അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയാണിരുന്നത്. എന്റെ ഹൃദയത്തെ ആരോ പിടിച്ചു ഞെക്കിയത് പോലെ എനിക്ക് വേദനിച്ചു.
ഞാൻ വേഗം ചെന്ന് അവളുടെ കൈ പിടിച്ച് അവളെ നിർത്തി. ഉടനെ അവള്‍ തിരിഞ്ഞു നിന്ന് എന്നെ പേടിയോടെ നോക്കി.
“ഇവിടെ വേണ്ട ചേട്ടാ, ചേച്ചി ചിലപ്പോ വരും.” കരയുന്നത് പോലെ അവള്‍ പറഞ്ഞു. കണ്ണുനീര്‍ നിറഞ്ഞ് തുളുമ്പുന്ന പരുവത്തില്‍ ആയിരുന്നു.
“അയ്യേ… എന്റെ സുന്ദരി കുട്ടി കരയുവാന്നോ..? കരയല്ലടി ചക്കരെ.” ഞാൻ വേഗം അവളുടെ കണ്ണുകൾ തുടച്ചു.
അപ്പോൾ അവളുടെ കണ്ണുനീര്‍ പുറത്തേക്ക് ഒഴുകി വന്നു. ഞാൻ വേഗം അതും തുടച്ചു കൊടുത്തു. എന്നിട്ട് അവളെ ഞാൻ റൂമിന്റെ വാതില്‍ക്കലേക്ക് കൂട്ടിക്കൊണ്ടു പോയി.
“നി ചെല്ല്. പോയി കഴിക്കാനുള്ളത് എടുത്തു വയ്ക്ക് അപ്പോഴേക്കും ഞാൻ റെഡിയായി വരാം.” പറഞ്ഞിട്ട് ഞാൻ വേഗം തിരിഞ്ഞു നടന്ന് ബാത്റൂമിൽ കേറി വാതിലടച്ചു.
ഛെ.. കഴിഞ്ഞ രാത്രി ദേവിയെ ഞാൻ ഭയപ്പെടുത്തി… ഇപ്പൊ സാന്ദ്രയെ കരയിച്ചു. കഠിന ഹൃദയനായി ഞാൻ മാറുകയാണോ..?! എന്നില്‍ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചോ എന്ന് എന്റെ ഉള്ളില്‍ ഞാൻ ആരാഞ്ഞു. പക്ഷേ അങ്ങനെ ഒന്നും ഇല്ലെന്ന് ഞാൻ വിശ്വസിച്ചു.
പക്ഷേ ഇനി ആരോടും ഇതുപോലെ നിര്‍ബന്ധം പിടിക്കാന്‍ പാടില്ലെന്ന് ഞാൻ സ്വയം തീരുമാനിച്ചു.
വേഗം എല്ലാ പരുപാടിയും കഴിഞ്ഞ് ഞാൻ റെഡിയായി ഡൈനിംഗ് റൂമിൽ ചെന്നു. സാന്ദ്ര ഉണ്ടെങ്കിലും അവള്‍ എന്റെ മുഖത്ത് നോക്കിയില്ല. എന്നെ നോക്കാതെ അവള്‍ വിളമ്പി തന്നു.
അന്നേരം ജൂലി എനിക്കുള്ള ചായയുമായി വന്നു. ടേബിളില്‍ വച്ചു തന്നിട്ട് അവള്‍ പറഞ്ഞു, “ഇന്ന് വല്ലാത്ത ഉറക്കം ആയിപ്പോയി. ചേട്ടനെ ഉണര്‍ത്താൻ ഞാൻ എത്ര ട്രൈ ചെയ്തു എന്നറിയോ…?” അതും പറഞ്ഞ് തലയാട്ടി കൊണ്ട് അവള്‍ തിരികെ പോയി.
സാന്ദ്ര മിണ്ടാതെ ഇരുന്നു കഴിച്ചു. ഞാൻ ആദ്യം ചായ കുടിക്കാന്‍ തുടങ്ങി.. ഞാൻ കുടിച്ചു കഴിയും മുന്നേ അവള്‍ കഴിച്ച് കഴിഞ്ഞ് എഴുനേറ്റ് പോയി. ഞാനും വേഗം കഴിച്ച് എഴുനേറ്റ് കൈ കഴുകി.
ബൈക്കില്‍ കേറി എപ്പോഴും പോലെ എന്നോട് ചേര്‍ന്ന് അരയില്‍ ചുറ്റി പിടിച്ചിരുന്നെങ്കിലും സാന്ദ്ര പിണങ്ങിയാണ് ഇരുന്നത്.