അബദ്ധം 3 [PG]

Posted by

“കാശ് ഞാൻ തരാം…”

പിന്നിൽ നിന്നുള്ള സുപരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ ശെരിക്കും ഞെട്ടി. ആരെ കാണരുത് എന്ന് മനസ്സിൽ കരുതിയോ അയാൾ ദേ കൺ മുൻപിൽ നിൽക്കുന്നു. ചെറു ചിരിയോടെ അയാൾ അടുത്തേക്ക് നടന്നു വന്നു

“ഞാൻ രാവിലെ മുതൽ നിന്നെ നോക്കി നിൽക്കുക ആയിരുന്നു ഒരു ചെറിയ മാറ്റം ഉണ്ട് ഇന്നല്ല അടുത്ത തിങ്കളാഴ്ച ആണ് ജോയിൻ ചെയ്യേണ്ടത് 2 ആഴ്ചത്തെ ട്രെയിനിങ് ഉണ്ടാകും നിന്റെ താമസത്തിന്റെ കാര്യങ്ങളൊക്കെ ഞാൻ ശെരി ആക്കിയിട്ടുണ്ട് വാ പോകാം “

അയാൾ ഓട്ടോക്കാരന്റെ കൈയിൽ 2000 രൂപ വച്ച് കൊടുത്തു

“രാവിലത്തെ ഓട്ടമല്ലേ കുറച്ച് ലോങ്ങ്‌ തന്നെ ആയിക്കോട്ടെ “

പോകേണ്ട സ്ഥലമൊക്കെ അയാൾ ഓട്ടോക്കാരനോട് പറഞ്ഞ ശേഷം എന്നോട് കയറാൻ പറഞ്ഞു എതിർത്തൊന്നും പറയാതെ ഞാൻ ഓട്ടോയിൽ കയറി

“ഹോസ്റ്റലിലേക്ക് ആണോ? “

സംശയത്തോടെ ഞാൻ അയാളെ നോക്കി

“മൂന്ന് ദിവസം വെറുതെ ഹോസ്റ്റലിൽ കിടന്ന് എന്ത് ചെയ്യാനാ. ഇവിടെ കാണാൻ കുറച്ചധികം സ്ഥലങ്ങൾ ഉണ്ട് നമുക്ക് അതൊക്കെ ആദ്യം ഒന്ന് ചുറ്റി കാണാം “

ഓട്ടോ കുറച്ചുദൂരം പോയി കഴിഞ്ഞപ്പോൾ നഗരത്തിൽ നിന്ന് ഗ്രാമപ്രദേശത്തേക്ക് കയറിയ പോലെ ഒരു പ്രതീതി വലിയ വലിയ കെട്ടിടങ്ങൾ പതിയെ കുറഞ്ഞു കുറഞ്ഞു വരും പോലെ. അര മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ശെരിക്കും വിചനമായ സ്ഥലത്ത് എത്തിയ പോലെ തോന്നി ചുറ്റും ഒറ്റപ്പെട്ട വീടുകൾ മാത്രം. കുറച്ച് കൂടി മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ ഓട്ടോ മണ്ണിട്ട ഇടുങ്ങിയ ചെറിയ റോഡിലേക്ക് കയറി

“2000 രൂപക്ക് ഇത്രയും ദൂരം മുതലാകില്ല ചേട്ടാ കുറച്ച് കൂടി തരണം..”

“അതൊക്കെ തരാം ഒന്ന് വേഗം പോ…”

മുന്നോട്ട് പോകുന്തോറും ചുറ്റും വലിയ വലിയ മരങ്ങളും ചെടികളും മാത്രം അടുത്തെങ്ങും ഒരു വീട് പോലും കാണാൻ ഇല്ല .

“ആ ഇവിടെ നിർത്തിക്കോ ഇനി അങ്ങോട്ട് ഓട്ടോ പോകില്ല..”

“വാ…”

അയാൾ എന്റെ കൈക്ക് പിടിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങി. ഓട്ടോക്കാരന്റെ കൈയിൽ ഒരു 1000 രൂപ നോട്ട് കൂടി വച്ചു കൊടുത്തപ്പോൾ അയാൾ ഹാപ്പിയായി കണ്ണിൽ നിന്ന് ഓട്ടോ ദൂരേക്ക് മായുന്നത് ഒരു നിമിഷം ഞാൻ നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *