ശേഷം അവർ മൂന്ന് പേര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിട്ട് ഞാനും സാന്ദ്രയും അവിടം വിട്ടു.
“ഇനി ഇങ്ങനെയൊക്കെ എന്നോട് സംസാരിച്ചാൽ നിന്റെ ചെവിക്കല്ല് ഞാൻ തകർക്കും.” ക്രോധം നിറഞ്ഞ വാക്കുകൾ എന്റെ വായില്‍ നിന്നും വീണു.
എന്റെ കോപം കണ്ട് സാന്ദ്ര ഭയന്നു. ആദ്യമായിട്ടാണ് ഞാൻ ഇത്ര ദേഷ്യത്തില്‍ ഇത്തരം വാക്കുകൾ അവളോട് പ്രയോഗിച്ചത്.
പക്ഷേ രണ്ട് മിനിറ്റ് കഴിഞ്ഞ് അവള്‍ ചോദിച്ചു, “കന്യാസ്ത്രീ ആവുന്നത് തെറ്റാണോ..? അവർ എന്താ ചീത്തയാണോ…?” അവള്‍ നീരസം പ്രകടിപ്പിച്ചു.
എനിക്ക് ദേഷ്യവും സങ്കടവും ഉള്ളില്‍ നുരഞ്ഞുയർന്നു.
“അവർ ചീത്തയും അല്ല.. അത് തെറ്റും അല്ല, സാന്ദ്ര. പക്ഷേ നിന്റെ മനസ്സ് എനിക്കറിയാം. നിന്റെ സ്നേഹം തെറ്റായ ഒരു വ്യക്തിയോട് തോന്നി പോയ ഒറ്റ കാരണം കൊണ്ടും, പിന്നെ ആ നശിച്ച മൈരന്റെ കൂടെ നിനക്കൊരു ജീവിതം ഉണ്ടാവില്ല എന്ന കാരണം കൊണ്ടുമാണ് നി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.” പല്ല് ഞെരിച്ചു പിടിച്ച് കൊണ്ട് പല്ലുകള്‍ക്കിടയിലൂടെ യാണ് എന്റെ വാക്കുകൾ തെറിച്ചത്.
“എന്തിനാ ചേട്ടന്‍ സ്വയം ചീത്ത പറയുന്നേ…..?” നല്ല വിഷമത്തിൽ അവള്‍ ചോദിച്ചു. “ഞാൻ —”
“വേണ്ട, നീ ഒന്നും പറയേണ്ട. സത്യത്തിൽ തെറ്റുക്കാരൻ ഞാനാണ്… എന്റെ നശിച്ച സ്വഭാവം കാരണം ഞാൻ നിന്നോട് അതിക്രമങ്ങൾ പലതും ചെയ്തു പോയി.. ഭാര്യയുടെ അനിയത്തി എന്നതിലുപരി കാമുകിയോടെന്ന പോലെ സ്നേഹിക്കുകയും പെരുമാറുകയും ചെയ്തുപോയി…. അതുകൊണ്ട് നീയും അറിയാതെ എന്നോട് അടുത്തുപോയി, ഞാനും അതിനെ മുതലെടുത്ത് നിന്നോട് കൂടുതൽ ഓരോന്നും കാണിച്ചു കൊണ്ടിരിക്കുന്നു. അത് കാരണമാണ് നി ഇത്ര ആഴത്തില്‍ വീണു പോയത്. അതുകൊണ്ടല്ലേ കരകയറാന്‍ കഴിയാതെ നശിക്കാൻ നി തീരുമാനിച്ചത്..? അതുകൊണ്ടല്ലേ വേറെ ആരെയും കെട്ടില്ല എന്ന് ശാഠ്യം പിടിക്കുന്നത്…?” ഞാൻ കലിയിൽ തുള്ളി.
പക്ഷേ അവള്‍ മിണ്ടിയില്ല.
“നല്ലോരു ആളെ വിവാഹം കഴിച്ച് നല്ലോരു കുടുംബമായി ജീവിക്കേണ്ട നിന്റെ ജീവിതത്തെ ഞാൻ തകർത്തു. എന്റെ തെറ്റുകള്‍ കാരണം നി ആരെയും വിവാഹം കഴിക്കില്ല എന്ന് വാശി പിടിക്കുന്നത് കാരണം എന്റെ വേദനയും എന്റെ നിസ്സഹായാവസ്ഥയും എനിക്കേയറിയൂ… അതൊക്കെ ചിന്തിക്കുമ്പോൾ എല്ലാം ഞാൻ ഒരു ശപിക്കപ്പെട്ട ജന്തുവായിട്ടാണ് എനിക്ക് സ്വയം തോന്നിയിട്ടുള്ളത്. പക്ഷേ എന്റെ തെറ്റുകൾ കാരണം വിവാഹ ജീവിതം ഉപേക്ഷിച്ച് നി കന്യാസ്ത്രീയാകുന്ന കാര്യങ്ങൾ വരെ ചിന്തിക്കുന്നെന്ന് അറിഞ്ഞപ്പോ…. എന്റെ.. എന്റെ വേദന എന്താണെന്ന് നിനക്ക് മനസ്സിലാവില്ല, സാന്ദ്ര. ഏത് അഗ്നിയില്‍ എന്നെ ജീവനോടെ ദഹിപ്പിച്ചാലും എന്റെ പാപവും എന്നെ ഏറ്റ ശാപവും തീരില്ല.”