സാംസൻ 7 [Cyril]

Posted by

അവസാനം സുമയും കാര്‍ത്തികയും അവരെ റൂമിൽ കൂട്ടിക്കൊണ്ടു പോയി ചെവി നിറയെ കണക്കിന്‌ കേൾപ്പിച്ച ശേഷമാണ് അവരുടെ ആ പരുപാടിക്ക് അല്‍പ്പം റസ്റ്റ് കൊടുത്തത്.

പക്ഷേ കുറെ കഴിഞ്ഞ് അവർ പിന്നെയും തുടങ്ങി.

അവസാനം രാത്രി എട്ട് മണിയോടെ ആഘോഷം കഴിഞ്ഞു. പിന്നെ ഭക്ഷണം കഴിച്ച് ഏറെകുറെ എല്ലാവരും യാത്രയും പറഞ്ഞു പോയി.

ഒടുവില്‍ ശേഷിച്ചത് എന്റെ കുടുംബവും പിന്നേ നെല്‍സനും ഗോപനും സുമയും കാര്‍ത്തികയും മാത്രം.

“എന്റെ കെട്ടിയോൻ നല്ല പൂസായി കഴിഞ്ഞു. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ഞങ്ങളും ഇറങ്ങുവ… ഞാൻ തന്നെ വണ്ടി ഓടിക്കേണ്ടി വരും.” ഇപ്പോൾ നിൽക്കാൻ പോലും കഴിയാതെ സോഫയിൽ വീണു കിടക്കുന്ന ഗോപനെ നോക്കി എന്റെ ആന്റി പറഞ്ഞിട്ട് എന്റെ അമ്മായിയെ ചോദ്യ ഭാവത്തില്‍ നോക്കി.

“ഞങ്ങളും വരുന്നു…” എന്നും പറഞ്ഞ്‌ അമ്മായിയും സാന്ദ്രയും എഴുന്നേറ്റു. ഒപ്പം ജൂലി ക്ഷമാപണം നടത്തുന്ന പോലെ എന്നെ നോക്കിയ ശേഷം അവളും പോകാൻ എഴുന്നേറ്റു.

“എടി നീയും പോവാണോ…?!” ഗോപന്‍ കുഴഞ്ഞ സ്വരത്തില്‍ എങ്ങനെയോ ചോദിച്ചു.

“ആം… ആ വൈൻ കുടിച്ചിട്ട് എനിക്ക് എന്തോ മനം പുരട്ടുന്നത് പോലെ… തലയും കറങ്ങുന്നു. എനിക്ക് റെസ്റ്റ് വേണം ഗോപേട്ട…” ജൂലി സ്വന്തം നെറ്റി ഉഴിഞ്ഞു കൊണ്ട്‌ അവനെ അറിയിച്ചു.

“എന്തായാലും നിങ്ങൾ രണ്ടിന്റെയും നല്ല ബോധം ഇപ്പോഴേ നശിച്ചു കഴിഞ്ഞു. എഴുനേറ്റ് നിൽക്കാൻ പോലും നിങ്ങള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട്‌ ഇനിയും കുടിക്കാതെ രണ്ടും കിടന്നുറങ്ങിക്കൊ… ഞാനും പോകുന്നു.” ഒടുവില്‍ ഞാനും എഴുന്നേറ്റു.

“എടാ കള്ള പന്നി… അങ്ങനെ അങ്ങ് പോയാല്‍ നിന്നെ ഞാൻ കൊല്ലും. നമ്മള്‍ ത്രിമൂര്‍ത്തികളുടെ ആഘോഷം ഇനിയുമാണ് തുടങ്ങാൻ പോകുന്നത്.” ഗോപന്‍ എന്റെ കൈയിൽ മുറുകെ പിടിച്ചു വച്ചു.

“നിങ്ങൾ പൊയ്ക്കോളു… സാമിനെ ഞായറാഴ്ച ഉച്ച കഴിഞ്ഞ് വിട്ടേക്കാം. അതുവരെ ഇവിടെ ഞങ്ങൾ മൂന്നും അടിച്ചു പൊളിക്കും.” നെല്‍സന്‍ ജൂലിയെ നോക്കി തീര്‍ത്തു പറഞ്ഞു.

“എടാ… ഇപ്പോഴേ നിങ്ങൾ ഓവറാണ്… ഇനിയും നിങ്ങള്‍ക്ക് ശരിയാവില്ല. പിന്നൊരു ദിവസം നമുക്ക് കൂടാം.” ഞാൻ അവിടുന്ന് ഊരാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *