സാംസൻ 7 [Cyril]

Posted by

ഒടുവില്‍ ഞങ്ങൾ എഴുനേറ്റ് കൈ കഴുകി. ആന്റി പാത്രങ്ങള്‍ എല്ലാം കഴുകി വച്ചു.

“ആന്റിയെ പോലെ ഒരു അമ്മയെ കിട്ടിയിരുന്നെങ്കിൽ മതിയായിരുന്നു.” പിന്നെയും ഹാളില്‍ വന്നിരുന്ന ശേഷം ഞാൻ ആന്റിയെ നോക്കി പറഞ്ഞു.

അന്നേരം ഒരു നഷ്ടബോധം എന്നില്‍ ചേക്കേറി. അന്നേരം ആന്റിയെ എന്റെ സ്വന്തം അമ്മയായി തന്നെ എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ഠിക്കുകയും ചെയ്തു.

“അതിനെന്താ.. എന്നെ നീ അമ്മയായി തന്നെ കണ്ടാൽ മതി. എനിക്ക് നീ മകന്‍ തന്നെയാ. ഒരു മകനായി തന്നെയാ ഞാനും നിന്നെ കാണുന്നത്.” ആന്റി എന്റെ അടുത്തിരുന്ന് പുഞ്ചിരിയോടെ എന്റെ കവിളിൽ മെല്ലെ തട്ടി.

“ശെരി ആന്റി, ഞാൻ ഇറങ്ങട്ടെ.. സമയം മൂന്ന്‌ കഴിഞ്ഞു.” പറഞ്ഞിട്ട് ഞാൻ മെല്ലെ എഴുന്നേറ്റു.

“വൈകിട്ട് ദേവി വന്ന ശേഷം നമുക്ക് ഒരുമിച്ചിരുന്ന് ചായ കുടിച്ചിട്ട് പോയാല്‍ പോരെ…?” ആന്റി ചോദിച്ചു.

“വേണ്ട ആന്റി… എനിക്ക് പോണം. സാന്ദ്ര യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാര്യം ഞാൻ പറഞ്ഞല്ലോ.. ഞാനാണ് അവളുടെ ടാക്സി…! ലേറ്റായാൽ ആ പാവം അവിടെ ഒറ്റക്ക് വിഷമിച്ച് നില്‍ക്കും.”

ഉടനെ ആന്റിയുടെ മുഖം തെളിഞ്ഞു.

“ശെരിക്കും നി നല്ല കുട്ടിയാണ്, ട്ടോ..!” ആന്റി വാത്സല്യപൂർവ്വം പറഞ്ഞു.

ങേ… ഞാൻ തല ചൊറിഞ്ഞു. ആന്റി അതുകണ്ട് ചിരിച്ചു.

“ആന്റിക്ക് അങ്ങനെ എന്തിനു തോന്നി…? ശെരിക്കും ഞാൻ നല്ലകുട്ടി ഒന്നുമല്ല, കേട്ടോ. പല ചെറ്റത്തരങ്ങളും എന്റെ കൈയിലുണ്ട്.” എന്റെ ചതിയൻ നാവ് എന്നെ ഒറ്റിക്കൊടുത്തു.

അതുകേട്ട് ആന്റി പൊട്ടിച്ചിരിച്ചു. എന്നിട്ട് സ്നേഹത്തോടെ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ചു.

“എന്റെ മോന്റെ ഫ്രണ്ട്സ് ആണേലും ദേവി മോൾടെ ഫ്രണ്ട്സ് ആണേലും ദേവി ഇല്ലാത്ത സമയത്തൊന്നും അവരാരും ഇങ്ങോട്ട് വന്നിട്ടില്ല. എന്നോട് സംസാരിക്കണം എന്ന് അവർ ആര്‍ക്കും ആഗ്രഹം ഇല്ലായിരുന്നു എന്ന് സാരം.. നി മാത്രമാണ് എന്നെ കാണാന്‍ വേണ്ടി വന്നത്, സാം. എന്നെക്കുറിച്ച് നി മാത്രമാണ്‌ അറിയാൻ ശ്രമിച്ചത്‌… നി മാത്രമാണ് എന്നോട് കരുതൽ കാണിച്ചത്.” ആന്റി നിറ കണ്ണുകളോടെ പറഞ്ഞു.

“അയ്യേ ആന്റി… ഇത്ര തന്‍റേടവും മനോബലവുമുള്ള നിങ്ങൾക്ക് നിസ്സാര കാര്യങ്ങള്‍ക്ക് പൊഴിക്കുന്ന കണ്ണുനീര്‍ ചേരുന്നില്ല…” ഞാൻ ആന്റിയുടെ കൈ പിടിച്ചു കൊണ്ട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *