സാംസൻ 7 [Cyril]

Posted by

“എന്നെ പലർക്കും പിടിക്കില്ല സാം. ഞാൻ അറിയുന്ന ഭൂരിപക്ഷം ആളുകളും എന്റെ ഗൗരവവും ദേഷ്യവും കണ്ട് എന്നില്‍ നിന്നും ഒതുങ്ങി നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ നി നിസ്സാരമായി എന്റെ മനസ്സിൽ ഇടിച്ചു കേറി ഒരു മകന്‍റെ സ്ഥാനം പിടിച്ചു.” ആദ്യമായി ആന്റി ഇമോഷണലായി കാണപ്പെട്ടു.

ആന്റിക്ക് ഉണ്ടാകുന്ന ഈ മാറ്റങ്ങൾ എല്ലാം എന്നെ ശെരിക്കും അല്‍ഭുതപ്പെടുത്തി.

പെട്ടന്ന് ആന്റി എന്നെ കുസൃതിയോടെ നോക്കി പറഞ്ഞു, “പിന്നേ നി അവകാശപ്പെടുന്നു പോലെ നി എത്ര വലിയ ചെറ്റ ആണേലും എനിക്ക് വിഷയമില്ല… എനിക്ക് നീ നല്ല കുട്ടിയാണ്.”

അതുകേട്ട് ഞാൻ ചിരിച്ചു. പെട്ടന്ന് ആന്റിയുടെ മുഖത്ത് കുസൃതി മാറി നേരിയ കോപം പ്രത്യക്ഷപ്പെട്ടു.

“മുന്‍പ് ഇവിടെ വന്നിട്ടുള്ള ദേവിയുടെ ചില ഫ്രണ്ട്സ് രഹസ്യമായി എന്നെ രാക്ഷസി എന്ന് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്… അതിനുള്ള കാരണമാണ് രസകരം — തമാശയ്ക്ക് എന്നപോലെ ഒരുത്തൻ ദേവിയുടെ ചന്തിക്ക് പിടിച്ചു ഞെക്കി. അതു കണ്ട് കൂടെ ഉണ്ടായിരുന്ന രണ്ടാമത്തെ ചെക്കനും ദേവിയെ ഞെക്കി. പക്ഷേ ഇതൊക്കെ വെറും നിസാര കാര്യം ആണെന്ന പോലെ കൂടെ ഉണ്ടായിരുന്ന മൂന്ന്‌ പെൺകുട്ടികൾ പോലും ചിരിച്ച് അവന്മാരെ പ്രോത്സാഹിപ്പിച്ചു..” അത്രയും പറഞ്ഞിട്ട് ആന്റി നിർത്തി പല്ല് ഞെരിച്ചു.

“അപ്പോ അവിടെ ആന്റി ഇല്ലായിരുന്നോ. ദേവി എതിർത്തില്ലേ..?” അന്തം വിട്ട് ഞാൻ ചോദിച്ചു.

“ദേവിയുടെ റൂമിൽ വച്ചായിരുന്നു. അന്നേരം ഞാൻ ഹാളില്‍ ആയിരുന്നു. പക്ഷെ ഉറക്കെയുള്ള കളിയാക്കലും ചിരിയും.. പിന്നെ ദേവിയുടെ ദേഷ്യപ്പെടലും കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.”

“എന്നിട്ട് എന്തു സംഭവിച്ചു…?” ആന്റി ഒന്ന് നിര്‍ത്തിയതും അക്ഷമനായി ഞാൻ ചോദിച്ചു.

“ആ മൂന്ന്‌ പെണ്‍കുട്ടികളുടെ പ്രോത്സാഹനത്തിൽ പ്രേരിതരായ രണ്ട് ചെക്കന്മാരും ദേവിയുടെ ദേഷ്യവും കരച്ചിലും ഒഴിഞ്ഞുമാറലും വകവയ്ക്കാതെ പിന്നെയും പിന്നെയും അവളെ പിടിച്ചു ഞെക്കാൻ ശ്രമിക്കുന്നതാണ് കേറി ചെന്നപ്പോൾ ഞാൻ കണ്ടത്. എന്നെ കണ്ടതും അവന്മാര് പരുങ്ങി നിന്നു. ഞാൻ മറ്റൊന്നും നോക്കിയില്ല. ആ അഞ്ച് പേരെയും ഞാൻ ഇവിടന്ന് പുറത്താക്കി… മേലാൽ ഈ പരിസരത്ത് പോലും കണ്ടുപോകരുത് എന്ന താക്കീതും കൊടുത്തു. അപ്പോൾ ആ പെൺകുട്ടികൾ തമ്മില്‍, ““ഹ്യമർ സെൻസ് ഇല്ലാത്ത തനി രാക്ഷസി”” എന്ന് പിറുപിറുത്തത് കേട്ടു..!!” പറഞ്ഞിട്ട് ആന്റി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *