സാംസൻ 7 [Cyril]

Posted by

ആദ്യം അവൾ ഹാൾ ഒക്കെ ഒന്ന് വീക്ഷിച്ചു. എന്നിട്ട് നേരെ അടുക്കളയില്‍ ചെന്ന് ബ്രഷും മോപ്പും ചെറിയ ബക്കറ്റിൽ വെള്ളവും കൊണ്ട് വന്നിട്ട് എല്ലാം തൂത്തു തുടച്ച് വൃത്തിയാക്കി. ശേഷം അതിനെ തിരികെ കൊണ്ട്‌ വച്ചിട്ട് അവള്‍ ചെന്ന് മൂന്ന്‌ കട്ടിയുള്ള പുതപ്പും മൂന്ന്‌ തലയിണയും കൊണ്ടുവന്നു.

“ചേട്ടാ…!!” സുമ നെല്‍സനെ കുലുക്കി വിളിച്ചു. എന്നാല്‍ അവനില്‍ നിന്നും അനക്കമൊന്നും ഉണ്ടായില്ല.

കുറെ നേരം അവള്‍ അവനെ ശക്തമായി കുലുക്കി നോക്കി. ഫലം ഉണ്ടായില്ല. ഒടുവില്‍ അവന്റെ തല ഉയർത്തി തലയിണ വച്ചു കൊടുത്തിട്ട് പുതപ്പും മൂടി കൊടുത്തു.

അടുത്ത് അവള്‍ ഗോപന്റെ അടുത്തും പോയി അവനെ ഉണര്‍ത്താൻ നോക്കി. നടക്കാത്തത് കൊണ്ട്‌ അവനും തലയിണ തലയ്ക്ക് കൊടുത്ത് പുതപ്പും മൂടി കൊടുത്തു.

അവസാനമായി അവിടെതന്നെ നിന്നുകൊണ്ട് സുമ എന്നെ നോക്കി. ഞാൻ ഉണര്‍ന്നു കിടക്കുന്നത് അവള്‍ മനസിലാക്കും എന്ന് ഞാൻ സംശയിച്ചു. പക്ഷേ അവള്‍ പുഞ്ചിരിയോടെ തലയാട്ടി.

എന്നിട്ട് ചെന്ന് ലൈറ്റ് ഓഫാക്കിയ ശേഷം ശേഷിച്ച തലയിണയും ഷീറ്റും എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. അതിനെ തറയില്‍ വച്ചിട്ട് അവളെന്നെ നോക്കി.

“ചേട്ടാ…” അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു. ഞാൻ അനങ്ങിയില്ല.

അവള്‍ ആദ്യം പതിയെ കുലുക്കി വിളിച്ചു.. എന്നിട്ട് അല്‍പ്പം ശക്തമായി കുലുക്കി വിളിച്ചു. ഞാൻ അങ്ങനത്തെ കിടന്നു.

അവസാനം മലര്‍ന്നു കിടക്കുന്ന എന്റെ വയറിനടുത്തായി അവൾ സോഫയിൽ എന്റെ മുഖം നോക്കി ചെരിഞ്ഞിരുന്നു. ശേഷം എന്റെ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു… എന്റെ കവിളിൽ പതിയെ തടവി.. ചെറുതായി ചിരിച്ചു കൊണ്ട്‌ എന്റെ ചുണ്ടില്‍ അവള്‍ പതിയെ നുള്ളി…. അവസാനം മുഖം താഴ്ത്തി എന്റെ ചുണ്ടില്‍ അവള്‍ മുത്തി.

ആഹാ… എന്റെ മനസ്സ് തുള്ളിച്ചാടി.

പക്ഷേ പെട്ടന്ന് അവള്‍ ചുണ്ടിനെ പിന്‍വലിച്ച് എന്റെ മുഖത്ത് സംശയത്തോടെ നോക്കി.

“ചേട്ടാ…” അവള്‍ എന്നെ ശക്തമായി കുലുക്കി വിളിച്ചു. ഞാൻ ഉറക്കം നടിച്ചു കിടന്നു.

കുറച്ചു നേരം എന്നെ നോക്കിയിരുന്ന ശേഷം പിന്നെയും അവള്‍ മുഖം താഴ്ത്തി എന്റെ ചുണ്ടില്‍ ഒന്ന് മുത്തി. എന്നിട്ട് എന്റെ ചുണ്ടിനെ അവൾ മണത്തു നോക്കിയിട്ട് മുഖം ചുളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *