാതെ ഞാൻ അത് എടുത്തോട്ടെ എന്ന് ചോദിച്ചു.
അപ്പോഴും മൂളി എനിക് അപ്പോ ദേഷ്യം തോന്നി അവനോടു ഒന്ന് സംസാരിച്ചാൽ എന്താ എന്ന്.
ഞാൻ അവനോടു അതെന്താ അതിൽ വച്ചതു എന്നൊക്കെ ചോദിച്ചു വെറുതെ എന്നവൻ പറഞ്ഞു അപ്പോഴേക്കും ബെൽ അടിച്ചു ഞാൻ എന്റെ സീറ്റിൽ പോയി യിരുന്നു ഇടക്ക് അവനെ നോക്കുമ്പോ താൻ ക്ലാസിൽ വല്ലാണ്ട് ശ്രെധിച്ചിരിക്കുന്നു ഇടക്കൊരു നോട്ടം എന്നെ നോക്കി പെട്ടെന്ന് ഞാൻ തല നേരെയാക്കി എന്നെ കണ്ടു കാണും എന്ന് കരുതി.