അപ്പോഴേയ്ക്കും വല്യച്ഛന്റെ മകൾ വന്ദനയങ്ങോട്ടേയ്ക്കു വരുകയും ചെയ്തു.. അതോടെ ജൂണ വിഷയം മാറ്റാനെന്നോണം,
“”…ആഹ്.! അതെന്തേലുമായ്ക്കോട്ടേ.. നമുക്കെന്തായാലും ഇതെന്തു ചെയ്യാമ്പറ്റോന്നു നോക്കാം.. നീ പെട്ടെന്നു കഴിച്ചിട്ടു വാ..!!”””_ ന്നും പറഞ്ഞ് അവളെഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു..
“”…പാർത്ഥീ.. ഇന്നു നീ തിരിച്ചെത്താൻ ലേറ്റാവോ..?? എനിയ്ക്കു കുറച്ച് പർച്ചേസിങ്ങുണ്ടായിരുന്നു..!!”””_ ഡയനിങ്ഹോളും താണ്ടി അടുക്കളയിലേയ്ക്കു നടക്കുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്നപോലെ വന്ദന തിരക്കി..
“”…നോക്കാം..!!”””_ കഴിയ്ക്കുന്നതിനിടയിൽ മറുപടി ഒറ്റവാക്കിലൊതുക്കുമ്പോൾ,
“”…ആഹാ.! ഇന്നെന്തുപറ്റി ജൂണക്കൊച്ച് പെൺവേഷത്തിൽ..??”””_ ന്നൊരു ശോഭാന്റിയുടെ കളിയാക്കൽ അടുക്കളയിൽനിന്നും കേൾക്കുന്നുണ്ടായിരുന്നു..
“”…ഇന്നൊരു ക്ലൈന്റിനെ പേടിപ്പിയ്ക്കാനുണ്ട്.. അതുകൊണ്ടിങ്ങനെ പോകാമെന്നുവെച്ചു..!!”””_ അതിനവൾ തിരിച്ചടിയ്ക്കുന്ന ശബ്ദവുംകേട്ടാണ് ഞാൻ കൈകഴുകാനായി എഴുന്നേൽക്കുന്നത്..
“”…ഡീ.. ഇറങ്ങാം..!!”””_ കൈ കഴുകിയശേഷം ഞാൻ വിളിച്ചുപറഞ്ഞതും,
“”…ദാ വരുന്നൂ..!!”””_ ന്നും പറഞ്ഞവൾ ഓടിയിറങ്ങിവന്നു.. ശേഷം അപ്പോഴും പത്രപാരായണം കഴിയാതിരുന്ന വല്യച്ഛനോട് യാത്രയുംപറഞ്ഞ് ഞങ്ങൾ വണ്ടിയിൽക്കേറി..
“”…എടാ.. നീയിങ്ങനെ ടെൻഷനാവാതെ.. നമുക്കെല്ലാം സെറ്റാക്കാവുന്നതേയുള്ളൂന്ന്..!!”””_ കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷം ജൂണ സംസാരിയ്ക്കാനാരംഭിച്ചു..
“”…എടീ.. എനിയ്ക്കതല്ല, അവളുടെയറിവോടെയല്ല ഈ കല്യാണത്തിനവർ സമ്മതിച്ചൂന്നുതന്നെ വെയ്ക്ക്.. എങ്കിപ്പിന്നെ അവളെക്കണ്ടിട്ടിപ്പോൾ എന്തേലും പ്രയോജനമുണ്ടോ..?? അവളിഷ്ടമല്ലാന്നു പറഞ്ഞാലും വീട്ടുകാരിതു നടത്താൻ നോക്കില്ലേ..??”””_ പിന്നിൽ ഹോണടിച്ച ബസ്സിന് ഓവർടേക്ക് ചെയ്യാനായി സൈഡൊതുക്കുന്നതിനിടയിലും ഞാൻ സംശയപൂർവ്വം ജൂണയെ നോക്കി..
“”…എടാ.. അതിനല്ലേ ഞാൻ.. നിന്നോടവളിഷ്ടമല്ലാന്നു പറയുന്നത് നീ വീഡിയോ എടുക്കണം.. എന്നിട്ടതു വീട്ടിൽക്കാണിച്ചാൽ മതിയല്ലോ.. പ്രോബ്ലം സോൾവ്ഡ്..!!”””_ പറഞ്ഞശേഷം അവളൊന്നു പുഞ്ചിരിച്ചു..
“”…ഉഫ്.! നീ പൊളി.! എന്നാലുമെന്ത് കുരുട്ടുബുദ്ധിയാടീ പെണ്ണേ നിനക്ക്..??”””
“”…ഇതൊക്കെയെന്ത്..??”””_ കുറച്ചു ജാഡയിട്ട് എന്നെ നോക്കിയവൾ കണ്ണിറുക്കിയ ശേഷം ചുമലിൽനിന്നും താഴേയ്ക്കിറങ്ങിയ ചുരിദാറിന്റെ ഷോൾഡർ പിടിച്ച് അഡ്ജസ്റ്റുചെയ്തു..
“”…സത്യം.! നീ കൂടില്ലായിരുന്നേൽ ഉറപ്പായ്ട്ടും ഞാൻ പെട്ടേനെ..!!”””
അങ്ങനെ ഒന്നുംരണ്ടും പറഞ്ഞ് ഞങ്ങൾ യാത്രതുടർന്നു.. ഒരു പതിനൊന്നു മണിയോടെ സെൻറ് സ്റ്റീഫൻസിനു മുന്നിലെത്തി.. വണ്ടി കോളേജ്ഗേറ്റും കടത്തി പാർക്കിങ് സെക്ഷനിലേയ്ക്കു കേറ്റിയിട്ട് പുറത്തിറങ്ങുമ്പോഴാണ് വെള്ളയിൽ അവിടവിടെയായി റോസ് ബോർഡറടിച്ച് നാലഞ്ച് ബിൽഡിങ്ങുകളായി തിരിച്ച ആ കോളേജിന്റെ യഥാർത്ഥരൂപം ഞാൻ കാണുന്നത്…