“”…ഞാനറിഞ്ഞിട്ടു തന്നെയാ..!!”””_ ആലോചിയ്ക്കാനൊന്നും അവൾക്കധികം സമയം വേണ്ടിവന്നില്ല… ഉത്തരം വളരെ പെട്ടന്നായിരുന്നു.. എന്റെ നടുങ്ങിയ നോട്ടം കണ്ടാവും അവൾ തുടർന്നു…
“”…എടോ.. അതുപിന്നെ.. ഇന്നലെ വീട്ടുകാർ കല്യാണത്തിന് താല്പര്യമല്ലേന്നു ചോദിച്ചപ്പോൾ എനിയ്ക്കല്ലാന്നു പറയാൻ കഴിഞ്ഞില്ല.. സോറി..!!”””_ കോഫിക്കപ്പ് ചുണ്ടോട് ചേർക്കുന്നതിനിടയിലവൾ കണ്ണ് കുറുക്കി പറഞ്ഞു..
“”…ഏഹ്.! അതെന്താ..?? ആരേലും ഭീഷണിപ്പെടുത്തിയോ..?? അല്ലേൽ വേറെന്തേലും പ്രശ്നമുണ്ടായോ..??”””_ അപ്പോഴെന്റെ ശബ്ദത്തിൽ പതിവിനെക്കാൾ ഘനമുണ്ടായിരുന്നു..
“”…ഏയ്.! വേറെപ്രശ്നമൊന്നുമില്ല.. എനിയ്ക്കെന്തോ തന്നെയിഷ്ടമായില്ലെന്ന് അവരോടു നുണപറയാൻ പറ്റിയില്ല.. മനസാക്ഷിയെ വഞ്ചിയ്ക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ..??”””_ ഒരു കൂസലുമില്ലാതെ മുഖത്തുനോക്കിയവൾ അങ്ങനെപറഞ്ഞപ്പോൾ പകച്ചത് ഞാനായിരുന്നു..
“”…എടോ.. സത്യായ്ട്ടും താനെന്താ പറഞ്ഞുവരുന്നതെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല..!!”””_
“”…എനിയ്ക്കുമറിയില്ല.! താനിന്നലെ പോയശേഷം ഇതുവേണ്ടാന്നു പറയാൻ ഞാൻ പലയാവർത്തി ശ്രെമിച്ചതാ.. പക്ഷേ, എന്നെക്കൊണ്ടാവുന്നില്ലടോ.. അല്ലേൽത്തന്നെ എന്തുകണ്ടിട്ടാ ഞാൻതന്നെ വേണ്ടാന്നുപറയുന്നേ..?? സമ്പത്തിന്റെ കാര്യം മാറ്റിനിർത്താം.. എന്നാലും വിദ്യാഭ്യാസമില്ലേ..?? സൗന്ദര്യമില്ലേ..?? പെരുമാറ്റമോ അതതിലും മെച്ചം.. പിന്നെ ഞാൻ നോക്കീട്ട് പണത്തിന്റെ ഒരഹങ്കാരവും കണ്ടതുമില്ല, ഡൌൺ ടു എർത്താണെന്ന് തോന്നുകേംചെയ്തു.. അപ്പോൾപ്പിന്നെ എന്തിന്റടിസ്ഥാനത്തിലാ തന്നെ വേണ്ടാന്നു പറയുക..??”””_ ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ ഇനി ഞാനാണോ അവളോടു പോക്രിത്തരം കാണിച്ചതെന്നുപോലും തോന്നിപ്പോയി..
“”…എടോ.. എന്നാലും ഞാനെന്റവസ്ഥ തന്നോടു പറഞ്ഞതല്ലേ..?? എനിയ്ക്കിതെൻറെ വീട്ടിൽപ്പറഞ്ഞു മുടക്കാൻ പറ്റാത്തതുകൊണ്ടു മാത്രമാ ഞാനിങ്ങനൊരു ഹെൽപ്പ് ചോദിച്ചതുപോലും.. വേറെന്തേലുമൊരു വഴി എന്റെ മുന്നിലുണ്ടായിരുന്നേൽ ഉറപ്പായ്ട്ടും ഇങ്ങനെവന്നിരുന്ന് തൻറെ കാലു ഞാൻ പിടിയ്ക്കില്ലായ്രുന്നു.. എന്റെവസ്ഥ അതായിപ്പോയി..!!”””_ കയ്യിലിരുന്ന കപ്പ് ടേബിളിലേയ്ക്കുവെച്ച് കെഞ്ചുമ്പോലെ ഞാനതു പറയുമ്പോൾ മാണിക്കോത്ത് തറവാട്ടിലെ ആൺതരിയാണെന്നോ ആൽഫാഗ്രൂപ്പ്സിന്റെ ഭാവി സിഇഒ ആണെന്നോയുള്ള ചിന്തയൊന്നും എന്നെ തൊട്ടുതടവുകപോലും ചെയ്തിരുന്നില്ല.. മനസ്സുനിറയെ അവൾമാത്രമായിരുന്നു, എന്റെ പല്ലവി.!
ഞാനാപ്പറഞ്ഞതും എന്റെ മുഖത്തെ ദയനീയതയും കുറച്ചുനേരം നോക്കിയിരുന്നശേഷം അവളൊന്നു മുരടനക്കി..
“”…എടോ.. എനിയ്ക്കു തന്റവസ്ഥ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ല.. പക്ഷേ തന്നെയിഷ്ടമായില്ലെന്നു കള്ളമ്പറയാൻ എന്നെക്കൊണ്ട് പറ്റത്തില്ല.. താനെന്നെയുമൊന്നു മനസ്സിലാക്ക്.. വേണമെങ്കിൽ താനീ ബന്ധത്തിൽനിന്നും ഒഴിവായ്ക്കോ, ഞാനെതിരു പറയത്തില്ല..
ഉറപ്പ്.! പക്ഷേ ഒരു കുറവും തോന്നാത്ത തന്നെ എന്തുപറഞ്ഞാ ഞാൻ കുറ്റക്കാരനാക്കുന്നത്..??”””_ എൻറെ മുഖത്തേയ്ക്കുനോക്കി അവളതുചോദിയ്ക്കുമ്പോൾ, അങ്ങനെ ചോദിച്ചതെന്തിനെന്നോ അതിന്റെ അർത്ഥമെന്താണെന്നോ ഒന്നും മനസ്സിലാക്കാനുള്ള വിചാരമോ വിവേകമോ എനിയ്ക്കില്ലാതെ പോയി..