സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ടാണ് ഞാൻ ബൈക്ക് ഓടിച്ചത്.
3:40 ഓടെ ഞാൻ മാളിൽ എത്തി. നാല് മണിക്ക് ഞാൻ സാന്ദ്രയെ എടുക്കാൻ ചെന്നു.
മുഖം വീർപ്പിച്ചു കൊണ്ടാണ് അവൾ ബൈക്കില്‍ കേറിയത്. എന്തുകൊണ്ടോ എനിക്ക് ചിരി വന്നു.. പക്ഷേ ഞാൻ അടക്കി വെച്ചു.
ബൈക്കില്‍ കേറിയതും അവള്‍ എന്റെ നെഞ്ചില്‍ ഒരു കൈ കൊണ്ട് ചുറ്റി മുറുകെ പിടിച്ചത്.
അസൂയ മുറ്റിയ ചില പയ്യന്മാരുടെ രൂക്ഷമായ നോട്ടം വകവയ്ക്കാതെ അവിടെ നിന്നും ഞാൻ ബൈക്ക് എടുത്തു.
അല്പ ദൂരെ പോയതും തിരക്ക് ഒഴിഞ്ഞ ഒരിടം വന്നു. അപ്പോൾ സാന്ദ്ര പെട്ടന്ന് എന്റെ വലത് തോളില്‍ മുറുകെ കടിച്ചു.
“അയ്യോ.. അമ്മേ…..” ഞാൻ ഞെളിഞ്ഞു കൊണ്ട് അലറി. ഭാഗ്യത്തിന് ബൈക്കിനെ ഞാൻ ബാലൻസ് ചെയ്ത് പിടിച്ചത് കൊണ്ട് ബൈക്ക് നിയന്ത്രണം വിട്ടില്ല.
“എടി യക്ഷി…. എന്തിനാ എന്നെ കൊല്ലാൻ ശ്രമിച്ചത്…?” മിററിൽ നോക്കി ഞാൻ ചോദിച്ചു. എന്നിട്ട് ഇടത് കൈ കൊണ്ട് തോളില്‍ ഞാൻ തിരുമ്മി.
സാന്ദ്ര പൊട്ടിച്ചിരിച്ചു.. പക്ഷേ പെട്ടന്ന് നിർത്തി.
“തോളില്‍ കടിച്ചാൽ ചാവുമോ…?” അവള്‍ ചോദിച്ചു.
“ഞാൻ ചിലപ്പോ ചാവും. എന്തിനാ നി കടിച്ചത്..?”
“രാവിലെ എന്നെ സങ്കടപ്പെട്ടുത്തിയതിന് സോറി ചോദിക്കണം… ഇല്ലെങ്കില്‍ ഞാൻ ഇനിയും കടിക്കും.” വാശി പിടിക്കും പോലെ അവള്‍ പറഞ്ഞത് കേട്ട് ഞാൻ ഉറക്കെ ചിരിച്ചു.
ഉടനെ അവൾ എന്റെ മാറില്‍ നുള്ളി പിടിച്ചു കൊണ്ട് വായ തുറന്ന് നേരത്തെ കടിച്ച അതേ സ്ഥലത്ത് കൊണ്ടു വന്നു.
“അയ്യോ.. ഇനി കടിക്കല്ലേ….” ഞാൻ അലറി. “രാവിലെ നിന്നെ വിഷമിപ്പിച്ചതിന് സോറി… സോറി… ഒരായിരം സോറി…” ഞാൻ കൂവി വിളിച്ചു.
അന്നേരം റോഡില്‍ കുറച്ച് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടിയിരുന്നു. കാല്‍ നടയാത്രക്കരും ഉണ്ടായിരുന്നു. അവരൊക്കെ ഞാൻ കൂവിയത് കേട്ട് ഞങ്ങളെ നോക്കി. ചിലരൊക്കെ ചിരിക്കുന്നത് കേട്ടു.. ചിലര്‍ എനിക്ക് വട്ടാണെന്ന പോലെ നോക്കി. ഞാൻ അല്‍പ്പം സ്പീഡ് കൂട്ടി ആ പരിസരം വിട്ടു.
ഉടനെ സാന്ദ്ര പൊട്ടിച്ചിരിച്ചു. അല്‍പ്പം കഴിഞ്ഞ് അവള്‍ കടിച്ച ഭാഗത്ത് രണ്ടു വട്ടം മുത്തി. എന്നിട്ട് എന്റെ അരയില്‍ കൈ ചുറ്റി പിടിച്ചു.