ഊരാക്കുടുക്ക് 02 [അർജ്ജുൻ ദേവ്]

Posted by

 

“”…വാ.. ഇനിയവളെ തപ്പിയെടുക്കാം..!!”””_  അത്രേംവലിയ കോളേജിൽ എവിടെപ്പോയി തപ്പണമെന്ന് ഒരൂഹവുമില്ലേലും നമ്മൾ തേടിയിറങ്ങി..

 

സത്യംപറഞ്ഞാൽ സെന്റ്സ്റ്റീഫൻസിലാണ് വർക്ക് ചെയ്യുന്നതെന്നല്ലാതെ അവളെക്കുറിച്ച് നമുക്കു വേറൊരറിവുമുണ്ടായിരുന്നില്ല…

 

“”…ഇത്രേം വലിയ കോളേജാണെന്ന് ഞാൻ കരുതീലാട്ടോ..!!”””_ പാർക്കിങ് സെക്ഷന്റെ പുറത്തായുള്ള ഗ്രൗണ്ടിലൂടെ നടക്കുന്നതിനിടയിൽ ചുറ്റും കണ്ണോടിച്ചുകൊണ്ട് ജൂണ പറഞ്ഞു…

 

അവസാനം അവിടെക്കണ്ടൊരു ചെക്കനോട്‌ സ്റ്റാഫ്റൂമിലേയ്ക്കുള്ള വഴിയുംചോദിച്ച് അങ്ങോട്ടേയ്ക്കു വെച്ചുപിടിയ്ക്കുവായ്രുന്നു..

 

“”…എക്സ്ക്യൂസ് മി.. ഋതികാമാം ഉണ്ടോ..??”””_ സ്റ്റാഫ്റൂമിനു പുറത്തായിനിന്ന് ജൂണതിരക്കി..

 

“”…ഋതികമാമോ..?? അതാരാ..??”””_  അതുകേട്ടതും അവിടെയിരുന്നൊരു പെണ്ണുംപിള്ള അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുംമറിഞ്ഞും നോക്കി..

 

“”…എടീ.. അവൾടെ ഫുൾനെയിം എന്താന്നറിയോ..??”””_  കണ്ടതും ഞാൻ ജൂണയെത്തോണ്ടി..

 

അപ്പോഴാണ് അവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ എന്നെക്കാണുന്നത്… അതോടെ അവരുടെമുഖത്തു വല്ലാത്തൊരു ചിരിയുംതൂങ്ങി.. ഉടനെതന്നെ തമ്മിൽത്തമ്മിൽ കുശുകുശുത്ത ശേഷം,

 

“”…ഓ.! ഋതുവിനെ കാണാൻവന്നതാണല്ലേ..??  അവളാ സെമിനാർ ഹോളിൽ കാണും..!!”””_  ഒരാക്കിയ ചിരിയോടെ അതിലൊരു മാം പറഞ്ഞു.. ശേഷം അങ്ങോട്ടേയ്ക്കുള്ള വഴിയും പറഞ്ഞുതന്നു…

 

ഉടനെ അവളെയുംവിളിച്ച് സെമിനാർ ഹോളിലെത്തി,  എന്നിട്ടകത്തേയ്ക്കു നോക്കിയതും ഞങ്ങടെ കിളിപോയി..

 

ഒരു പത്തറുപത് പിള്ളേര് വട്ടംകൂടിയിരിയ്ക്കുന്നതിന്റെ നടുക്കായിരുന്ന് ചിരിച്ചു കളിച്ച് കഥപറയുന്ന ഋതികയെക്കണ്ടാൽ ഞെട്ടാതെ പിന്നെ..??!!

 

…ഇവളെയാണോ മിണ്ടാപ്പൂച്ചയെന്ന് പറഞ്ഞത്..??

 

അങ്ങനെ നോക്കി അന്തംവിട്ടു നിൽക്കുമ്പോഴാണ് ഏതോ ഒരുത്തൻ പാഞ്ഞവിടേയ്ക്കു വന്നിട്ട്,

 

“”..ദേ.. ഋതുവിന്റെ കെട്ടിയോൻ കാണാൻ വന്നേക്കുന്നു..!!”””_ എന്നൊറ്റ കീറലുകൂടി വെയ്ക്കുന്നത്.. ഉടനെതന്നെ എല്ലാംകൂടി വെട്ടിത്തിരിഞ്ഞു നോക്കുവേം ചെയ്തു…

 

ഒട്ടും പ്രതീക്ഷിയ്ക്കാതെ അങ്ങനൊരു സാഹചര്യത്തിൽ അവളെക്കണ്ടതിൻറെ ഷോക്കിൽനിന്നും മുക്തനാവുന്നതിനു മുന്നേ അടുത്ത ഒരാഘാതം കൂടിയായപ്പോൾ ഞാനൊന്നാടിപ്പോയി..

 

എന്തു ചെയ്യണമെന്നറിയാതെ ജൂണയെ നോക്കുമ്പോൾ അവളപ്പോഴും ഋതുവിന്റെ ഭാവമാറ്റം ഉൾക്കൊള്ളാനാവാതെ തരിച്ചുനിൽക്കുവാണ്..

 

അപ്പോൾത്തന്നെ,

 

“”…എന്താ ചേട്ടാ.. നമ്മുടെ ഋതുവിനെക്കാണാണ്ട് ഇരിയ്ക്കാമ്പറ്റാണ്ടായോ..??”””_ ന്ന് അതിലൊരുത്തി ആക്കിയമട്ടിൽ ചോദ്യവുമിട്ടു.. ഉടനെ,

 

“”…മിണ്ടാതിരി പിള്ളേരേ.. നിങ്ങളുപോയി പറഞ്ഞ ടോപ്പിക് ഡിസ്ക്കസ് ചെയ്.. പോ.. പോ..!!”””_ പിളേളരെയൊക്കെ തട്ടിയോടിച്ചശേഷം അവൾ ഞങ്ങൾടടുക്കലെത്തി..

 

“”..എന്താ..?? എന്തായിവിടെയൊക്കെ..??”””_  എന്നേയും ജൂണയേയും മാറിമാറി നോക്കിയാണ് ചോദിച്ചതെങ്കിലും എന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഇന്നലെക്കണ്ടയാ തിരയിളക്കം തൽസ്ഥാനത്തിപ്പോഴും കാണാനുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *